രാമായണത്തെക്കുറിച്ച് രണ്ടു കുറിപ്പുകൾ ഒന്ന് ' മാനിഷാദ': മാനവികതയുടെ താക്കോൽ മാനവികതയുടെ കവിഞ്ഞൊഴുക്കാണു രാമായണം. പ്രണയ ലീലകളിൽ ഏർപ്പെട്ടിരുന്ന ഇണപ്പക്ഷികളുടെ വേർപാടിൽ മനം വെന്തുപോയ ഒരു മനുഷ്യൻ്റെ കണ്ണീരിൽ കുതിർന്ന വിലാപമാണ് യഥാർത്ഥത്തിൽ രാമായണത്തിൽ നിറഞ്ഞു നില്ക്കുന്നത്. മനുഷ്യരുടെതുപോലുമല്ല, വെറും പക്ഷികളുടെ, 'വേർപാട് ഉണ്ടാക്കിയ വേദന'യാണതെന്ന് പ്രത്യേകം ഓർക്കണം. ആ സംഭവം ഋഷി കവിയെ ആകെ ഉലയ്ക്കുകയും, നമുക്കറിയുന്നതു പോലെ, അദ്ദേഹം കട്ടാളനീതിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ധാർമികതയിൽ ഊന്നിയുള്ള ആ ചോദ്യം ശാപവചസ്സായാണ് ദിഗന്തങ്ങളിൽ മുഴങ്ങിയത്. അതാണ്, 'മാ നിഷാദ'. യഥാർത്ഥത്തിൽ ആ ശാപ വാക്കുകളുടെ വിപുലീകരണം കൂടിയാണ് രാമായണം. രാമായണം രചിക്കാനിടയയതിനെ കുറിച്ചുള്ള ഐതിഹ്യവും ഇതിനെ സാധൂകരിക്കുന്നു. ആ അർത്ഥത്തിൽ രാമായണം ക്രൗഞ്ച മിഥുനങ്ങൾക്കുള്ള കവിയുടെ സ്മാരകവുമാണ്. മാ നിഷാദ പ്രതിഷ്ടാം ത്വ മഗമത് ശാശ്വതീ സമാ ...
ചരിത്രത്തിലും ഇരട്ടത്താപ്പോ? അവിടങ്ങനെ ഇവിടിങ്ങനെ.! ബുദ്ധമതത്തിൻ്റെ അപ്രത്യക്ഷമാകലിനെക്കുറിച്ച് കേരളത്തിലൊരുചരിത്രം തമിഴ്നാട്ടിൽ മറ്റൊന്ന്.! 150 വർഷം മുമ്പ് മദ്രാസ് പ്രസിഡൻസിയിൽ സെൻസസ് നടത്തിയ റിപ്പോർട്ടിൽ ബുദ്ധ-ജൈന മതങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്ന ഭാഗമാണ്. സർക്കാർ രേഖയായതിനാൽ ഔദ്യോഗികമാണ് ആധികാരികമാണ്. കേരളത്തിലെ മലബാറും ഇപ്പോഴത്തെ തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളും കൂടി ചേർന്ന വലിയ ഒരു ഭൂവിഭാഗമായിരുന്നു മദ്രാസ് പ്രസിഡൻസി. ഈ പ്രദേശത്തെ ഭരണപരമായ അധികാരം ബ്രിട്ടീഷ് സർക്കാരിനായിരുന്നു. ഏ.ഡി 1870 ൽ ഉദ്ദേശം 3 കോടിയിൽ അധികം ജനസംഖ്യയുള്ള പ്രദേശമായിരുന്നു ഇത്. ഈ ഭാഗത്ത് നടത്തിയ സെൻസസ് പ്രകാരം അന്ന് അവിടെ ഒരു ബുദ്ധമതക്കാരൻ പോലുമില്ല. ആകെയുള്ളത് ഉദ്ദേശം 21000 ജൈനന്മാർ മാത്രം. ഇനിയാണ് ആ സത്യം പുറത്ത് വരുന്നത്. ഏ.ഡി എട്ടാം നൂറ്റാണ്ടോട് കൂടി അവിടെ ബുദ്ധമതം അവസാനിച്ചുവത്രേ. ബുദ്ധന്മാരും ജൈനന്മാരും പരസ്പരം ഭിന്നിപ്പിലായിരുന്നതിനാൽ ബുദ്ധന്മാരെ പീഡിപ്പിച്ച് നിഷ്കാസനം ചെയ്തു എന്നാണ് പറഞ്ഞ് വയ്ക്കുന്നത്. അപ്പോൾ തെക്കേ ഇന്ത്യയിൽ നിന്നും ബുദ്ധമതത്തെ തുടച്ച് നീക്കിയത് ജൈനന...
'വായന'യുടെ നേതൃത്വത്തിൽ, 'ഓർമ്മകളുടെ നാട്ടുവഴികൾ', 'നിശാശലഭം' എന്നീ പുസ്തകങ്ങളെക്കുറിച്ച് ഏ.ആർ. സ്മാരകത്തിൽ ഇന്ന് നടന്ന ചർച്ച സാർത്ഥകമായിരുന്നു. രചയിതാക്കളെ യഥാവിധി ഉൾക്കൊള്ളുകയും വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യുന്നതിൽ അവതാരകരായ ഇരുവരും വിജയിച്ചു എന്ന് പറയാം. ചർച്ചയിൽ ഇടപെട്ട് സംസാരിച്ച ശ്രീ. മുരളി കരിമ്പിൻപുഴയും ശ്രീമതി സരോജിനി ഉണ്ണിത്താനും പുസ്തകങ്ങളുടെ ആന്തരിക സൗരഭ്യം ശ്രോതാക്കൾക്ക് പകർന്നുതന്നു. അതുവഴി പുസ്തകങ്ങൾ മുൻകൂർ വായിച്ചിട്ടില്ലാത്തവർക്കുപോലും ചർച്ച ഏറെ ഉപകാരപ്രദമായി. ‘ഓർമ്മകളുടെ നാട്ടുവഴികൾ’ ഒരേസമയം ഓർമ്മയും പ്രാദേശികചരിത്രവും പങ്കുവെയ്ക്കുന്ന കൃതിയാണ്. ‘നിശാശലഭം’ കാല്പനിക രചനയായിരിക്കുമ്പോഴും പിന്നിട്ട അസംസ്കൃത ഭൂതകാലത്തെ അതിൽ ആർക്കൈവുചെയ്തിരിക്കുന്നു. ആ നിലയ്ക്ക് ഈ രണ്ടു പുസ്തകങ്ങളും പരസ്പരം പൂരകങ്ങളായി അനുഭവപ്പെട്ടു. മഹാബലിയും മാവേലിയും രണ്ടാണെന്ന നിരീക്ഷണം ഉചിതമാണ്. പുരാണത്തിലെ മഹാബലിയെയും നാട്ടുവഴക്കത്തിലെ മാവേലിയെയും ചേർത്ത് നെയ്തെടുത്ത ആഖ്യാനങ്ങളാണ് ഓണത്തെക്കുറിച്ച് കേരളീയർ പലപ്പോഴും ആവർത്തിക്കുന്നത്. അതിനാൽ തന്നെയാണ് ആ ആഖ്യാ...
Comments
Post a Comment