വടശ്ശേരി | പറമ്പുപേരുകള്‍

വടശ്ശേരിക്കര 




വടശ്ശേരി എന്നതിനെ, വട + ശ്ശേരി എന്നുപിരിച്ചാൽ ശ്ശേരി ശേഖരിക്കുന്നിടം ആണ്. അപ്പോൾ ശേഖരിക്കാവുന്ന ഏതോ പദാർത്ഥം ആണ് വട. എഴുതുന്നത് വട, വടം എന്നൊക്കെയാണെങ്കിലും ഇവയുടെ സ്വഭാവിക ഉച്ചരണം വഡ, വഡം എന്നാണല്ലോ. അത് ഉച്ചാരണ വൈകല്യമല്ല. സമൂഹത്തിന്റെ unconscious knowledge ആണത്. വട്ടെഴുത്തിലും തമിഴ്ലും മൃദുക്കൾക്ക് പകരം വർഗ്ഗഖരം തന്നെ എഴുതിയിരുന്നതുകൊണ്ട് സംഭവിച്ചതാണിത്. ആ രീതി സമ്പൂർണ്ണലിപി ഉണ്ടായപ്പോഴും മലയാളം തിരുത്താൻ തയ്യാറായില്ല. 

വഡ ച്ചട്ടയ്, വഡ തോലു എന്നിവയ്ക്ക് യഥാക്രമം നായാട്ടിനുപയോഗിക്കുന്ന തോൽച്ചട്ട, തോൽ ഉപയോഗിച്ചുണ്ടാക്കുന്ന കയർ എന്നാണർത്ഥം. ആദികാലങ്ങളിൽ വടം നിർമ്മിച്ചിരുന്നത് തോൽ നാരുകൾ ഉപയോഗിച്ചായിരുന്നു. ചകിരി പിന്നെ വന്നതാണല്ലോ. എന്തായാലും തോലുകൊണ്ട് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ആയിരിക്കാം വഡ. (വട്ടെഴുത്തിൽ വ, പ എന്നിവയ്ക്ക്

തിരിച്ചറിയാനാവാത്ത സാമ്യം ഉണ്ട്. ഒരുപക്ഷേ വഡ/ട ച്ചട്ടയ് എന്നെഴുതിയിരുന്നത് പടച്ചട്ടയ് എന്നു തെറ്റി വായിച്ചതാകാം. പിന്നെ പട കളിൽ ചട്ട നിർബന്ധമായി.)

ചട്ട /ചട്ടം, അട്ട, അട്ടം ഇവകളും തോൽ ആണ്. ആദികാലങ്ങളിൽ പുസ്തകത്തിനു കവർ ഉണ്ടാക്കിയിരുന്നത് തോൽ കൊണ്ടായിരുന്നു. പിൽക്കാലത്ത് പകരവസ്തുക്കൾ വന്നുവെങ്കിലും ആദ്യമുപയോഗിച്ചിരുന്ന വസ്തുവിന്റെ പേര് മാറിയില്ല. ഉദാഹരണത്തിന് കരിമ്പ് ചെറിയ കഷണങ്ങൾ ആക്കി അരിയാട്ടുന്നതു പോലെ ആട്ടി നീരെടുക്കുകയായിരുന്നു ആദ്യം.19-ാം നൂറ്റാണ്ടിൽ ചക്കുകൾ വ്യാപകമാവുകയും കരിമ്പ് ഞെക്കി നീരെടുക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴും നമ്മൾ കരിമ്പുഞെക്കി എന്നു പുതിയ പ്രയോഗമുണ്ടാക്കി പറയാതെ കരിമ്പാട്ടുക എന്നുതന്നെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. പുറംചട്ട / അട്ട / അട്ടം ഇവയൊക്കെയും ഇങ്ങനെ വന്ന് വേറെ അർത്ഥം കൈവരിച്ചതാണ്.

വടശ്ശേരിക്കര എന്ന പേരിലെ വടയും മുകളിൽ പറഞ്ഞ തോൽ ആകാൻ സാധ്യതയുണ്ട്. കാരണം അടുത്തുള്ള ഇലവന്തൂർ, ഇലവുംതിട്ട ഇവയിലെ ഇലവ് / എലവ്, എല്ല് എന്നതിന്റെ പ്രാചീന രൂപമാണ്. എല്ലുകൾ ധാരാളം ഉണ്ടാകുന്നത് തോലിനുവേണ്ടി മൃഗങ്ങളെ കൂട്ടത്തോടെ കശാപ്പ് ചെയ്യുമ്പോഴാണ്.

Comments