പത്തിയൂര്‍ പതിനെട്ടാം നൂറ്റാണ്ടില്‍

1820 - 27 കാലത്ത് കായംകുളം ചിറക്കടവ് ഭാഗം വരെ  കരുനാഗപ്പളളിയുടെ ഭാഗമായിരുന്നു. കരുനാഗപ്പളളിയെ ഒരു ജില്ലയായാണ് അക്കാലത്ത് പരിഗണിച്ചിരുന്നത്. കായംകുളത്തെ ചിറക്കടവ് പ്രദേശം കരുനാഗപ്പളളി ജില്ലയിലെ ഒരു സബ് ഡിവിഷന്‍ ആയിരുന്നു. കായംകുളം കമ്പോളം കാര്‍ത്തികപ്പളളി ജില്ലയുടെ സബ്ഡിവിഷനായ പത്തിയൂര്‍ പ്രവൃത്തിയുടെ ഭാഗമായിരുന്നു. തുറമുഖമെന്ന നിലയിലും വാണിജ്യകേന്ദ്രമെന്ന നിലയിലും പ്രാധാന്യമുണ്ടായിരുന്നെങ്കിലും രാഷ്ടീയമായ പ്രാധാന്യം കായംകുളത്തിന് അക്കാലത്ത് കുറവായിരുന്നു. പില്‍ക്കാലത്ത് റോഡുകളുടെ വികസനം വ്യാവസായിക കേന്ദ്രമായ കായംകുളത്തെ കേന്ദ്രീകരിച്ചാവുകയും ദേശീയ പാതയും പുനലൂര്‍ ചെങ്കോട്ട റോഡ് കായംകുളവുമായി തമിഴ്നാടിനെ മധ്യദേശംവഴി ബന്ധിപ്പിക്കുകയും ചെയ്തതോടെ കായംകുളം സ്വതന്ത്ര അസ്തിത്വമുളള പ്രദേശമായി വളരാന്‍ തുടങ്ങി.

കീരിക്കാട് (Kerycad), പത്തിയൂര്‍ (Puttiyoor) മുതുകുളം (Moodukolum) ചേപ്പാട് (Sheppad) പളളിപ്പാട് (Pullipatu) കാര്‍ത്തികപ്പളളി (Kartigapully) അരിപ്പാട് (Urripaud) കുമാരപുരം (Kumarapuram/ സ്പെല്ലിംഗ് മാറ്റമില്ല.) കിഴക്കേക്കര (Kellakkakurry) എന്നിങ്ങനെയായിരുന്നു അക്കാലത്തെ കാര്‍ത്തികപ്പളളി ജില്ലയുടെ സബ് ഡിവിഷനുകള്‍. അഥവാ പ്രവൃത്തികള്‍. അവയെ പിന്നെയും 78 മുറികളായി വിഭജിച്ചിരുന്നു. ധര്‍മ്മരാജാവാണ് ഇപ്രകാരം കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്തിയത്.

1820- 27ലെ സര്‍വേ റിപ്പോര്‍ട്ടാണത്. അത് വെളിപ്പെടുത്തുന്നത് 1754നു ശേഷമുളള (മാര്‍ത്താണ്ഡവര്‍മ്മയുടെ അധീനത) ഭൂപരവും ഭരണപരവുമായ അതിരടയാളങ്ങളെയാണ്. വാര്‍ഡും കോണറും എന്ന രണ്ടു ബ്രിട്ടീഷുകാരാണ് ഓരോ സ്ഥലത്തും താമസിച്ചുകൊണ്ട് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കു വേണ്ടിയായിരുന്നു സര്‍വ്വേ. അത് പിന്നീട് 1836ല്‍ പ്രസിദ്ധീകരിച്ചു.

(അപൂര്‍ണ്ണം)

Comments