Posts

ഓച്ചിറക്കളിയും പാക്കില്‍പ്പടയും

Image
തെക്കുംകൂർ രാജ്യത്ത് പതിനെട്ടു ദേശങ്ങളും പതിനെട്ടു കളരികളും എന്നാണ് കണക്ക്. വിവിധ പ്രദേശങ്ങളിലായുള്ള പതിനെട്ടു കളരികളിൽ നിന്ന് അഭ്യാസമുറകൾ പരിശീലിച്ച് ഇറങ്ങുന്ന യുവാക്കളെയാണ് യുദ്ധകാലത്ത് പടയാളികളായി നിയോഗിച്ചിരുന്നത്. ഓരോ കളരിക്കും ആചാര്യനായി ഓരോ കളരി പണിക്കരും ഉണ്ടാകും. എല്ലാ വർഷവും വിജയദശമിനാളിൽ തെക്കുംകൂർ രാജാവ് തളിക്കോട്ടയിൽ നിന്ന് വഞ്ചിയിൽ പള്ളം സ്രാമ്പിയിലെത്തി പുലർച്ച തന്നെ  പാക്കിൽ ക്ഷേത്രത്തിൽ കുളിച്ചുതൊഴുത് ക്ഷേത്രത്തിന് മുന്നിലെ പടനിലത്തിൻ്റെ കിഴക്കുഭാഗത്തായി കെട്ടിയുയർത്തിയ വെൺകൊറ്റക്കുടകൊണ്ട് വിതാനിച്ച പന്തലിലെ സിംഹാസനത്തിൽ ഇരുപ്പുറപ്പിക്കും. പതിനെട്ടു കളരികളിൽനിന്നും പയറ്റിത്തെളിഞ്ഞ യുവാക്കളുടെ കായികപ്രകടനമാണ് പിന്നീട്, ഓരോ കളരിയിൽനിന്നും അഭ്യാസികൾ ഇരുവശത്തുമായി അണിനിരന്ന് ആളപായം വരാത്ത രീതിയിൽ എതിരിടും. തങ്ങൾ പരിശീലിച്ച അഭ്യാസമുറകൾ രാജാവിനു മുന്നിൽ പ്രദർശിപ്പിക്കും. മികച്ച കളരിക്കും അഭ്യാസികൾക്കും രാജാവ് പണക്കിഴികളും മറ്റു ഉപഹാരങ്ങളും നൽകും. ഈ ചടങ്ങിനെ പാക്കിൽപ്പട എന്നാണ് പറഞ്ഞുവന്നിരുന്നത്.  ഈ മൈതാനത്തിന് പാക്കിൽ പടനിലമെന്നും പേരുണ്ടായി.

മുണ്ടക്കയത്തെ ചക്കിയമ്മ

Image
ഹൈറേഞ്ചിലെ ഗുരുദേവ സാന്നിധ്യം 

മതസമന്വയം ഉത്സവം

Image
 

കുമ്മമ്പള്ളി സ്മരണകള്‍

Image
കുമ്മമ്പള്ളി രാമന്‍പിള്ള ആശാനെക്കുറിച്ച് പ്രൊഫ. പ്രയാര്‍ രാധാകൃഷ്ണക്കുറുപ്പ് എഴുതിയ ലേഖനം 

