• ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

ചരിത്രത്തില്‍ സമാനതകളില്ലാത്ത അന്ത്യം
ജീവചരിത്രത്തിലെ തമസ്കരിക്കപ്പെട്ട ഏടുകള്‍
••

'കളളത്തരത്തിന് കാലുകളില്ല. എന്നാല്‍ അപവാദ പ്രചാരണത്തിന് ചിറകുകളുണ്ട്..'
• തോമസ്സ് ഫുളളര്‍ | ബ്രിട്ടീഷ് ചരിത്രകാരന്‍
••
വേലായുധപ്പണിക്കര്‍ സഞ്ചരിച്ച തണ്ടുവളളത്തില്‍ തൊപ്പിയിട്ട കിട്ടനൊപ്പം മുസ്ലിം കൊലയാളികളും കയറിയിട്ടുണ്ടായിരുന്നുവെന്ന് ആറാട്ടുപുഴയിലെയും പരിസരങ്ങളിലെയും ചില പ്രായമായശരുടെ ഓര്‍മ്മകളില്‍ ശേഷിക്കുന്ന ഒരു പാട്ടില്‍ നിന്നും ഗ്രഹിക്കാം(1). മുസ്ലിങ്ങളുടെ ബദ്ധ ശത്രുവായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്നും പാട്ടില്‍ നിന്നു നമുക്ക് ഉറപ്പിക്കാം. എന്നല്ല, പണിക്കര്‍ അവസാനിക്കേണ്ടത് മുസ്ലിങ്ങളുടെ ആവശ്യമായിരുന്നുവെന്നു തന്നെ പാട്ടില്‍ തീര്‍ത്തു പാടുന്നുമുണ്ട്.

വിദേശികളുമായുളള
തീരദേശ കച്ചവടത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കോയ്മ നേടിയെടുക്കാനും കരയിലും കച്ചവടത്തിലും ആധിപത്യം പുലര്‍ത്താനുമുളള മുസ്ലിം കച്ചവടക്കാരുടെ അക്കാലത്തെ ത്വര സുവിദിതമാണ്(2). കായംകുളം മാര്‍ക്കറ്റില്‍ ഈഴവസ്ത്രീയെ മുസ്ലീം തെമ്മാടികള്‍ അപമാനിച്ചതിനോടനുബന്ധിച്ചു നടന്ന സംഘര്‍ഷത്തില്‍(3) ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഇടപെടല്‍ മൂലം അവര്‍ക്കുണ്ടായ ക്ഷീണം, തരണനല്ലൂര്‍ നമ്പൂതിരിയുടെ സാളഗ്രാമം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കീരിക്കാട് പ്രദേശത്തിലെ പ്രമുഖ കവര്‍ച്ചക്കാരും അക്രമികളുമായ കൊച്ചുണ്ണിയുടെ സംഘവുമായുണ്ടായ  ഉരസല്‍, കല്ലിശ്ശേരിവീട്ടില്‍ വെച്ച് ഒരു രാത്രി ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൊല്ലാനുളള തന്‍റെ ശ്രമം പരാജയപ്പെട്ടതില്‍ കൊച്ചുണ്ണിക്കുണ്ടായ മാനഹാനിയും പരാജയബോധവും തുടങ്ങിയ പല കാരണങ്ങളും അദ്ദേഹത്തിന്‍റെ  കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് ആവേദകമൊഴികളും ചരിത്ര സംഭവങ്ങളും സൂക്ഷമായി വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കാനാവുന്നത്.

