ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ : ആര്‍ട്ടിസ്റ്റ് ബാലമുരളീകൃഷ്ണന്‍റെ ഓണാട്ടുകര സ്കെച്ചസ് പരമ്പരയിലൂടെ..
ഓണാട്ടുകരയുടെ ജീവിതത്തെയും സംസ്കാരത്തെയും വരകളിലും വർണങ്ങളിലും ചിത്രീകരിച്ചു സൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കുന്ന കലാകാരനാണ് മാവേലിക്കര സ്വദേശിയായ ആർട്ടിസ്റ്റ് ബാലമുരളീകൃഷ്ണൻ.

കലാകൗമുദി വാരികയിൽ ഡോ. ചേരാവള്ളി ശശി ആറാട്ടുപുഴയുടെ അതിസാഹസികമായ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'മുമ്പേ നടന്നവൻ' എന്ന നോവലിനുവേണ്ടി ചിത്രീകരണം നിർവഹിച്ചത് ആർട്ടിസ്റ്റ്ബാ ലമുരളീകൃഷ്ണനാണ്.

പിന്നീട് ഈ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം ഓണാട്ടുകര സീരീസ് എന്ന ചിത്ര പ്രദർശന പരമ്പര നടത്തിയത്. അദ്ദേഹത്തിൻ്റെ ഓണാട്ടുകര സീരീസിൽ വേലായുധപ്പണിക്കരുടെ ജീവിതത്തിൻ്റെ നിർണായക നിമിഷങ്ങളെ അടയാളപ്പെടുത്തുന്ന ഏതാനും ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.
Comments
Post a Comment