മാവേലിക്കര ബുദ്ധന്‍
മാവേലിക്കരയിലെ ബുദ്ധമണ്ഡപം ഇരുട്ടിൽ ശ്രീ ബിനു തങ്കച്ചൻ്റെ റിപ്പോർട്ടിനൊരു അടിക്കുറിപ്പ്. ബുദ്ധ ഭഗവാൻ മാവേലിക്കരയുടെ ഐക്കൺ ആണ്. ലോകം മുഴുവൻ പ്രകാശിക്കണമെന്ന് ആഗ്രഹിച്ച ലോക ഗുരു. തെറ്റിദ്ധരിക്കപ്പെട്ട, അറിവില്ലായ്മയുടെ ഒരു കാലത്ത് ഭക്തി പ്രചരണത്തിൻ്റെ ഭാഗമായി ബുദ്ധവിഗ്രഹം ചെളിക്കുണ്ടിൽ ചവിട്ടി താഴ്ത്തി. പതിറ്റാണ്ടുകളോളം അങ്ങനെ കിടന്നു. കാലം ആ ദിവ്യരൂപത്തെ തെളിച്ചു നൽകി. മാവേലിക്കര ഗവണ്മെന്‍റ് ഗസ്റ്റു ഹൗസിനടുത്തുള്ള കടവില്‍ കുളിക്കാനും അലക്കാനും വരുന്നവര്‍ അക്കാലത്ത് ചെളിയില്‍ പുതഞ്ഞു കിടന്നിരുന്ന കല്ലിലാണ് കാലുകള്‍ തേച്ചു മിനുക്കിയിരുന്നതും തുണികള്‍ സോപ്പു പതച്ച് തിരുമ്പി വെളുപ്പിച്ചിരുന്നതും. ചിലര്‍ക്കെങ്കിലും അത് കമഴ്ന്നു കിടക്കുന്ന ഒരു പഴയ വിഗ്രഹമായിരിക്കാമെന്ന തോന്നലുണ്ടായി. അതേക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പ്രാദേശിക ചരിത്രാന്വേഷകന്‍ കൂടിയായിരുന്ന ചട്ടമ്പിസ്വാമികളുുടെ കാതുകളിലുമെത്തി. ചരിത്ര പണ്ഡിതൻ കൂടിയായ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ ഒരിക്കല്‍ ചെട്ടികുളങ്ങര ഭരണിയാഘോഷത്തിൽ പങ്കെടുക്കാനായി മാവേലിക്കര എത്തി. മന്ത്യത്ത് കളീക്കൽ കേശവൻ ഉണ്ണിത്താൻ്റെ അതിഥിയായിരുന്നു അദ്ദേഹം. ...