പട്ടിയെ കൊല്ലാനെളുപ്പം  പേപ്പട്ടിയെന്നു മുദ്രയടിക്കുകയാണെന്നറിയുന്ന മുസ്ലീം മതഫാഷിസ്റ്റു പ്രചാരണതന്ത്രമാണ് ശത്രുക്കള്‍ വേലായുധപ്പണിക്കര്‍ക്കുനേരെ പയറ്റിയത്. അതിനാല്‍ അവര്‍ അദ്ദേഹത്തെ  വ്യക്തിഹത്യ ചെയ്യുകയാണ് ആദ്യം ചെയ്തത്(4). വേലായുധപ്പണിക്കര്‍  വിഷയാസക്തനെന്നു വരെ അവര്‍ പ്രചരിപ്പിച്ചു. തങ്ങളുടെ അടിമകളായ(5) ഈഴവരെയും മുക്കുവരെയും അത്  പറഞ്ഞാവര്‍ത്തിച്ചു വിശ്വസിപ്പിച്ചു. ആ കെണിയിലാണ് കിട്ടനും വീണുപോയത്. അയാളുടെ സഹോദരിക്കുമേല്‍ പണിക്കര്‍ നോട്ടമിട്ടിട്ടുണ്ടന്നായിരുന്നു  പ്രതിയോഗികളായ മുസ്ലിം കച്ചവടക്കാര്‍ കിട്ടനെ പറഞ്ഞു വിശ്വസിപ്പിച്ചത്.  നേരത്തെതന്നെ ചില പ്രശ്നങ്ങളുടെ പേരില്‍ പണിക്കരുടെ ശിക്ഷക്കു പാത്രമായ കിട്ടന്‍റെ വിരോധത്തെ ഈ അറിവ് കൂടുതല്‍ പ്രക്ഷുബ്ധമാക്കി. പണിക്കരെ ഒറ്റക്കു നേരിടാനുളള ധൈര്യക്കുറവും പരാജയഭീതിയും പുറമെ നിന്നുളളവലുടെ സഹായം തേടാന്‍ അയാളെ പ്രേരിപ്പിച്ചിരിക്കണം. മാത്രമല്ല, മതം മാറിയാല്‍ ലഭിക്കുന്ന സംഘടിത പിന്തുണയും അയാള്‍ ആഗ്രഹിച്ചിരിക്കണം. അങ്ങനെയാണ് അയാള്‍ മലബാറില്‍ പോയി തൊപ്പിയിട്ട കിട്ടനായി(6) മടങ്ങിവന്നത്.

സ്മൃതിയുടെ തരിമ്പുപോലും അവശേഷിക്കാനനുവദിക്കാതെയാണ് ശത്രുക്കള്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്തത്. എവിടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ അന്ത്യവിശ്രമം കൊളളുന്നത്‌ എന്നാരെങ്കിലും അന്വേഷണം നടത്തിയാല്‍ അവര്‍ എവിടെയും എത്തുകയില്ല. അദ്ദേഹം ജനിച്ചു വളര്‍ന്ന ആറാട്ടുപുഴ മംഗലം ദേശത്തോ, അദ്ദേഹത്തിന്‍റെ അച്ഛന്‍റെ വീടായ കായംകുളത്തെ എരുവയിലെ കുറ്റിത്തറ ഭവനത്തിലോ, അക്കാലത്തെ പ്രധാന  തുറമുഖങ്ങളായ പത്തിശ്ശേരിയിലോ, പെരുമ്പളളിയിലോ അത്തരമൊരു സ്മാരകം ഒരിക്കലും കണ്ടത്താനാവില്ല. അതിനു കാരണം പാട്ടില്‍ പറയുന്നുണ്ട്. ശത്രുക്കള്‍ അദ്ദേഹത്തിന്‍റെ ശവത്തെപ്പോലും വെറുതെ വിട്ടില്ലത്രേ.!

