മലയില്‍ കുടുംബക്ഷേത്രം മലമേല്‍ ശ്രീഭുവനേശ്വരി യോഗീശ്വര ക്ഷേത്രം
• ചരിത്രം


ഈ ക്ഷേത്രത്തിനു ഏതാണ്ട് 900വർഷത്തെ പഴക്കം എന്നാണ് അഷ്ടമംഗല ദേവ പ്രശനത്തിൽ പറയുന്നത്.

വെട്ടിയാറ് പള്ളിയറക്കാവ് ഭദ്രകാളി ക്ഷേത്രം, പന്തളം മഹാദേവർ ക്ഷേത്രം ഈ രണ്ടു ക്ഷേത്രങ്ങളാണ് മലമേൽ യോഗീശ്വരൻ ക്ഷേത്രത്തിന്റെ ഉത്ഭവസ്ഥാനം. ഇതിൽനിന്നും ഉത്ഭവിച്ചതാണ് യോഗീശ്വരൻ. ഈ യോഗീശ്വരൻ ഒരു ബ്രാഹ്മണ സ്ത്രീയെ വിവാഹം ചെയ്തു. അതിൽ നിന്നും ഉള്ള തലമുറകൾ ആണ് ഇപ്പോൾ ഉള്ളത്.

ആദ്യകാലത്തു ഈ യോഗീശ്വരൻ ഭുവനേശ്വരി ദേവിയെ അദ്ദേഹത്തിന്റെ ആരാധന മൂർത്തിയായി ആരാധിച്ചു വന്നു.

യോഗീശ്വരൻ കായകുളം രാജാവിന്‍റെ പടത്തലവനും അനുയായികളുമായി അതിഭയങ്കരമായ യുദ്ധത്തിൽ വീരമൃത്യു വരിച്ചു. അദ്ദേഹം മരണത്തിനു മുൻപ്, 'ഞാൻ മരിച്ചാൽ എന്നെ മലയിൽ കൊണ്ടുചെന്നു ഇരുത്തണം' എന്ന് അദ്ദേഹത്തിന്റെ അനുയായികളെ അറിയിച്ചു.

അങ്ങനെയാണ് മലയിൽ എന്നു പേര് വന്നത്.

അന്നു മുതൽ മലയിൽ യോഗീശ്വരൻ എന്ന് നാമധേയമാകുകയും ചെയ്തു. അതില്‍ നിന്നാണ് മലമേൽ മുക്ക് എന്നു അറിയപ്പെടാന്‍ ഇടവന്നത്. ഇതാണ് ഉല്പത്തി.

യോഗീശ്വരൻ വിവാഹം ചെയ്ത ബ്രാഹ്മണ യുവതിയെയാണ് ആദിമാതാവായി നാമകരണം ചെയ്തു മലയിൽ പ്രതിഷ്ഠിച്ചത്. ഈ മാതാവിന്റെ പ്രധാന വാഴുവാട് തിരളിയാണ്. പഴയകാലത്തു ഈ വഴുപാടിനെ വെള്ളംകുടി എന്നാണ് പഞ്ഞിരുന്നത്.

'അമ്മുമ്മയ്ക്ക്  വെള്ളംകുടി നടത്താം' എന്നു നേർച്ച പറഞ്ഞാൽ ഉടൻ ഉദ്ദേശിച്ച കാര്യം എന്തായാലും അത് സഫലമാകും എന്നാണ് വിശ്വാസം. അതാണ് അമ്മുമ്മേടെ വഴുപാടിന്‍റെ അനുഭവങ്ങള്‍.

ഈ അടുത്ത സമയത്തു(*) ക്ഷേത്രത്തിൽ അഷ്ടബന്ധ കലശവും വാർഷിക പൂജയും നടന്നു. 5 ദിവസത്തെ പൂജാ കർമ്മങ്ങൾ ഉണ്ടായിരുന്നു.

ദേവപ്രശ്ന വിധിപ്രകാരം ക്ഷേത്രത്തിന്റെ അല്പം പടിഞ്ഞാറോട്ടു മാറി വയൽ. വയലിന്റെ നടുക്ക് ക്ഷേത്രത്തിന്റെ കാവ് അവിടെ കരിനാഗങ്ങൾ.

പേയ്, മാടൻ എന്നവയെരണ്ടു സ്ഥാനങ്ങളിലായി അത്യാവശ്യമായി പ്രതിഷ്ഠിക്കണം എന്നും പ്രശ്ന വിധിയില്‍ പറഞ്ഞു.

