Posts

Image
• കുറിപ്പ് കാവിയുടെ നിറമെന്ത്.? 'അന്ധനും അകലങ്ങള്‍ കാണുന്നവനും' എന്നൊരു ഒരു പുസ്തകം പ്രസിദ്ധ കോളമിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ ഓ. വി വിജയന്‍റേതായിട്ടുണ്ട്. ചിന്താബന്ധുരങ്ങളായ കുറിപ്പുകളുടെ സമാഹാരമാണത്. രാഷ്ടീയവും സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളെ തന്‍റേതായരീതിയില്‍ വ്യാഖ്യാനിക്കുകയും നോക്കിക്കാണുകയും നിര്‍ദ്ദയം നിരൂപിക്കുകയും ചെയ്യുന്നുണ്ടതില്‍. അദ്ദേഹം ഒരു വാക്കിലോവരിയിലോ മാനവികതയെ കൈവിടുന്നുമില്ല. എന്നാല്‍ കടുത്ത വിജയന്‍ ഫാനുകളെപ്പോലും ചിന്താക്കുഴപ്പത്തിലാക്കുന്ന ചില നിരീക്ഷണങ്ങളും അദ്ദേഹം അതില്‍ കോറിവയ്ക്കുന്നുണ്ട്. ഇന്ദ്രപ്രസ്ഥത്തില്‍ കാവിയുടുത്തവരെ കാണാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം തുറന്നെഴുതി. വിജയന്‍ അതെഴുതുമ്പോള്‍, അക്കാലത്തെ നമ്മുടെ രാഷ്ട്രത്തിന്‍റെയും രാഷ്ടീയത്തിന്‍റെയും അവസ്ഥകള്‍ മനസിലില്ലാത്തൊരാള്‍ ആ വരികളെ മനസിലാക്കാന്‍ ശ്രമിക്കുന്നത് പിന്നീടുവന്ന രാഷ്ടീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ആയാല്‍ അദ്ദേഹത്തിന് പാടേ തെറ്റാനാണു സാധ്യത. കാരണം അദ്ദേഹത്തിന്‍റെ 'കാവി' ഏതെങ്കിലും പാര്‍ട്ടികളെയോ അധികാര കേന്ദ്രങ്ങളെയോ ആയിരുന്നില്ല പ്രതീകവല്‍ക്കരിച്...
Image
ടി. മാധവറാവു.
പത്തിയൂര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ 1820 - 27 കാലത്ത് കായംകുളം ചിറക്കടവ് ഭാഗം വരെ  കരുനാഗപ്പളളിയുടെ ഭാഗമായിരുന്നു. കരുനാഗപ്പളളിയെ ഒരു ജില്ലയായാണ് അക്കാലത്ത് പരിഗണിച്ചിരുന്നത്. കായംകുളത്തെ ചിറക്കടവ് പ്രദേശം കരുനാഗപ്പളളി ജില്ലയിലെ ഒരു സബ് ഡിവിഷന്‍ ആയിരുന്നു. കായംകുളം കമ്പോളം കാര്‍ത്തികപ്പളളി ജില്ലയുടെ സബ്ഡിവിഷനായ പത്തിയൂര്‍ പ്രവൃത്തിയുടെ ഭാഗമായിരുന്നു. തുറമുഖമെന്ന നിലയിലും വാണിജ്യകേന്ദ്രമെന്ന നിലയിലും പ്രാധാന്യമുണ്ടായിരുന്നെങ്കിലും രാഷ്ടീയമായ പ്രാധാന്യം കായംകുളത്തിന് അക്കാലത്ത് കുറവായിരുന്നു. പില്‍ക്കാലത്ത് റോഡുകളുടെ വികസനം വ്യാവസായിക കേന്ദ്രമായ കായംകുളത്തെ കേന്ദ്രീകരിച്ചാവുകയും ദേശീയ പാതയും പുനലൂര്‍ ചെങ്കോട്ട റോഡ് കായംകുളവുമായി തമിഴ്നാടിനെ മധ്യദേശംവഴി ബന്ധിപ്പിക്കുകയും ചെയ്തതോടെ കായംകുളം സ്വതന്ത്ര അസ്തിത്വമുളള പ്രദേശമായി വളരാന്‍ തുടങ്ങി. കീരിക്കാട് (Kerycad), പത്തിയൂര്‍ (Puttiyoor) മുതുകുളം (Moodukolum) ചേപ്പാട് (Sheppad) പളളിപ്പാട് (Pullipatu) കാര്‍ത്തികപ്പളളി (Kartigapully) അരിപ്പാട് (Urripaud) കുമാരപുരം (Kumarapuram/ സ്പെല്ലിംഗ് മാറ്റമില്ല.) കിഴക്കേക്കര (Kellakkakurry) എന്നി...
