ഓച്ചിറക്കളിയും പാക്കില്‍പ്പടയും

തെക്കുംകൂർ രാജ്യത്ത് പതിനെട്ടു ദേശങ്ങളും പതിനെട്ടു കളരികളും എന്നാണ് കണക്ക്. വിവിധ പ്രദേശങ്ങളിലായുള്ള പതിനെട്ടു കളരികളിൽ നിന്ന് അഭ്യാസമുറകൾ പരിശീലിച്ച് ഇറങ്ങുന്ന യുവാക്കളെയാണ് യുദ്ധകാലത്ത് പടയാളികളായി നിയോഗിച്ചിരുന്നത്. ഓരോ കളരിക്കും ആചാര്യനായി ഓരോ കളരി പണിക്കരും ഉണ്ടാകും.

എല്ലാ വർഷവും വിജയദശമിനാളിൽ തെക്കുംകൂർ രാജാവ് തളിക്കോട്ടയിൽ നിന്ന് വഞ്ചിയിൽ പള്ളം സ്രാമ്പിയിലെത്തി പുലർച്ച തന്നെ  പാക്കിൽ ക്ഷേത്രത്തിൽ കുളിച്ചുതൊഴുത് ക്ഷേത്രത്തിന് മുന്നിലെ പടനിലത്തിൻ്റെ കിഴക്കുഭാഗത്തായി കെട്ടിയുയർത്തിയ വെൺകൊറ്റക്കുടകൊണ്ട് വിതാനിച്ച പന്തലിലെ സിംഹാസനത്തിൽ ഇരുപ്പുറപ്പിക്കും. പതിനെട്ടു കളരികളിൽനിന്നും പയറ്റിത്തെളിഞ്ഞ യുവാക്കളുടെ കായികപ്രകടനമാണ് പിന്നീട്, ഓരോ കളരിയിൽനിന്നും അഭ്യാസികൾ ഇരുവശത്തുമായി അണിനിരന്ന് ആളപായം വരാത്ത രീതിയിൽ എതിരിടും. തങ്ങൾ പരിശീലിച്ച അഭ്യാസമുറകൾ രാജാവിനു മുന്നിൽ പ്രദർശിപ്പിക്കും. മികച്ച കളരിക്കും അഭ്യാസികൾക്കും രാജാവ് പണക്കിഴികളും മറ്റു ഉപഹാരങ്ങളും നൽകും. ഈ ചടങ്ങിനെ പാക്കിൽപ്പട എന്നാണ് പറഞ്ഞുവന്നിരുന്നത്.  ഈ മൈതാനത്തിന് പാക്കിൽ പടനിലമെന്നും പേരുണ്ടായി.








Comments