ശബരിമല ചെമ്പോല

വ്യാജ ചെമ്പോല          ചില യാഥാര്‍ത്ഥ്യങ്ങള്‍

1960-കളില്‍ ചേര്‍ത്തലയിലെ പ്രസിദ്ധമായ ഈഴവ തറവാടായ ചീരപ്പന്‍ചിറയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ ഉണ്ടാ അവകാശത്തര്‍ക്കം കോടതി വ്യവഹാരത്തിലേക്കു നീണ്ടു. വാമൊഴികളേക്കാള്‍ കോടതി തെളിവാണ് ആധികാരികമായി സ്വീകരിക്കുക. പ്രാചീനകാലത്തെ ചരിത്ര ശേഷിപ്പുകള്‍ പ്രാധാന്യം മനസ്സിലാക്കി സംരക്ഷിക്കാത്ത തലമുറയ്ക്ക് തെളിവായിനല്‍കാന്‍ ഒന്നുമുണ്ടായിരുന്നില്ല. കേസില്‍ ചീരപ്പന്‍ചിറയുടെ വക്കീല്‍ അക്കാലത്ത് ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ കുപ്രസിദ്ധി നേടിയ വ്യക്തിയുടെ സഹായത്തോടെ ഒരു രേഖ തയ്യാറാക്കി. ഒരു കൊല്ലന്‍റെ സഹായത്തോടെ ഉദ്യോഗസ്ഥന്‍ കടലാസില്‍ എഴുതി നല്‍കിയ വട്ടെഴുത്തുകള്‍ ചെമ്പുതകിടില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കപ്പെട്ട ആ രേഖയുടെ ആധികാരികത പരിശോധിക്കാന്‍ കോടതി ചരിത്രകാരനായ എ. ശ്രീധരമേനോനെ ചുമതപ്പെടുത്തി. താന്‍ ചരിത്രമെഴുത്തുകാരന്‍ മാത്രമാണെന്നും പ്രാചീന ലിപിവിദഗ്ദ്ധനായ ഒരാളുടെ സഹായം ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നും കോടതിയെ അറിയിച്ചു. വിഖ്യാതനായ ഇന്തോളജിസ്റ്റ് മോട്ടിമര്‍ വീലറുടെ കീഴില്‍ ഉത്ഖനന- പുരാവസ്തു വിജ്ഞാനീയത്തില്‍ പരിശീലനം സിദ്ധിച്ച മലയാളികൂടിയായ വി. ആര്‍ പരമേശ്വരന്‍പിള്ള അങ്ങനെ പരിശോധനാ സംഘത്തിലെത്തി. അദ്ദേഹം ലിപികള്‍ വായിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ചീരപ്പന്‍ചിറയുടെ വക്കീല്‍ കോടതിയില്‍ ഹാജരാക്കിയ ചെമ്പുപട്ടയം വ്യാജനിര്‍മ്മിതിയാണെന്ന് റിപ്പോര്‍ട്ടും നല്‍കി. അങ്ങനെ അന്ന് കോടതി വ്യാജമെന്നുകണ്ട് തള്ളിയ രേഖ, പിന്നീട്  അരനൂറ്റാണ്ടിനുശേഷം പ്രത്യക്ഷപ്പെട്ടത്  മോന്‍സണ്‍ എന്ന വിരുതന്‍റെ ശേഖരത്തിലും.!






Comments