നങ്ങേലി




നങ്ങേലിയും മുലച്ചിപ്പറമ്പും നോവലില്‍

ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി രചിക്കപ്പെട്ട നോവല്‍ കെ. വാസുദേവന്‍ രചിച്ച തിരകള്‍ ഉറങ്ങാത്ത തീരങ്ങള്‍ എന്ന കൃതിയാണ്. 1991-ലാണ് പ്രസ്തുത രചന പ്രസിദ്ധീകരിച്ചത്.

ബോംബെയില്‍ ചരിത്രാദ്ധ്യാപകനായിരുന്നു എഴുത്തുകാരന്‍. അദ്ദേഹത്തിന്‍റെ ചരിത്രബോധം എഴുത്തിലുടനീളം കാണാം. ചേര്‍ത്തലയില്‍ മുലമുറിച്ച ഈഴവ പെണ്‍കുട്ടിയുടെ കഥ അദ്ദേഹം നോവലില്‍ ആഖ്യാനിച്ചു പോവുന്നുണ്ട്. 

കേട്ടറിഞ്ഞ ഒരു കഥയുടെ ബീജത്തെ നോവല്‍ ഘടനയില്‍ വിളക്കിച്ചേര്‍ത്താണ് അദ്ദേഹം മുലച്ചിപ്പറമ്പിനെക്കുറിച്ച് പറയുന്നത്. അധികാരികളുടെ ക്രൗര്യത്തെയും ചൂഷണത്തെയും അടിയാളരുടെ സഹനങ്ങളെയും ലാത്മകമായി ആവിഷ്കരിക്കലാണ് നോവലിസ്റ്റിന്‍റെ ആഖ്യാനങ്ങളുടെ ലക്ഷ്യം.

പുസ്തകത്തിന്‍റെ 61,62, 63 പേജുകളാണ് ചുവടെ.




Comments