തിരുവാതിര വ്രത ഭക്ഷണവും മറ്റും *

തിരുവാതിര നോയമ്പിൽ അരിയാഹാരം ഉപയോഗിക്കാൻ പാടില്ല. ചേന,ചേമ്പ്, കൂർക്ക,നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ കനലിൽ ചുട്ട് പ്രത്യേകമായി തയ്യാറാക്കുന്ന നിവേദ്യ പ്രസാദം അന്നേ ദിവസം കഴിക്കണം. പ്രാദേശിക ഭേദമനുസരിച്ച് ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കളിലുള്ള വ്യത്യാസം കേരളത്തിൽ അങ്ങോളം ഇങ്ങോളം കണ്ടുവരുന്നുണ്ട്. ഈ നിവേദ്യത്തിന് എട്ടങ്ങാടി എന്നാണ് പറയുന്നത്. മകയിരം നക്ഷത്ര ദിവസം സന്ധ്യാ സമയം വരുന്ന സമയത്താണ് എട്ടങ്ങാടി നിവേദിക്കേണ്ടത്.

ഗണപതി, പാർവ്വതി, പരമശിവൻ എന്നീ ദേവതകൾക്ക് എട്ടങ്ങാടി നിവേദിക്കണം. കിഴങ്ങുകളുടെ കാര്യത്തിൽ അതാത് പ്രദേശത്തെ ലഭ്യതക്കനുസരിച്ച് വ്യത്യാസങ്ങൾ കണ്ടു വരാറുണ്ട്. പ്രാദേശികമായി പിൻതുടരുന്ന പാചക വിധികൾ അത്തരം കാര്യങ്ങളിൽ സ്വീകരിക്കുന്നതിൽ തെറ്റില്ല. ചാമ, ഗോതമ്പ്, കുവ കുറുക്കിയത് മുതലായവയൊക്കെ കഴിക്കാവുന്നതാണ്. നേന്ത്രക്കായയും, കിഴങ്ങുകളും, വൻപയറുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന തിരുവാതിര പുഴുക്കും വിശേഷമാണ്.

ALSO READ: ഭദ്രകാളിക്ക് വസൂരി വന്നത് എങ്ങനെ എന്നറിയാമോ? കളമെഴുത്തും പാട്ടിനും പിന്നിലെ ഐതിഹ്യം ഇങ്ങനെ!
തിരുവാതിരയിൽ ജപിക്കേണ്ട മന്ത്രങ്ങൾ
തിരുവാതിര വ്രതം അനുഷ്ഠിക്കുന്ന വിവാഹിതരായ സ്ത്രീകൾ ഓം ശിവശക്തൈക്യ രൂപിണ്യൈ നമഃ എന്ന മന്ത്രം 108 ഉരു ജപിക്കുന്നത് ദാമ്പത്യ ക്ലേശങ്ങൾ അകലാനും ഒരുമയ്ക്കും കുടുംബ ഭദ്രതക്കും വളരെ നല്ലതാണ്. വിവാഹിതരല്ലാത്ത സ്ത്രീകളും പെൺകുട്ടികളും ഓം സോമായ നമഃ എന്ന മന്ത്രം 108 തവണ തിരുവാതിര വ്രതത്തിൽ ജപിക്കുന്നത് ഇഷ്ട ഭർതൃ പ്രാപ്തിക്ക് ഉത്തമമാണ്. അവിവാഹിതരായ പുരുഷന്മാർ ഓം ഉമാ മഹേശ്വരായ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ഇഷ്ട കളത്ര സൃഷ്ടിക്കും വളരെ ഉത്തമമാണ് . പഞ്ചാക്ഷരീ മന്ത്രം, ശിവ സഹസ്രനാമം, ശിവപുരാണം, ഉമാമഹേശ്വര സ്തോത്രം മുതലായവ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നവർ പാരായണം ചെയ്യുന്നത് ഏറെ ഗുണകരമാണ്.

പാതിരാപ്പൂ ചൂടൽ
തിരുവാതിര നക്ഷത്രം രാത്രിയിൽ വരുന്ന ദിവസമാണ് ഉറക്കമിളക്കേണ്ടത്. തിരുവാതി വ്രതത്തിൽ ഏറെ വിശേഷപ്പെട്ട ഒന്നാണ് പാതിരാപ്പൂ ചൂടൽ ചടങ്ങ്.ദശപുഷ്പങ്ങൾ തലയിൽ ചൂടുന്ന ചടങ്ങാണിത്. പാതിരാപ്പൂ ചൂടുന്ന ചടങ്ങിൽ പാടുന്നതിനായ പ്രാദേശിക വ്യത്യാസത്തിനനുസരിച്ച് കേരളത്തിലുടനീളം നിരവധി പാട്ടുകളുണ്ട്. ഓരോ പുഷ്പങ്ങളായെടുത്ത് അവയുടെ ദേവതകളെ പ്രാർത്ഥിച്ചുകൊണ്ടും സ്മരിച്ചു കൊണ്ടും പൂ ചൂടുന്നു. ഓരോ പുഷ്പം ചൂടുന്നതിനും ഓരോ ഫലങ്ങൾ പറയുന്നു.

ALSO READ: ഗണം ഒന്നായാൽ ഗുണം പത്ത്; വിവാഹ പൊരുത്തങ്ങൾ ഇങ്ങനെയാണ്!

ദശപുഷ്പങ്ങൾ ചൂടുന്നതിൻ്റെ ഫലങ്ങൾ

കറുക : ആധിവ്യാധി നാശത്തിന്.

പൂവാങ്കുറുന്നില:ദാരിദ്ര്യ ദുഃഖശമനം

നിലപ്പന : പാപശമനം

കയ്യോന്നി : പഞ്ചപാപശമനം

മുക്കുറ്റി : ഭർതൃ സുഖത്തിനും, സത്പുത്രസിദ്ധിക്കും

തിരുതാളി : സൌന്ദര്യ വർദ്ധനവ്

വള്ളിയുഴിഞ്ഞ : അഭീഷ്ട സിദ്ധി

ചെറൂള : ദീർഘായുസ്സ്

മുയൽച്ചെവിയൻ : മംഗല്യ സിദ്ധി

കൃഷ്ണക്രാന്തി : വിഷ്ണുപ്രീതിക്ക്


തിരുവാതിരയുടെ പിറ്റേന്ന് പുണർതം നാളിൽ കുളിച്ച് ശിവക്ഷേത്രം ദർശനം നടത്തിയതിനു ശേഷം തീർത്ഥം സേവിക്കണം. അതിനു ശേഷം വേണം പാരണ വീടാൻ. പുണർതം നാളിൻ്റെ ആദ്യ കാൽഭാഗം കഴിയുമ്പോൾ വ്രതം അവസാനിപ്പിച്ച് അരി ഭക്ഷണം കഴിക്കാവുന്നതാണ്.

Comments