ഹിന്ദു | Hindu
ഹിന്ദു: ഒരു ചിന്ത
ഹിന്ദു എന്ന പദം സംസ്കൃത നിഘണ്ടുവിലില്ല. ബൃഹസ്പത്യാഗമം ഋഗ്വേദമല്ല. ഋഗ്വേദീയ, ഋഗ്വേദ സംബന്ധമായ, ഗ്രന്ഥവുമല്ല. ആഗമം എന്നാൽ പിന്നീട് വന്നത് എന്നാണര്‍ത്ഥം. അതിന് പൗരാണികത്വം ഇല്ല
യഥാർത്ഥത്തിൽ ഹിന്ദു എന്ന വാക്ക് മുഗുളന്മാർ (പേർഷ്യൻ അക്രമണകാരികൾ, അറബികൾ) ഈ ദേശവാസികളെ ആക്ഷേപിച്ചു വിളിച്ചതാണ്. എട്ടാം നൂറ്റാണ്ടോടെയാണ് ഹിന്ദു എന്ന പദം പ്രചരിച്ചത്. ശങ്കരാചാര്യരുടെ പ്രസ്ഥാനത്രയത്തിൽ (ബ്രഹ്മസൂത്രം, ഉപനിഷത്ത്, ഭഗവദ് ഗീത) പോലും ഹിന്ദു എന്ന പദമില്ല.
വീര സവർക്കറാണ് ഹിംസാം ദൂഷ്യ ന്തീതി ഹിന്ദു എന്ന് പുനർ നിർവചിച്ചത്. പിന്നീട് ഹീനം ദൂഷ്യന്തി എന്നും വ്യാഖ്യാനിച്ചു. എല്ലാ അധമത്വവും ഉപേ ക്ഷിക്കുന്നവൻ എന്ന് പുനർ നാമകരണം ചെയ്യുന്നതിൽ തെറ്റില്ല.
വേദത്തിൽ ഇതുപയോഗിച്ചിട്ടുണ്ട് എന്നു പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. നമ്മുടെ ഒരു പുരാതന ഗ്രന്ഥങ്ങളിലും ഈ പദം ഉപയോഗിച്ചിട്ടില്ല. ഭഗവദ് ഗീതയിൽ പോലും ഭഗവാൻ ഹേ, ഭാരതഃ, ഹേ, പാണ്ഡവ, ഹേ, പാർത്ഥ, ഹേ, പരന്തപ, എന്നിങ്ങനെയാണ് സംബോധന ചെയ്യുന്നത്.
ഭാരത എന്ന പദത്തിന്, ഭാസ് രതീതി ഭാരതഃ എന്നാണ് നിരുക്തം. അതായത് ഭാസ് എന്നാല്‍ അറിവ്. രതി എന്നാല്‍ താല്പര്യം. അറിവിനെ വളർത്തിയ നാട് എന്നാണ് ഭാരതം എന്നതിന്‍റെ പൊരുള്‍.
ഇനി വേദത്തിൽ ഈ ദേശത്തെപ്പറ്റി പറയുന്നത് ആര്യാവർത്തം എന്നാണ്. 'ഏഷ ധർമ്മ സനാതനഃ' അഥവാ 'ഈ ധർമ്മം നാശമില്ലാത്തതാണ്' എന്നു തന്നെയാണ് വേദവ്യാസൻ പറഞ്ഞിട്ടുള്ളത്.
അതുകൊണ്ട് ഹിന്ദു എന്ന പദമല്ല നമ്മുടേത്. സനാതന ധർമ്മം എന്നാണ്.
Comments
Post a Comment