അന്ന് രാത്രിയാത്രക്കിടയില്‍ സഞ്ചരിച്ചിരുന്ന തണ്ടുവളളത്തില്‍ മയക്കത്തിലായിരുന്ന പണിക്കരെ ആക്രമിച്ചവര്‍ അദ്ദേഹത്തെ നിഷ്കരുണമാണ് വധിച്ചത് എന്ന് പാട്ടില്‍ വെളിപ്പെടുന്നു. കൊലയാളികളുടെ ആക്രമണത്തിനിടയില്‍ ആയുധം നഷ്ടപ്പെട്ടു പോയെങ്കിലും ചാടിഎണീക്കാന്‍ ശ്രമിച്ച പണിക്കരെ ജീവനോടെവിട്ടാലുണ്ടാകുന്ന അപകടത്തെപ്പറ്റി കിട്ടന്‍ കൂട്ടാളികളെ ബോധ്യപ്പെടുത്തുന്നുണ്ട്. ലക്ഷ്യംതെറ്റിയ ആദ്യത്തെ ആക്രമണത്തിനുശ്ശേഷം, പകച്ച്, അറച്ചു നിന്ന അവര്‍ കിട്ടന്‍റെ വാക്കുകള്‍ കേട്ട് മുന്നോട്ടാഞ്ഞു. കിട്ടനുള്‍പ്പെടെയുളള സംഘം അങ്ങനെ വേലായുധപ്പണിക്കര്‍ക്കുനേരെ ചാടിവീണു. 21 തവണ അവര്‍ വേലായുധപ്പണിക്കരുടെ ശരീരത്തില്‍ നിഷ്കരുണം ആയുധം പ്രയോഗിച്ചു. ആ വീരന്‍റെ മരണം ഉറപ്പാക്കിയിട്ടും പകതീരാതെ അവര്‍ അദ്ദേഹത്തിന്‍റെ ലൈംഗികാവയവം അറുത്തെടുത്ത് നിലവിളിയുറഞ്ഞുപോയ  വായിലേക്ക് തിരുകിവെച്ചു. എന്നിട്ടും കലിയടങ്ങാതെ അദ്ദേഹത്തിന്‍റെ ശരീരം പല കഷണങ്ങളാക്കി കായലില്‍തളളി. അതിനുശേഷം കൊലപാതകികള്‍ കായലില്‍ചാടി നീന്തി രക്ഷപ്പെട്ടു. 
പിന്നീട് രണ്ടു ദിവസം കഴിഞ്ഞോമറ്റോ കായലില്‍ കണ്ടെത്തിയ ശരീരഭാഗം പെരുമ്പളളി കടവിനടുത്ത്(7) എവിടെയോ സംസ്കാരം നടത്തിയത്രേ.
________________
കുറിപ്പുകള്‍:

1. ആറാട്ടുപുഴയില്‍ ചിലരെ അഭിമുഖം നടത്തിയതില്‍ കുറച്ചു പേര്‍ ഓര്‍മ്മയിലുളള ഒരു പാട്ടു പാടിത്തന്നു. 
മുഴുവന്‍ text ഉം (പാഠം) കിട്ടിയില്ല. അങ്ങിങ്ങ് ചിലത് മാത്രമാണ് ലഭിച്ചത്. അതില്‍ 88 വയസുളള മംഗലം സ്വദേശിയായ മുണ്ടശ്ശേരി കരുണാകരന്‍ എന്ന ആവേദകന്‍ വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടതിലെ ദുരൂഹതനിറഞ്ഞ ചില ഭൂതകാല സമസ്യകളിലേക്ക് അനുധാവകനെ കൂട്ടിക്കൊണ്ടു പോയി.

2. ഉണ്ണുനീലിസന്ദേശത്തില്‍ കായംകുളത്തെ മുസ്ലിം മുഷ്കിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

