ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ (*)
തിരുവിതാംകൂറിലെ ഒരു രാജാവും ആറാട്ടുപുഴ അദ്ദേഹത്തിന് പണിക്കര്‍ എന്ന ബഹുമതി നല്‍കിയിട്ടില്ല. രാജാവില്‍ നിന്നും ലഭിച്ചത് 'കുഞ്ഞന്‍' എന്ന പദവിയായിരുന്നു. വേലായുധപ്പണിക്കരുടെ അച്ഛന്‍റെ പേര്
ഗോവിന്ദപ്പണിക്കര്‍ എന്നായിരുന്നു.
അദ്ദേഹത്തിന്‍റെ പേരിനൊപ്പം പണിക്കര്‍ ഉണ്ടായിരുന്നുവെന്നത് പല ലേഖകരും ശ്രദ്ധിക്കുന്നില്ല. 1883 ല്‍ പ്രസിദ്ധീകരിച്ച സാമുവല്‍ മെറ്റീറിന്‍റെ പുസ്തകത്തില്‍ കായംകുളത്ത് പണിക്കര്‍ സ്ഥാനീയരായ ഈഴവ പ്രമാണിമാരുണ്ടായിരുന്നുവെന്ന് പറയുന്നതും ഇവര്‍ പരിഗണിക്കുന്നില്ല. അവര്‍ പുരോഹിതരായിരുന്നു വെന്നും മെറ്റീര്‍ പറയുന്നു.
പെരുമ്പളളിയിലാണ് അദ്ദേഹത്തിന്‍റെ ശരീരഭാഗങ്ങള്‍ കണ്ടത്. പെരുമ്പളളി പുല്ലുകുളങ്ങരക്കു പടിഞ്ഞാറാണ്. പി.എസ്സ്.സ്സി പരീക്ഷക്കുളള ഗൈഡില്‍ പെരുമ്പളളി എറണാകുളത്താണ്
എന്നു പറഞ്ഞിരിക്കുന്നു. അതു തെറ്റാണ്.
കായംകുളം മാര്‍ക്കറ്റില്‍ ഈഴവ സ്ത്രീയെ അപമാനിച്ചത് സവര്‍ണ്ണരല്ല. മുഷ്കരായ മുസ്ലിം തെമ്മാടികളാണ്. മതേതരത്വം ഇടിഞ്ഞു പോയേക്കുമെന്നു കരുതി ആരും അത് തുറന്നു പറയുന്നില്ല. പകരം സവര്‍ണ്ണരുടെ ശിങ്കിടികളായ ചിലര്‍ എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞ് വസ്തുതയെ തമസ്കരിക്കാനാണ് പലരും വ്യഗ്രത കാട്ടുന്നത്.
Comments
Post a Comment