അതിനു വേണ്ടുന്ന രണ്ടു ശില്പങ്ങൾ പണിയാൻ വേണ്ടി സ്ഥാനം നോക്കാൻ ശിൽപികൾ ചെന്നു. സ്ഥാനം നോക്കിയ ശേഷം അവർ തിരിച്ചു പോയി. പിറ്റേദിവസം ശില്പങ്ങൾ പണിയാൻ ചെന്നപ്പോൾ ഒരു കരിനാഗം ഇഴഞ്ഞു ശില്പിയുടെ അടുത്ത് ചെന്നു. അപ്പോൾ ശിൽപികൾ രണ്ടു പേര് ഉണ്ടായിരുന്നു. ഒരാൾ പറഞ്ഞു, ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല. ഞങ്ങളെ ഏല്പിച്ച ജോലി ചെയ്യുവാൻ വന്നതാണ്.

ഇതു കേട്ടപാടെ കരിനാഗസർപ്പം പതുക്കെ ഇഴഞ്ഞു കവിനുള്ളിൽ പോയി മറഞ്ഞു. അടുത്ത ദിവസവും ഇതുതന്നെ ആവർത്തിച്ചു. വീണ്ടും ശിൽപികൾ അക്കാര്യം പറയുകയും സര്‍പ്പം കാവിൽ മറയുകയും ചെയ്തു.

വർഷങ്ങൾക്കു മുൻപ് അഷ്ടമംഗല ദേവപ്രശ്നം വെച്ചപ്പോൾ അന്നു കാറ്റിന്‍റെ പ്രഹരം ഉണ്ടയപ്പോൾ വിളക്ക് കെടാതിരിക്കാൻ വിളക്കിനു മുകളിൽ ഒരു കുടവെച്ചു. വിളക്ക് ഒരു ചലനം ഇല്ലാതെ നിന്നു. ഉടൻ കവടി വാരിയപ്പോൾ കണ്ടത് ഗണപതി ഭഗവാൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ്. ഉടൻ തന്നെ അതിനുള്ള സ്ഥലം നോക്കി ഗണപതിയെ അവിടെ ഇരുത്തി.

ഒരിക്കൽ മലയിൽ കിഴക്കുഭാഗത്തു ഒരു വലിയ കാവ് ഉണ്ടായിരുന്നു. ആ കാവിനു ഉണ്ടായിരുന്ന പേര് യക്ഷിക്കാവ് എന്നായിരുന്നു. അവിടെ യക്ഷി പ്രത്യക്ഷ പെട്ടിരുന്നു എന്നു അറിയപ്പെട്ടിരുന്നു. അതിനു ഒരു തെളിവുണ്ടായി.

മലമേൽ കിഴക്കേതിൽ തോടിന്റെ കിഴക്കതിൽ ഗുണൻ എന്നയാള്‍ താമസം. അദ്ദേഹത്തിന് പണ്ട് ചാരായത്തിന്റെ വാറ്റ് ഉണ്ടായിരുന്നു. അന്നു എക്സൈസുകാർ മുറക്ക് ഗുണന്റെ വീട്ടിൽ പരിശോധനയ്ക്കു ചെല്ലുമായിരുന്നു.

എന്നാൽ ഗുണൻ പിടിക്കപെടാതിരിക്കാൻ ഒരു ചാരായം ഒരു കന്നാസിലാക്കി മലമേൽകിഴക്കത്തിൽ കാവിന്റെ മുന്നിൽ അർദ്ധരാത്രിയിൽ മണിക്ക് കൊണ്ട് കുഴിച്ചിട്ടു. അതിനുശേഷം അവിടെ നിന്നും എഴുന്നേറ്റപ്പോൾ ഒരു വെളുത്ത ദിവ്യ രൂപം പ്രത്യക്ഷപെട്ടു. ഇതുകണ്ട് ഗുണൻ പേടിച്ചു. ഓടി മലയിൽ തോടിന്റെ പാലത്തിന്റെ അരുകിലായി ബോധം ഇല്ലാതെ വീണുകിടന്നു.

അന്നു തോട്ടിൽ വെള്ളം കുറവായിരുന്നു. റോഡില്‍ക്കൂടി നടന്നു പോയ യാത്രകാരനാണ് ഒരാൾ തോട്ടിൽ ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടത്.

