ഏകെജിയും കണ്ണമംഗലം സമരവും

അക്കൊല്ലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കർഷകത്തൊഴിലാളി ആലപ്പുഴ ജില്ലാസമ്മേളനം കണ്ണമംഗലത്തുവെച്ച് ആയിരുന്നു. ഏകെജി അതിൽ പങ്കെടുത്തിരുന്നു.  കണ്ണമംഗലം സമരത്തിന്റെ പശ്ചാത്തലത്തിൽ ഏ.പി കളയ്ക്കാട് ഒരു നോവൽ എഴുതിയിട്ടുണ്ട്. സംക്രാന്തി. സാംബശിവന്‍ അത് കഥാപ്രസംഗമാക്കി അവതരിപ്പിച്ചു. ലോകസാഹിത്യ കൃതികള്‍ തെരഞ്ഞെടുത്ത് കഥകളാക്കിയിരുന്ന സാംബശിവന്‍ ആദ്യമായി ഒരു മലയാളകൃതി കഥാപ്രസംഗമാക്കിയത് സംക്രാന്തിയായിരുന്നു.

വേണുകുമാര്‍ ഓര്‍മ്മിക്കുന്നു: 'കണ്ണമംഗലം പ്രശ്നത്തിന്റെ പേരിൽ ഏറ്റവും കടുത്ത പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയത് എന്റെ അറിവിൽ പി. ആർ. ജനാർദ്ദനൻ ആണ്.

ഏകെജിയുടെ പേരില്‍ ആർച്ച് നിർമ്മിച്ച ആർഎസ്എസ്സുകാകാരുടെ പേര് ഓർമ്മയില്ല. ഞാൻ വെറും ദൃക്സാക്ഷി മാത്രമായിരുന്നു'



Comments