വായനശാലകളും സാംസ്ക്കാരിക നിലയങ്ങളും ഒരു പ്രദേശത്തിന്റെ സാംസ്ക്കാരിക വളർച്ചയുടെ ഭാഗമാണ്. വായനാശാലകളാൽ സമ്പന്നമാണ് നമ്മുടെ ഗ്രാമം. ശ്രീമൂലരാജവിജയം ഗ്രന്ഥശാല ആന്‍റ് വായനശാല, രാമപുരം 1917-ൽ രാമപുരത്ത് ഉമ്പുക്കാട്ട് കൃഷ്ണപിള്ള യുടെ നേതൃത്വത്തിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടിപൂർത്തി സ്മാരകമായി ശ്രീമൂലരാജവിജയം ഗ്രന്ഥശാല സ്ഥാപിതമായി. പുസ്തക സ്നേഹികളായ ഒരു കൂട്ടം ആളുകളുടെ മഹനീയ പ്രവർത്തനങ്ങളിലൂടെ ഉദിച്ചുയർന്ന ഈ സരസ്വതീ കേന്ദ്രത്തിൽ അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങളും പതിനയ്യായിരത്തോളം വരുന്ന പുസ്തക സമ്പത്തും ഉണ്ട്. കേരള ഗ്രന്ഥശാല സംഘത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സ്നേഹ പിന്തുണയോടെ പ്രവർത്തിച്ചുവരുന്ന ഈ ഗ്രന്ഥശാലയിൽ ശ്രീമൂലം കൾച്ചറൽ ഫോറം, സഹ്യാദ്രി പരിസ്ഥിതി സംരക്ഷണ സമിതി, സാക്ഷരതമിഷന്റെ തുടർ വിദ്യാകേന്ദ്രവും വിജയകരമായി പ്രവർത്തിച്ചുവരുന്നു. ലൈബ്രേറിയൻ: ജെ.ഉഷാകുമാരി (9526687626) പത്തിയൂർ പഞ്ചായത്ത് സാംസ്കാരിക നിലയം, കരീലക്കുളങ്ങര 1950 ൽ കരീലക്കുളങ്ങര കേന്ദ്രമാക്കി ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാല സ്ഥാപിക്കുകയും തുടക്കത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുകയും തുടർന്ന് വാഴശ്ശ...