അയാള്‍ വീണുകിടന്ന ആളിന്റെ മുഖത്ത് വെള്ളം തളിച്ചപ്പോൾ ഉടൻ ബോധം വീണു. സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു. ഈ  അനുഭവത്തിനു ശേഷം അദ്ദേഹം ദൂരെ എവിടെയോ പോയി നല്ല ഒരു ജോത്സ്യനെ കണ്ടു. പ്രശനവിധിപ്രകാരം ജ്യോത്സ്യൻ എല്ലാകാര്യങ്ങളും പറഞ്ഞുകൊടുത്തു. അങ്ങനെ അദ്ദേഹം മലയിൽ യോഗീശ്വരന്റെ അമ്പലത്തിൽ വന്നു പ്രായശ്ചിത്തം ചെയ്തു. അതിന്റെ ഒരു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഈ സംഭവത്തിനു ശേഷം കാവ് അവിടെനിന്നും മാറ്റി യക്ഷിയമ്മയെ ആവാഹിച്ചു മലയിൽ അമ്പലത്തിൽ സ്ഥാനം നോക്കി പ്രതിഷ്ഠിക്കുകയും ചെയ്തു.

2015-ൽ ഈ ക്ഷേത്രത്തിൽ നടന്ന ഒരു അത്ഭുത സംഭവം.

ഈ ക്ഷേത്രത്തിൽ ഒരു കള്ളൻ കയറി. വിളക്കുകളും പൂജാപാത്രങ്ങളും മറ്റും അപഹരിച്ചു. രാവിലെ കഴകം വിളക്ക് കത്തിക്കാൻ ചെന്നപ്പോൾ ഓഫീസ് മുറി തുറന്നു കിടക്കുന്നത് കണ്ടു. ഉടൻ തന്നെ കുടുംബാംഗങ്ങളെ  അറിയിച്ചു. അവർ പോലീസിൽ പരാതി കൊടുത്തു. പോലീസ് വന്നു, മഹസ്സർ എഴുതി. ചിലരെ ചോദ്യം ചെയ്തു വിട്ടയച്ചു. അന്വേഷിക്കാമെന്ന് പറഞ്ഞിട്ടു പോയി. ഇതേ സംഭവം ഒരു ഭക്തൻ മലയിൽ ജംങ്ഷനില്‍ വെച്ചു ഈ വിവരം മറ്റൊരാളിനോട് പറഞ്ഞു. ആ ഭക്തൻ അത് വിശ്വസിച്ചില്ല. വിശ്വസിക്കാത്ത ഭക്തൻ പറഞ്ഞു: 'എങ്കിൽ ഞാൻ വിശ്വസിക്കാം. എനിക്ക് ഒരു കാര്യം അറിഞ്ഞാൽ മതി. അങ്ങനെ ഉണ്ടങ്കിൽ ഞാൻ പറയുന്നു, മൂന്നു ദിവസത്തിനുള്ളിൽ കള്ളനെ പോലീസ് പിടിച്ചാൽ ഞാൻ വിശ്വസിക്കാം, പ്രായശ്ചിത്തം ചെയ്യാം.' ഇങ്ങനെ പറഞ്ഞ് അദ്ദേഹം പോയി. മൂന്നാം ദിവസം രാത്രി 12 മണിക്ക് പത്തിയൂർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് യഥാര്‍ത്ഥ പ്രതിയായ കള്ളനെ പോലീസ് പിടിച്ചു.

പത്തിയൂര്‍ പഞ്ചായത്ത് സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തു കട നടത്തുന്ന മുരളിച്ചേട്ടൻ സാക്ഷിയാണ്. അദ്ദേഹം പറഞ്ഞു: 'രാത്രിയിൽ ഞാൻ കിടന്നു ഒന്നു മയങ്ങി. പെട്ടന്ന് ഞെട്ടി ഉണർന്നു. ഗ്രൗണ്ടിൽ ഒരു ശബ്ദം കേൾക്കാം. ആരെയോ അടിക്കുന്ന ശബ്ദം. ബഹളം. ജനാല തുറന്നു നോക്കിയപ്പോൾ പോലീസ് ഒരുത്തനെ തല്ലുന്നു. ഇതു കണ്ട് ഞാൻ കാലം മോശം ആയതിനാൽ ഞാൻ കയറി കിടന്നു. നേരം വെളുത്തപ്പോൾ അറിഞ്ഞത് മോഷണം നടത്തിയ കള്ളനെ പോലീസ് പിടിച്ചു എന്നാണ് കേൾക്കുന്നത്'.

ഇതറിഞ്ഞ മുമ്പു പറഞ്ഞ ഭക്തൻ ഉടൻ വന്നു മലമേൽ വല്യച്ചന്റെ അടുക്കൽ ചെന്നു മാപ്പു പറഞ്ഞു. പ്രായശ്ചിത്തവും ചെയ്തു. 'ഇനിയും മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല' എന്നു ക്ഷേമ പറഞ്ഞ ശേഷം അയാളു പോയി. ഇപ്പോഴും മോഷണത്തിന്മേലുളള കേസ് കരീലകുളങ്ങര പോലീസ് വഴി ഹരിപ്പാട്ട് കോടതിയിൽ നടക്കുകയാണ്.

Comments