- Get link
- X
- Other Apps
കേരളത്തിന്റെ ചരിത്രം
കേരള പിറവിയോടനുബന്ധിച്ച് നമ്മൾക്ക് കേരളത്തിന്റെ ഉള്ളറകളിലേക്ക് ഒന്ന് കടന്നു ചെന്നാലോ?
കേരളം എന്ന വാക്ക് എവിടെ നിന്നുണ്ടായി? എന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ പലതരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിന്റെ പേരിനെപ്പറ്റി അഭിപ്രായയൈക്യമില്ലെങ്കിലും
'ചേര്‍' (കര, ചെളി...) 'അളം' (പ്രദേശം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് 'കേരളം' ഉണ്ടായതെന്ന വാദമാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്.
കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങള്‍ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
അടുത്തകാലംവരെ സുഗന്ധവ്യഞ്ജന കയറ്റുമതിക്കു ചുറ്റുമായി തിരിഞ്ഞു കൊണ്ടിരുന്നതും അതിന്റെ വാണിജ്യവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതുമായ. ഇന്ത്യയുടെ കോണിൽസുഗന്ധവ്യഞ്ജനതീരം എന്ന ഹൃദ്യമായ പേരോടെ കീര്‍ത്തികേട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് കൂടി നാം കണ്ണുംകാതും തുറന്നു വേക്കേണ്ടിയിരിക്കുന്നു.
ഗ്രീക്കുകാര്‍, റോമാക്കാര്‍, അറബികള്‍, ചൈനാക്കാര്‍, പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ആതിഥ്യമരുളി. വാസ്തുവിദ്യ, ഭക്ഷണശൈലി, സാഹിത്യം തുടങ്ങിയ വിവിധമേഖലകളില്‍ ഈ സഞ്ചാരികള്‍ തങ്ങളുടേതായ മുദ്രകള്‍ ഇവിടെ അവശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രാചീന വിദേശ സഞ്ചാരികള്‍ കേരളത്തെ 'മലബാര്‍' എന്നും വിളിച്ചിട്ടുണ്ട്.ആയിരക്കണക്കി നു വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചിരുന്നു. മലയോരങ്ങളിലാണ് ആദ്യമായി മനുഷ്യവാസം തുടങ്ങിയത്. പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങള്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്. ഈ പ്രാക് ചരിത്രാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകള്‍ നല്‍കുന്നത് മഹാ സ്മാരകങ്ങൾ ആണ്. ശവപ്പറമ്പുകളാണ് മിക്ക മഹാശിലാസ്മാരകങ്ങളും. കുടക്കല്ല്, തൊപ്പിക്കല്ല്, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ ശവക്കല്ലറകള്‍ കണ്ടെടുത്തിട്ടുണ്ട്. ബി. സി. 500 - എ.ഡി. 300 കാലമാണ് ഇവയുടേതെന്നു കരുതുന്നു. മലമ്പ്രദേശങ്ങളില്‍ നിന്നാണ് മഹാശിലാവശിഷ്ടങ്ങള്‍ ഏറിയപങ്കും കിട്ടിയിട്ടുള്ളത് എന്നതില്‍ നിന്നും ആദിമ ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം.
മറു രാജ്യക്കാർനമ്മുടെ കേരളത്തിനെ ഇത്രയും സ്നേഹിച്ച്, ആകർഷിച്ചത് കേരളത്തിന്റെ ഹരിതഭംഗിയും നല്ല കാലാവസ്ഥയും തന്നെയാണ്.
നമ്മൾ ജീവിത പ്രാരാബ്ദം ഏറിയതൊന്നു കൊണ്ടു മാത്രമാണ് ഈച്ചപ്പും, കുളിർമ്മയും വിട്ട് അന്യ ദേശം പൂകാൻ കാരണം.
മെച്ചപ്പെട്ട ജോലി സാധ്യതകൾ കുറവ് ഇന്നും കേരളം നേരിടുന്ന ശാപമാണ്. കേരളപ്പിറവി ആശംസകള്‍ക്കിടയില്‍..
'ചേരള'മാണ് 'കേരള'മായതെന്ന് ഒരുകൂട്ടര്‍. 'കേര'മാണ് 'കേരള'മാക്കിയതിനുനിദാനമെന്ന് വേറൊരു പക്ഷം. പ്രാക് ദ്രാവിഡമാണ് പ്രാചീന സ്ഥലനാമങ്ങളെന്നും വിലയിരുത്തപ്പെടുന്നു. ഭാഷയില്‍ നിന്ന് ദേശനാമങ്ങള്‍ ഉണ്ടായി എന്ന നിഗമനക്കാരുമുണ്ട്. കേരളം സംസ്കൃത ശബ്ദമെന്നു ചിന്തിക്കുന്നവരും കുറവല്ല. കൊങ്കണത്തിനടുത്ത ഒരു ചെറിയ ബ്രാഹ്മണ ദേശത്തിന്‍റെ പേരാണ് കേരളമെന്നാണ് മറുവാദം. ബ്രാഹ്മണരുടെ സമഗ്രാധിപത്യമാണ് ഈ ദേശനാമത്തിനു കാരണമായി അത്തരക്കാര്‍ ചിന്തിക്കുന്ന ന്യായം. എന്നാല്‍, 'കേര്‍' - 'അള'മാണ് 'കേരള'മായതെന്ന് സ്ഥലനാമ പഠിതാക്കള്‍ പറയുന്നു.
'കേര്‍' = കയറ്റം, പൊക്കം, ഉയരം
'അളം' / ആളം = സമുദ്രം, താഴ്വര, താണ പ്രദേശം
കയറ്റിറക്കങ്ങള്‍ നിറഞ്ഞ കേരളത്തിന്‍റെ ഭൂപ്രകൃതികൂടി വ്യക്തമായി മനസിലാക്കാന്‍ ആ പേര് ഉപകരിക്കുന്നു.
- Get link
- X
- Other Apps
Comments
Post a Comment