വാര്‍ത്ത എഴുതാം
വാർത്തകളുടെ അടുക്കള
നീട്ടി വലിച്ച്, പരത്തി എഴുതുന്നതല്ല വാർത്ത എഴുതലിന്റെ രീതി. ചുരുങ്ങിയ വാക്കുകളിൽ നേരിട്ട് സംഭവം അവതരിപ്പിക്കുന്ന തരത്തിൽ എഴുതുക. പരമാവധി 4-5 ഖണ്ഡികകളിൽ എഴുതി അവസാനിപ്പിക്കുക. പ്രധാന ഫോക്കസ്, ഫീച്ചറുകളിൽ ഒഴികെ, ആദ്യ ഖണ്ഡികയിൽത്തന്നെ വരണം. ഇന്‍ട്രോയാണ് കഴിഞ്ഞത്.
അടുത്തത് കണ്ടന്‍റ്. എങ്ങനെ, എന്തുകൊണ്ട്, എപ്പോൾ, എവിടെ, ആര് തുടങ്ങിയ വിവരങ്ങളാണ് തുടർന്ന് എഴുതേണ്ടത്.
ബൈലൈന്‍, ഡേറ്റ്ലൈന്‍
വാർത്തയ്ക്ക് ഉചിതമായ ഒരു തലക്കെട്ട് വെയ്ക്കണം. തുടർന്ന് ലേഖകന്‍റെ പേര് എഴുതുക. ഇതിന് ബൈലൈൻ എന്നാണ് പറയുന്നത്. അടുത്തതായി വാർത്ത അയക്കുന്ന സ്ഥലം എഴുതുക. ഇതിനെയാണ് ഡേറ്റ്ലൈൻ എന്നു പറയുന്നത്.
വിശേഷണങ്ങള്‍ വേണ്ട
വാർത്തയിൽ ശ്രീ / ശ്രീമതി / മാന്യ തുടങ്ങിയ വിശേഷണങ്ങൾ മലയാള മാധ്യമങ്ങൾ ഉപയോഗിക്കാറില്ലാത്തതിനാൽ ഒഴിവാക്കുക.
ചിത്രങ്ങളും അടിക്കുറിപ്പും
വാർത്തയ്ക്ക് ഒപ്പം തന്നെ ലഭ്യമായ ചിത്രങ്ങൾ അയക്കണം. വ്യക്തികളെക്കുറിച്ചും മറ്റുമുള്ള വാർത്തകൾക്ക് ചിത്രം നിർബന്ധമാണ്. ചിത്രങ്ങൾ വിശദമാക്കുന്ന അടിക്കുറിപ്പ് നിർബന്ധമാണ്. ഇതിനെയാണ് ക്യാപ്ഷൻ എന്നു പറയുന്നത്.
സ്റ്റോറി റെഡി
ഇത്രയുമായാല്‍ വാര്‍ത്ത റെഡി. ഈ വാർത്തകളെ മാധ്യമഭാഷയിൽ സ്റ്റോറി, ഐറ്റം എന്നൊക്കെയാണ് വിളിക്കുന്നത്. ഏതു വാർത്ത എഴുതും മുമ്പും പത്രങ്ങളിൽ വാർത്തകൾ എഴുതുന്ന രീതി ഒന്നു ശ്രദ്ധാപൂർവം നിരീക്ഷിക്കുക.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾ അയക്കുന്നത് ഫെയർ കോപ്പി ആയിരിക്കും. അത് പ്രസിദ്ധീകരിക്കാൻ എളുപ്പവുമായിരിക്കും.
Five Ws and one H
ഒരു വാർത്ത എഴുതുമ്പോൾ ഓർമ്മിക്കേണ്ടുന്ന സൂത്രവാക്യമാണിത്.
• WHO
• WHAT
• WHEN
• WHY
എന്നിവയാണ് ആ 5 W കൾ.
How ആണ് H
എന്തിനോടും ഏതിനോടും ഈ ആറ് ചോദ്യങ്ങൾ ചോദിച്ചാൽ ഒരു വാർത്ത ഉണ്ടാകും. അഥവാ ഒരു വാർത്തയിൽ ഈ 6 ഉത്തരങ്ങൾ ഉണ്ടാവണം.
പിന്നെ അത് സരളമായും ഋജുവായും എഴുതിയാൽ മതിയാകും.
Comments
Post a Comment