ശ്രീനാരായണ ഗുരു റീജന്റ് റാണിയുടെ ദു:ഖത്തെ നിവര്ത്തിച്ചതിനെക്കുറിച്ച് ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി മലയാള മനോരമ പ്രത്യേക പതിപ്പില്‍ എഴുതിയ ലേഖനത്തില്‍നിന്നും
രാമായണത്തെക്കുറിച്ച് രണ്ടു കുറിപ്പുകൾ ഒന്ന് ' മാനിഷാദ': മാനവികതയുടെ താക്കോൽ മാനവികതയുടെ കവിഞ്ഞൊഴുക്കാണു രാമായണം. പ്രണയ ലീലകളിൽ ഏർപ്പെട്ടിരുന്ന ഇണപ്പക്ഷികളുടെ വേർപാടിൽ മനം വെന്തുപോയ ഒരു മനുഷ്യൻ്റെ കണ്ണീരിൽ കുതിർന്ന വിലാപമാണ് യഥാർത്ഥത്തിൽ രാമായണത്തിൽ നിറഞ്ഞു നില്‍ക്കുന്നത്. മനുഷ്യരുടെതുപോലുമല്ല, വെറും പക്ഷികളുടെ, 'വേർപാട് ഉണ്ടാക്കിയ വേദന'യാണതെന്ന് പ്രത്യേകം ഓർക്കണം. ആ സംഭവം ഋഷി കവിയെ ആകെ ഉലയ്ക്കുകയും, നമുക്കറിയുന്നതു പോലെ, അദ്ദേഹം കട്ടാളനീതിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ധാർമികതയിൽ ഊന്നിയുള്ള ആ ചോദ്യം ശാപവചസ്സായാണ് ദിഗന്തങ്ങളിൽ മുഴങ്ങിയത്. അതാണ്, 'മാ നിഷാദ'. യഥാർത്ഥത്തിൽ ആ ശാപ വാക്കുകളുടെ വിപുലീകരണം കൂടിയാണ് രാമായണം. രാമായണം രചിക്കാനിടയയതിനെ കുറിച്ചുള്ള ഐതിഹ്യവും ഇതിനെ സാധൂകരിക്കുന്നു. ആ അർത്ഥത്തിൽ രാമായണം ക്രൗഞ്ച മിഥുനങ്ങൾക്കുള്ള കവിയുടെ സ്മാരകവുമാണ്. മാ നിഷാദ പ്രതിഷ്ടാം ത്വ മഗമത് ശാശ്വതീ സമാ ...
ചരിത്രത്തിലും ഇരട്ടത്താപ്പോ? അവിടങ്ങനെ ഇവിടിങ്ങനെ.! ബുദ്ധമതത്തിൻ്റെ അപ്രത്യക്ഷമാകലിനെക്കുറിച്ച് കേരളത്തിലൊരുചരിത്രം തമിഴ്നാട്ടിൽ മറ്റൊന്ന്.! 150 വർഷം മുമ്പ് മദ്രാസ് പ്രസിഡൻസിയിൽ സെൻസസ് നടത്തിയ റിപ്പോർട്ടിൽ ബുദ്ധ-ജൈന മതങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്ന ഭാഗമാണ്. സർക്കാർ രേഖയായതിനാൽ ഔദ്യോഗികമാണ് ആധികാരികമാണ്. കേരളത്തിലെ മലബാറും ഇപ്പോഴത്തെ തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളും കൂടി ചേർന്ന വലിയ ഒരു ഭൂവിഭാഗമായിരുന്നു മദ്രാസ് പ്രസിഡൻസി. ഈ പ്രദേശത്തെ ഭരണപരമായ അധികാരം ബ്രിട്ടീഷ് സർക്കാരിനായിരുന്നു. ഏ.ഡി 1870 ൽ ഉദ്ദേശം 3 കോടിയിൽ അധികം ജനസംഖ്യയുള്ള പ്രദേശമായിരുന്നു ഇത്. ഈ ഭാഗത്ത് നടത്തിയ സെൻസസ് പ്രകാരം അന്ന് അവിടെ ഒരു ബുദ്ധമതക്കാരൻ പോലുമില്ല. ആകെയുള്ളത് ഉദ്ദേശം 21000 ജൈനന്മാർ മാത്രം. ഇനിയാണ് ആ സത്യം പുറത്ത് വരുന്നത്. ഏ.ഡി എട്ടാം നൂറ്റാണ്ടോട് കൂടി അവിടെ ബുദ്ധമതം അവസാനിച്ചുവത്രേ. ബുദ്ധന്മാരും ജൈനന്മാരും പരസ്പരം ഭിന്നിപ്പിലായിരുന്നതിനാൽ ബുദ്ധന്മാരെ പീഡിപ്പിച്ച് നിഷ്കാസനം ചെയ്തു എന്നാണ് പറഞ്ഞ് വയ്ക്കുന്നത്. അപ്പോൾ തെക്കേ ഇന്ത്യയിൽ നിന്നും ബുദ്ധമതത്തെ തുടച്ച് നീക്കിയത് ജൈനന...
നാട്ടറിവും കേട്ടറിവും ചങ്ങമ്പുഴ കൃഷ്ണപിളളയും നമ്മുടെ നാടും ചങ്ങമ്പുഴ ഏവൂര്‍ ഗ്രന്ഥശാല സന്ദര്‍ശന പുസ്തകത്തില്‍ എഴുതിയ കുറിപ്പ് വളളികുന്നത്തെ ആദ്യത്തെ ഗ്രന്ഥശാല പരമേശ്വരവിലാസം ഗ്രന്ഥശാലയായിരുന്നു. മലയാളരാജ്യം പത്രത്തിന്റെ ചുമതലക്കാരനായിരുന്ന പോക്കാട്ട് പരമേശ്വരന്‍പിളള വളളികുന്നത്ത് നിര്‍മ്മിച്ച വീട്ടിലെ ഒരു മുറിയാണ് ലൈബ്രറിയ്ക്കായി മാറ്റിവെച്ചത്. ചങ്ങമ്പുഴ കൃഷ്ണപിളളയായിരുന്നു ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അദ്ദേഹം അക്കാലത്ത് കായംകുളത്ത് തീര്‍ത്ഥം പൊഴിച്ചാലുമ്മൂടിനടുത്തുളള എക്സല്‍ എന്നപേരില്‍ നടന്നിരുന്ന ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം വളളികുന്നത്ത് ഉദ്ഘാടകനായി എത്തുന്നത്. ഏവൂര്‍ ദേശസേവിനി ഗ്രന്ഥശാലയില്‍ അക്കാലത്ത് ചങ്ങമ്പുഴ സന്ദര്‍ശനം നടത്തിയതായി അവിടുത്തെ രേഖകളില്‍ കാണാം. സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം എഴുതിയ കുറിപ്പ് അവിടെയുണ്ട്. കവിയും കാക്കിക്കുള്ളിലെ കലാകാരനുമായിരുന്ന പൊലിസ് മേധാവി നല്ലമുട്ടം പത്മനാഭപിള്ള ചങ്ങമ്പുഴയുടെ അടുത്ത സുഹൃത്തും അഭ്യുദയകാംഷിയുമായിരുന്നു. ചങ്ങമ്പുഴയുടെ അമ്മയുടെ അഭ്യര്‍ത്ഥനപ്രകാരം പത്മനാഭപിള്ള ഒരിക്...
Comments
Post a Comment