ഏകെജിയും കണ്ണമംഗലം സമരവും

Image
അക്കൊല്ലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കർഷകത്തൊഴിലാളി ആലപ്പുഴ ജില്ലാസമ്മേളനം കണ്ണമംഗലത്തുവെച്ച് ആയിരുന്നു. ഏകെജി അതിൽ പങ്കെടുത്തിരുന്നു.  കണ്ണമംഗലം സമരത്തിന്റെ പശ്ചാത്തലത്തിൽ ഏ.പി കളയ്ക്കാട് ഒരു നോവൽ എഴുതിയിട്ടുണ്ട്. സംക്രാന്തി. സാംബശിവന്‍ അത് കഥാപ്രസംഗമാക്കി അവതരിപ്പിച്ചു. ലോകസാഹിത്യ കൃതികള്‍ തെരഞ്ഞെടുത്ത് കഥകളാക്കിയിരുന്ന സാംബശിവന്‍ ആദ്യമായി ഒരു മലയാളകൃതി കഥാപ്രസംഗമാക്കിയത് സംക്രാന്തിയായിരുന്നു. വേണുകുമാര്‍ ഓര്‍മ്മിക്കുന്നു: 'കണ്ണമംഗലം പ്രശ്നത്തിന്റെ പേരിൽ ഏറ്റവും കടുത്ത പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയത് എന്റെ അറിവിൽ പി. ആർ. ജനാർദ്ദനൻ ആണ്. ഏകെജിയുടെ പേരില്‍ ആർച്ച് നിർമ്മിച്ച ആർഎസ്എസ്സുകാകാരുടെ പേര് ഓർമ്മയില്ല. ഞാൻ വെറും ദൃക്സാക്ഷി മാത്രമായിരുന്നു'

മാറുമറക്കല്‍ സമരം

Image
അവര്‍ണ്ണരല്ലാത്തവരും മാറുമറച്ചിരുന്നില്ല, സര്‍.! കേരളത്തില്‍ പ്രാചീന കാലംമുതല്‍ മാറു മറയ്ക്കുക എന്ന പതിവു സവർണ്ണർക്കും ഇല്ലായിരുന്നുവെന്നതാണ് വാസ്തവം. ബ്രഹ്മണ-നായർ യുവതികളും ഇവിടെ മാറുമറയ്ക്കാതെയാണ് ജീവിച്ചത്. എന്നല്ല, മാറുമറയ്ക്കുന്നത് അഭിസാരികകളാണെന്നായിരുന്നു സമൂഹത്തിന്‍റെ വീക്ഷണം. ക്രമേണ അതു മാറുകയായിരുന്നു. ആ സത്യം മറച്ചു പിടിച്ചാണു ചരിത്രകാരന്മാരും മറ്റും അവർണ്ണരുടെ മാറുമറയ്ക്കലിലെ 'വിവേചനത്തെ' പെരുപ്പിച്ചു കാണിക്കുന്നത്. ശ്രീ. തെക്കുംഭാഗം മോഹന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലെ (2020, മാര്‍ച്ച് 20) പ്രസക്ത ഭാഗങ്ങള്‍ ചുവടെ: താഴെ കൊടുത്തിരിക്കുന്ന ചിത്രം കണ്ണു തുറന്നു കാണുക.! 1992 ൽ ഞാൻ എടുത്ത ഒരമ്മയുടെ ചിത്രമാണിതു ! ആരുടെ ചിത്രമാണെന്നറിയുമോ? ഇതു ഉന്നതകുലജാത ! ആഡ്യബ്രാഹ്മണ ഗോത്രം!.ൠഗ്വേദി പാരമ്പരൃം ഉളള ഒരു ആത്തേമ്മ! ഏലംകുളം മനയിലേക്കു കൊടുത്ത വടക്കുംകര ഇല്ലത്തെ പെണ്ണു!. ഇഎംഎസിന്‍റെ മൂത്ത സഹോദരൻ രാമന്‍റെ വേളി കാളി.! മറക്കുടയ്ക്കു പിന്നിലൊതുങ്ങി പതിനാലാം വയസ്സിൽ ഏലംകുളം മനയിലേക്കു വന്ന കാളി.! അവൾ അന്നും മാറു മറച്ചില്ല. മരണം വരെ മാറു മറച്ചില്ല. 92ൽ ഞാൻ ഈ ഫോട്ടോ എടുത്തതു അമ്മയുടെ ...

പറയെടുപ്പ് ഉത്സവം

Image