മാറുമറക്കല്‍ സമരം

അവര്‍ണ്ണരല്ലാത്തവരും മാറുമറച്ചിരുന്നില്ല, സര്‍.!





കേരളത്തില്‍ പ്രാചീന കാലംമുതല്‍ മാറു മറയ്ക്കുക എന്ന പതിവു സവർണ്ണർക്കും ഇല്ലായിരുന്നുവെന്നതാണ് വാസ്തവം. ബ്രഹ്മണ-നായർ യുവതികളും ഇവിടെ മാറുമറയ്ക്കാതെയാണ് ജീവിച്ചത്. എന്നല്ല, മാറുമറയ്ക്കുന്നത് അഭിസാരികകളാണെന്നായിരുന്നു സമൂഹത്തിന്‍റെ വീക്ഷണം. ക്രമേണ അതു മാറുകയായിരുന്നു. ആ സത്യം മറച്ചു പിടിച്ചാണു ചരിത്രകാരന്മാരും മറ്റും അവർണ്ണരുടെ മാറുമറയ്ക്കലിലെ 'വിവേചനത്തെ' പെരുപ്പിച്ചു കാണിക്കുന്നത്.

ശ്രീ. തെക്കുംഭാഗം മോഹന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലെ (2020, മാര്‍ച്ച് 20) പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

താഴെ കൊടുത്തിരിക്കുന്ന ചിത്രം കണ്ണു തുറന്നു കാണുക.! 1992 ൽ ഞാൻ എടുത്ത ഒരമ്മയുടെ ചിത്രമാണിതു ! ആരുടെ ചിത്രമാണെന്നറിയുമോ?

ഇതു ഉന്നതകുലജാത ! ആഡ്യബ്രാഹ്മണ ഗോത്രം!.ൠഗ്വേദി പാരമ്പരൃം ഉളള ഒരു ആത്തേമ്മ! ഏലംകുളം മനയിലേക്കു കൊടുത്ത വടക്കുംകര ഇല്ലത്തെ പെണ്ണു!. ഇഎംഎസിന്‍റെ മൂത്ത സഹോദരൻ രാമന്‍റെ വേളി കാളി.! മറക്കുടയ്ക്കു പിന്നിലൊതുങ്ങി പതിനാലാം വയസ്സിൽ ഏലംകുളം മനയിലേക്കു വന്ന കാളി.! അവൾ അന്നും മാറു മറച്ചില്ല. മരണം വരെ മാറു മറച്ചില്ല.

92ൽ ഞാൻ ഈ ഫോട്ടോ എടുത്തതു അമ്മയുടെ രണ്ടു ആൺമക്കളുടെയും അവരുടെ ഭാര്യമാരുടെയും മുന്നിൽ വച്ചായിരുന്നു അമ്മയ്ക്കു ബ്ലൗസിടണ്ടേ എന്നു ചോദിച്ച ഞാൻ ഇളിഭ്യനായി. ഒരു ഇടർച്ചയുമില്ലാതെ ഫോട്ടോയ്ക്കു പോസു ചെയ്ത ആ അമ്മ ആ കാലത്തിന്‍റെ സാന്നിധ്യമാണ്. ആ കാലം മലയാളത്തിൽ ആരും മാറു മറയ്ക്കില്ലായിരുന്നു. ഇതാണു സത്യം. അല്ലാതെ അവർണ്ണരു മാത്രമല്ല മാറു മറയ്ക്കാതിരുന്നത്.

മിഷണറിമാരാണു ഇവിടെ ഈ മാറു മറയ്ക്കാത്തവരെ നോക്കി 'അപരിഷ്കൃതർ'എന്നു വിളിച്ചതും ആൾക്കാരിൽ അന്ത:ഛിദ്രം ഉണ്ടാക്കിയതും. അങ്ങനെ നേടിയ ഈ വസ്ത്രധാരണരീതി വീണ്ടും പ്രാകൃതത്വത്തിലേക്കു  നീങ്ങുന്നതാണനുഭവം.


Comments