പെരുമാളിന്‍റെ മതംമാറ്റം ഒരു കെട്ടുകഥ




ചേരമാന്‍ പെരുമാള്‍ മതംമാറി ഇസ്ലാമം സ്വീകരിച്ചെന്നും അദ്ദേഹം മക്കയിലേക്ക് പോയെന്നുമുള്ള കെട്ടുകഥയെ വിവിധ പണ്ഡിതര്‍ പരിശോധനക്കു വിധേയമാക്കിയിട്ടുണ്ട്. ഡോ. പി സി. അലക്സാണ്ടര്‍ തന്‍റെ 'ബുദ്ധിസം ഇന്‍ കേരള' എന്ന ഗ്രന്ഥത്തില്‍ ആ കഥയെ നിരൂപണ വിധേയമാക്കുന്നുണ്ട്. ഒരിക്കലും അവസാനത്തെ പെരുമാള്‍ ഇസ്ലാം സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. അലക്സാണ്ടറുടെ അഭിപ്രായത്തില്‍  അവസാന പെരുമാള്‍ ബുദ്ധമതം സ്വീകരിക്കയാണുണ്ടായത്. അദ്ദേഹം അക്കാലത്തെ ജലയാനത്തില്‍ (boat) സഞ്ചരിച്ചതിനെ വാമൊഴിയില്‍ മെക്ക യാത്രയാക്കിയതാണെന്നും അലക്സാണ്ടര്‍ പറയുന്നു. കടല്‍ കടക്കുന്നത് ഭയപ്പാടോടെകാണുന്ന സമൂഹത്തിന്‍റെ പ്രതികരണം അതിലുണ്ട്. കടല്‍ കടക്കുന്നതെല്ലാം അറേബ്യയിലേക്കാണെന്നായിരുന്നു അന്നത്തെ പൊതു ധാരണ.

 
ബുദ്ധിസം ഇന്‍ കേരള എന്ന പുസ്തകത്തിന്‍റെ ഒന്നാം പേജ്

 
ഡോ. പി. സി. അലക്സാണ്ടറുടെ നിരീക്ഷണം അടങ്ങുന്ന പ്രസക്ത ഭാഗം.

 
പ്രമുഖ ചരിത്ര പണ്ഡിതനും ഇസ്ലാമിക ചരിത്രകാരനുമായിരുന്നു  പി. എ സെയ്തു മുഹമ്മദ്. അദ്ദേഹം കേരള ഹിസ്റ്ററി അസ്സോസിയേഷന്‍റെ മുന്‍ സെക്രട്ടറി കൂടി ആയിരുന്നു. അദ്ദേഹത്തിന്‍റെ ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍. 



കേരള ഹിസ്റ്ററി അസ്സോസിയേഷന്‍ പ്രസിദ്ധീകരിച്ച കേരളചരിത്രം എന്ന രണ്ടു ഭാഗങ്ങളുള്ള ബൃഹത് ഗ്രന്ഥത്തില്‍ പി. എ സെയ്തുമുഹമ്മദ് എഴുതിയ കേരളത്തിലെ ഇസ്ലാമിന്‍റെ ഉല്പത്തിയും വികാസവും വിവരിക്കുന്ന ലേഖനത്തിന്‍റെ പ്രസക്തഭാഗം (പേജ് 446, 47, 48). ഇതില്‍ ചേരമാന്‍ പെരുമാള്‍ മതംമാറി മക്കയില്‍ പോയതായുള്ള കഥയെ അദ്ദേഹം നിഷേധിക്കുന്നു.







 

Comments

Popular posts from this blog

രാമായണപാഠം

ചരിത്രവും ഇരട്ടത്താപ്പും

ചങ്ങമ്പുഴയുടെ നല്ലമുട്ടം