നങ്ങേലി | Nangeli

നങ്ങേലി കഥ പറയുമ്പോള്‍

മുലച്ചിപ്പറമ്പിലെ നങ്ങേലി ആദ്യമായി പത്രവാര്‍ത്തയില്‍ ഇടം പിടിക്കുന്നത് 2007 മാര്‍ച്ച് 8-ാം തീയതിയിലെ ഈ ആര്‍ട്ടിക്കിളിലൂടെയാണ്. 'Kerala's first feminist whom history has forgotten' എന്ന തലക്കട്ടില്‍ ഇംഗ്ലിഷ് ദിനപത്രമായ ദ പയനിയറില്‍ ഒന്നാം പേജില്‍ ബോട്ടംബ്രേക്കപ്പ് ആയി ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചു. ചേര്‍ത്തല സ്വദേശിയായ സി. രാധാകൃഷ്ണന്‍ ആയിരുുന്നു ലേഖകന്‍. 


ഇതേ ആര്‍ട്ടിക്കിള്‍ മലയാളത്തിലും അതേ ദിവസം മാതൃഭൂമി ദിനപത്രത്തിലും മലയാള മനോരമയിലും പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ ചേര്‍ത്തലയിലെ മാതൃഭൂമി ലേഖകന്‍ കെ. ആര്‍ സേതുരാമന്‍റെ പേരിലും മനോരമയിലെ ബിനുവിന്‍റെ പേരിലും ബൈലൈനോടെ പ്രസിദ്ധീകരിച്ചു. രസകരമായകാര്യം മനോരക്കവലയിലെ മനോരമ ദിനപത്രത്തിന്‍റെ ഓഫീസിലിരുന്നാണ് മൂവരും ചേര്‍ന്ന് എന്‍ ആര്‍ കൃഷ്ണന്‍റെ 'സ്മരണകള്‍' എന്ന പുസ്തകത്തിലെ ഒരു സൂചനയെ ഹൃദയസ്പൃക്കായ ഒരു സ്റ്റോറിയാക്കി വികസിപ്പിച്ചത്. നികുതിപിരിവുകാര്‍ക്കു മുന്നില്‍ മുലമുറിച്ചു നല്‍കിയ ഈഴവ ധീരവനിതയ്ക്ക് നാമകരണം നടത്തിയത് ഈ മൂവര്‍ സംഘമാണ്. അവളുടെ ഭര്‍ത്താവിനെ സൃഷ്ടിച്ചതും അയാളെ ആത്മഹത്യയിലേക്ക് നയിച്ചതും ഇവര്‍തന്നെ.!


Comments