ജവഹര്‍ലാല്‍ നെഹ്രു പ്രസംഗിച്ച
ഭഗവതിപ്പടിയിലെ കളിത്തട്ട്
••
പണ്ടു കാലത്ത് വഴിയാത്രക്കാര്‍ക്കുളള ഇടത്താവളമോ വിശ്രമ കേന്ദ്രമോ ആയിരുന്നു വഴിയമ്പലങ്ങള്‍. കളിത്തട്ടുകള്‍ എന്നും അവയെ അറിയപ്പെട്ടു. മിക്കവാറും പഴയ നാട്ടു രാജാക്കന്മാരുടെ സ്മരണയും പേറി, പോയകാലത്തിന്‍റെ ഗൃഹാതുരത്വം പകര്‍ന്ന് ഇന്നും അവ തങ്ങളുടെ അവശതകളെയും വിളംബരം ചെയ്ത് വഴിവക്കുകളില്‍ വീഴാതെ നില്‍ക്കുന്നു.
പത്തിയൂര്‍ ആറാട്ടുകുളങ്ങരയും ചെട്ടികുളങ്ങര ക്ഷേത്രവളപ്പിലും, മേനാമ്പളളി കരയുടെ ആസ്ഥാനത്തുമായി ഇന്നും നശിക്കാതെ പരിരക്ഷിക്കപ്പെട്ട് ചില വഴിയമ്പലങ്ങള്‍ വരും തലമുറയെ കാത്ത് നില്‍ക്കുന്നു. ഭഗവതിപ്പടി ജംഗ്ഷനിലാണ് മറ്റൊരു വഴിയമ്പലം ഇന്നും കാണാന്‍ കഴിയുന്നത്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃു ഒരിക്കല്‍ ഭഗവതിപ്പടി ജംഗ്ഷനിലെ ഈ കളിത്തട്ടില്‍ ഒരിക്കല്‍ പ്രസംഗിച്ചിരുന്നു. അന്ന് ചെറിയ കുട്ടിയിയിരുന്ന ഇന്ദിരാപ്രിയദര്‍ശിനിയും അദ്ദേഹത്തിന്‍റെ ഒപ്പം ഇവിടെ വന്നിരുന്നു. മേനാമ്പളളി മായിക്കല്‍ പ്രൊഫസര്‍ എസ്സ്. കെ പണിക്കരായിരുന്നു നെഹ്രുവിന്‍റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ ചെയ്തത്. അന്നദ്ദേഹം കോഴിക്കോട് ഒരു കോളജില്‍ അദ്ധ്യാപകനായി ജോലിയിലായിരുന്നു.

Comments
Post a Comment