കഥകളി | കുട്ടപ്പണിക്കര്‍


കുട്ടപ്പണിക്കര്‍ കാര്‍ത്തികപ്പള്ളി 


വിഖ്യാതനായ കഥകളി നടന്‍. ജാതിവാദികളെ വെല്ലുവിളിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആരംഭിച്ച മംഗലത്തെ കഥകളിക്കളരിയിലെ പിന്‍തലമുറയിലെ കലാകാരന്മാരില്‍ നിന്നാണ് അദ്ദേഹം കഥകളി പരിശീലിച്ചത്. പട്ടിക  ജാതിയില്‍പെട്ട തണ്ടാന്‍ സമുദായത്തിലാണ് അദ്ദേഹം ജനിച്ചത്. എങ്കിലും, സ്വപ്രയത്നത്താലും സര്‍ഗ്ഗവൈഭവത്താലും ശ്രീ ചിത്തിര തിരുന്നാളിന്‍റെവരെ പ്രശംസയ്ക്കും  അംഗീകാരത്തിനും പാത്രമാകുവാന്‍ കഴിഞ്ഞ കലാകാരനാണ് അദ്ദേഹം.


പ്രൊഫ. അയ്മനം കൃഷ്ണക്കൈമള്‍ 1986-ല്‍ പ്രസിദ്ധീകരിച്ച 'കഥകളി വിജ്ഞാനകോശ'ത്തില്‍ കുട്ടപ്പണിക്കര്‍  കാര്‍ത്തികപ്പള്ളിയെ വിവരിക്കുന്ന ഭാഗം.

കാര്‍ത്തികപ്പള്ളി കേന്ദ്രീകരിച്ച് ഒരു പ്രസിദ്ധമായ കഥകളി വിദ്യാലയം കുട്ടപ്പണിക്കര്‍ നടത്തിയിരുന്നു. കേരളത്തിന്‍റെ ഇതരഭാഗങ്ങളിലും അദ്ദേഹത്തിന് കഥകളി കളരികളും ശിഷ്യന്മാരും ഉണ്ടായിരുന്നു.


Comments