സഞ്ചാരസ്വാതന്ത്ര്യ പ്രമേയം

വഴിനടക്കാനുള്ള വര്‍ണ്ണബാഹ്യരായ ജനതയുടെ പോരാട്ടങ്ങളെ ദുര്‍ബ്ബലപ്പെടുത്താന്‍ ജാതി ഹിന്ദുക്കള്‍ മാത്രമായിരുന്നില്ല മുമ്പില്‍ നിന്നത്. ഈഴവരിലെ വിദ്യാസമ്പന്നരും വിപ്ലവകരമായ സാമൂഹിക പരിവര്‍ത്തനങ്ങളെ യാഥാസ്ഥിതികമായി വീക്ഷിച്ചിരുന്നവരാണ്. ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ച സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രമേയത്തിനെതിരെ വോട്ടുചെയ്തതില്‍ ശ്രദ്ധേയന്‍ നവോത്ഥാന ശില്പികളില്‍ പ്രധാനിയായിരുന്ന  ഡോ. പല്പുവിന്‍റെ ജ്യേഷ്ഠ സഹോദരന്‍ പി. പരമേശ്വരന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ ഒറ്റവോട്ടിന്‍റെ പിന്‍ബലത്താലാണ് പ്രമേയം സഭയില്‍ പരാജയപ്പെട്ടത് എന്നതാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഐറണി.

Comments