3. ടി.കെ മാധവന്‍റെ ജീവചരിത്രത്തില്‍ കായംകുളം കമ്പോളത്തിനടുത്തുളള തന്‍റെ കുടുംബവീടിനു മുന്നിലൂടെ മെതിയടി ചെരിപ്പിട്ടു നടന്നപ്പോള്‍ മുസ്ലിങ്ങളില്‍ നിന്നുണ്ടായ ആക്ഷേപങ്ങളും പരിഹാസങ്ങളുമടങ്ങുന്ന തിക്താനുഭവത്തെക്കുറിച്ച് പറയുന്നുണ്ട്. (ടി.കെമാധവന്‍, ജീവചരിത്രം / പി.കെ.മാധവന്‍). മറ്റൊരിക്കല്‍, ചെറിയപത്തിയൂര്‍ പ്രദേശത്തുളള ഈഴവ സ്ത്രീക്കും 1950 കളില്‍ ആക്ഷേപം നേരിട്ടിട്ടുണ്ട്. ഒറ്റമുണ്ടുടുത്ത് കമ്പോളത്തില്‍ക്കൂടി വടക്കോട്ടു വന്ന ആ തൊഴിലാളി സ്ത്രീയുടെ മുണ്ടിന്‍റെമൂട്ടില്‍ മുറുക്കിത്തുപ്പി മുസ്ലിം തെമ്മാടികള്‍ അന്ന് ആക്ഷേപിച്ചു.(ആവേദകന്‍: പൊന്നപ്പന്‍ ആചാരി /63) അവരുടെ  ഇത്തരം ധിക്കാരം നിമിത്തം സ്വാതന്ത്ര്യാനന്തരവും പല സംഘര്‍ഷങ്ങളും ഈഴവരുമായിത്തന്നെ ഉണ്ടായി. കൊലപാതകത്തില്‍ കലാശിച്ച സംഭവവുമുണ്ട്.

4. വേലായുധപ്പണിക്കര്‍ നേതൃത്വം കൊടുത്ത് നിര്‍മ്മിച്ച ആറാട്ടുപുഴ മംഗലം ഇടക്കാട്ടുക്ഷേത്രത്തിലെ ഒരു മുന്‍ ഭാരവാഹി പറഞ്ഞത്, 'നല്ലകാര്യങ്ങളാണ് വേലായുധപ്പണിക്കര്‍ ചെയ്തിട്ടുളളതെങ്കിലും അദ്ദേഹത്തിന് സ്ത്രീ സംബന്ധമായ വിഷയത്തില്‍ ചില അപഖ്യാതികളുമുണ്ട്. അതുകൊണ്ട് ഒരു സ്മാരകം നിര്‍മ്മിക്കുന്നത് ചിലരെ വിഷമിപ്പിക്കും' എന്നാണ്.

5. മുക്കുവരും (പരവരും) ഈഴവരും ഉള്‍പ്പെടെ യുളള കീഴാള വിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന തീരപ്രദേശങ്ങളില്‍ അവര്‍ കടലില്‍ നിന്നു ശേഖരിക്കുന്ന വിഭവങ്ങള്‍ വിലക്കെടുത്തിരുന്നത് മുഖ്യമായും മുസ്ലിം വ്യാപാരികളായിരുന്നു. അതിനാല്‍ത്തന്നെ അവര്‍ക്കിടയില്‍ ഒരു മേലാള കീഴാള ബന്ധമാണ് നിലനിന്നിരുന്നത് (ഡോ. കെ.എം ജോര്‍ജ്ജ്, ഭാരത ക്രൈസ്തവസഭ നൂറ്റാണ്ടുകളിലൂടെ). ഒരു ഘട്ടത്തില്‍ മുസ്ലിങ്ങളെ മുഴുവന്‍ തന്‍റെ തട്ടകത്തില്‍ നിന്നും തല്ലിയോടിച്ച ചരിത്രവുമുണ്ട് പണിക്കരുടെ ജീവിതത്തില്‍.

6. ഹൈദരെന്നും ഹൈദരാലിയെന്നും അലിയെന്നും കിട്ടന്‍റെ പേര് പറയപ്പെടുന്നു. എങ്കിലും തൊപ്പിയിട്ട കിട്ടനെന്ന പേരില്‍ തര്‍ക്കമില്ല. വേലായുധപ്പണിക്കരുടെ ഒരു അടുത്ത ബന്ധുവും കൂടിയായിരുന്നു കിട്ടന്‍.

7. കായംകുളം കായലിലെ കൊച്ചിയുടെ ജട്ടിക്കടുത്ത ഒരു സ്ഥലം. ഇത് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു തുറമുഖമെന്നും കരുതുന്നു.

• ഹരികുമാര്‍ ഇളയിടത്ത്

Comments