Image
കീരിക്കാട് പഞ്ചായത്ത്
Image
ദേവസഹായം പിളള
Image
പത്തിയൂര്‍: നാട്ടുപേരും വീട്ടുപരും കൊറ്റുകുളങ്ങര | Kottukulangara കായംകുളത്തുനിന്നും ഹരിപ്പാട്ടേക്കു വരും വഴി കരീലക്കുളങ്ങരക്കു തെക്കായി റോഡുവക്കില്‍ കാണുന്ന സ്ഥലമാണ് കൊറ്റുകുളങ്ങര. എരുവയില്‍നിന്ന് പടിഞ്ഞാറേക്കു ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരം കാണും ഇവിടേക്ക്.                             ചിത്രം:കടപ്പാട് ചരിത്ര സംബന്ധിയായ സ്ഥപ്പേരാണിത്. കൊറ്റ് + കുളം + കര എന്നിങ്ങനെ സ്ഥലപ്പേരിനെ പദഛേദം ചെയ്താല്‍ മൂന്നു ഘടകപദങ്ങള്‍ ലഭിക്കും. 'കുളങ്ങര' എന്നത് 'കുളത്തിന്‍റെ കര'യെയും അതേസമയം പ്രദേശത്തെയും കുറിക്കുന്ന ശബ്ദമാണ്. കൊറ്റ്  - അന്നം (ആഹാരം, ഭക്ഷണം) തമിഴിലും മലയാളത്തിലും സമാനാര്‍ത്ഥത്തില്‍ ഈ പദം ഉപയോഗിക്കുന്നു. അന്നത്തിനു വകനല്‍കുന്നത് അമ്മയായ ദൈവമാണെന്ന പ്രാചീന സങ്കല്പത്തില്‍ നിന്ന് അന്നദാതാവെന്ന നിലയില്‍ 'കൊറ്റവൈ' (കൊറ്റ് +അവൈ) എന്ന വിളിപ്പേര് ആ അമ്മദേവതക്ക് ലഭിച്ചു. തമിഴകമായിരുന്നു അവളുടെ ഈറ്റില്ലം. മലയിറങ്ങി മലയാളത്തിലേക്ക് വന്നവരിലൂടെ കൊറ്റവൈ നാട്ടുപേരുകള്‍ക്കും നിദാനമായി. കായംകുളം എംഎസ്സ്എം കോളജ് ഉള്‍...
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ (*) തിരുവിതാംകൂറിലെ ഒരു രാജാവും ആറാട്ടുപുഴ അദ്ദേഹത്തിന് പണിക്കര്‍ എന്ന ബഹുമതി നല്‍കിയിട്ടില്ല. രാജാവില്‍ നിന്നും  ലഭിച്ചത് 'കുഞ്ഞന്‍' എന്ന പദവിയായിരുന്നു. വേലായുധപ്പണിക്കരുടെ അച്ഛന്‍റെ പേര് ഗോവിന്ദപ്പണിക്കര്‍ എന്നായിരുന്നു. അദ്ദേഹത്തിന്‍റെ പേരിനൊപ്പം പണിക്കര്‍ ഉണ്ടായിരുന്നുവെന്നത് പല ലേഖകരും ശ്രദ്ധിക്കുന്നില്ല. 1883 ല്‍ പ്രസിദ്ധീകരിച്ച സാമുവല്‍ മെറ്റീറിന്‍റെ പുസ്തകത്തില്‍ കായംകുളത്ത് പണിക്കര്‍ സ്ഥാനീയരായ ഈഴവ പ്രമാണിമാരുണ്ടായിരുന്നുവെന്ന് പറയുന്നതും ഇവര്‍ പരിഗണിക്കുന്നില്ല. അവര്‍ പുരോഹിതരായിരുന്നു വെന്നും മെറ്റീര്‍ പറയുന്നു. പെരുമ്പളളിയിലാണ് അദ്ദേഹത്തിന്‍റെ ശരീരഭാഗങ്ങള്‍ കണ്ടത്. പെരുമ്പളളി പുല്ലുകുളങ്ങരക്കു പടിഞ്ഞാറാണ്. പി.എസ്സ്.സ്സി പരീക്ഷക്കുളള ഗൈഡില്‍ പെരുമ്പളളി എറണാകുളത്താണ് എന്നു പറഞ്ഞിരിക്കുന്നു. അതു തെറ്റാണ്. കായംകുളം മാര്‍ക്കറ്റില്‍ ഈഴവ സ്ത്രീയെ അപമാനിച്ചത് സവര്‍ണ്ണരല്ല. മുഷ്കരായ മുസ്ലിം തെമ്മാടികളാണ്. മതേതരത്വം ഇടിഞ്ഞു പോയേക്കുമെന്നു കരുതി ആരും അത് തുറന്നു പറയുന്നില്ല. പകരം സവര്‍ണ്ണരുടെ ശിങ്കിടികളായ ചിലര്‍ എന്ന് ഒഴുക്കന്‍മട്ടില്‍...