Posts

Image
പ്രകൃതി തോറ്റിയുണര്‍ത്തിയ നാട്ടുപേരുകള്‍ കേരളത്തിലെ നാട്ടുപേരുകളടെ പഠനം ലക്ഷ്യമാക്കി തിരുവനന്തപുരത്ത് Kerala Place name society കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്നു. ഈയിടെ അന്തരിച്ച ഡോ. പുതുശ്ശേരി രാമചന്ദ്രനാണതിനു നേതൃത്വം നല്‍കിയിരുന്നത്. ഒരു നാടിന് ആരായിരിക്കും പേരിട്ടിരിക്കുക.? തീര്‍ച്ചയായും, ഒരു ദേശത്ത് ആദ്യം എത്തിച്ചേര്‍ന്ന ജനതയുടെ സംഭാവന തന്നെയായിരിക്കുമത്. അവര്‍ അവിടെ വന്നു കണ്ടപ്പോള്‍ ആ പ്രദേശത്തിന്‍റെ ചില പ്രത്യേകതകള്‍ അവരുടെ കണ്ണിലുടക്കി മനസ്സില്‍ ചേക്കേറിയിരിക്കും. സൂക്ഷമമായി  നിരീക്ഷിച്ചാല്‍, അക്കാലത്ത് അവരെ ആകര്‍ഷിച്ച നാടിന്‍റെ പ്രത്യേകതകള്‍ ഓരോ നാട്ടുപേരിലും പറ്റിച്ചേര്‍ന്നിരിക്കുന്നതു കാണാനാകും.  നാടിന്‍റെ സവിശേഷതകള്‍ മനസ്സില്‍ വെച്ചാണ് പ്രാചീന മനുഷ്യന്‍ ഓരോ പ്രദേശത്തേയും പേരുചൊല്ലി വിളിച്ചതെന്ന് എങ്ങനെ തിരിച്ചറിയാം.? ശരിയാണ്, ഒറ്റ നോട്ടത്തിലോ കേള്‍വിയിലോ പല നാട്ടു പേരുകളുടെയും അര്‍ത്ഥം നമുക്കിന്നു മനസ്സിലായെന്നു വരില്ല. അതിനു കാരണമുണ്ട്. നാട്ടുപേരുകളില്‍ പതിഞ്ഞിരിക്കുന്ന പല വാക്കുകളും ഇന്നു നമുക്ക് പരിചയമുളളവയല്ല. അവ എപ്പോഴോ നമ്മുട...

കൊടുങ്ങല്ലൂർ ഭരണിപ്പാട്ട്

കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ട് കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണല്ലോ ഭരണിപ്പാട്ട് എന്ന തെറി വിളി. കാവുതീണ്ടൽ എന്ന പേരിൽ അക്രമണോത്സുകരായി ക്ഷേത്രത്തിനു ചുറ്റും മണ്ടി നടക്കുക എന്നൊരു ആചാരവുമുണ്ട്. ക്ഷേത്രം ബുദ്ധ വിഹാരമായിരുന്നു എന്നും ഭിക്ഷുക്കളെ അവിടന്ന് ഓടിക്കാനുള്ള ശ്രമത്തിന്റെ അനുസ്മരണമാണ് ഈ ആചാരങ്ങൾ എന്നുമാണ് നമ്മുടെ ചരിത്രകാരന്മാർ പാടി നടക്കുന്നത്. തെളിവൊന്നും ചോദിച്ചിട്ട് കാര്യമില്ല. ഇതാണ് സത്യം. അങ്ങ് വിശ്വസിച്ചാൽ മതി. അതാണ് നിലപാട്. 1584-1632 കാലത്ത് കേരളത്തിൽ ജീവിച്ചിരുന്ന ഫെനിസിയോ എന്നൊരു ഇറ്റാലിയൻ പാതിരിയെക്കുറിച്ച് നാം ഈ അവസരത്തില്‍ അറിയേണ്ടതുണ്ട്. അർത്തുങ്കൽ പള്ളിയിലെ വികാരിയായിരുന്ന ഇദ്ദേഹം 'വെളുത്തച്ചൻ' എന്ന പേരിൽ അവിടെ പ്രസിദ്ധനായിരുന്നു. ഇവിടെയുള്ള ആളുകളുടെ ആചാര വിശ്വാസങ്ങളെക്കുറിച്ച് മറ്റു പാതിരമാർക്കുള്ള ഒരു ഗൈഡ്ബുക്ക് എന്ന നിലയിൽ 1609 ൽ അദ്ദേഹം ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ പുസ്തകമാണ്  Livro Da Seita Dos Indios Orientais (The First Book Of The Sect Of the Oriental Indians). ഈ പുസ്തകം ഇംഗ്ലീഷ് അടക്കം ഒരു ഭാഷയിലേക്കും ഇതേവരെ വിവർത്തനം ചെയ്യപ്പെ...

കേരളത്തിന്റെ ഇന്നലെകൾ

Image
കേരളത്തിന്റെ ഇന്നലെകൾ ഡോ. ഹെർമ്മൻ ഗുണ്ടർട്ട് ബാസൽ മിഷനുവേണ്ടി  പ്രസിദ്ധീകരിച്ചിരുന്ന 'കേരളോപകാരി' മാസിക പലതുകൊണ്ടും ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമായിരുന്നു. മാസിക യിൽ 1877 ൽ വന്ന ഒരു വാർത്തയാണ് ചുവടെ കൊടുത്തിരിക്കുന്നത്. പണ്ട്  കേരളീയർ ജൈവ കൃഷിയൊക്കെ ചെയ്ത് സുഭിക്ഷമായാണ് ജീവിച്ചിരുന്നത്‌ എന്ന് കരുതുന്ന ആളുകളാണ് അധികവും. അത്തരം ആളുകളുടെ കണ്ണു തുറപ്പിക്കുന്ന രേഖയാണിത്.
Image
ചെട്ടികുളങ്ങരഅധഃസ്ഥിത ക്ഷേത്രം കേരളകൗമുദി വാര്‍ത്ത. 2017 സെപ്റ്റംബര്‍ 1 വെളളിയാഴ്ച പ്രസിദ്ധീകരിച്ചത്.
Image
ഇട്ടി അച്യുതന്‍ സ്മാരകം കേരളകൗമുദി |25 ഒക്ടോബര്‍, 2017
Image
മുതുകുളം പാര്‍വ്വതിയമ്മ
Image
'ദളിത്' പ്രയോഗംനിരോധിച്ചു? മലയാള മനോരമ | 20 ഒക്ടോബര്‍, 2017