കേസരി വിവാദം

2021 മെയ് 14, മെയ് 21 ലക്കങ്ങളില്‍
കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനം. ചട്ടമ്പിസ്വാമികളുുടെ ആദ്യ ശിഷ്യനാണ് ശ്രീനാരായണഗുരു വെന്ന പരാമര്‍ശം ആദ്യ പാരഗ്രാഫില്‍ത്തന്നെ രേഖപ്പെടുത്തിയിരുന്നു. രണ്ടു വാചകം മാത്രമുള്ള ആമുഖത്തില്‍ വളരെ പ്രാധാന്യത്തോടെ ഈ വാചകം ചേര്‍ത്തത് ദുരുദ്ദേശത്തോടെയാണെന്നാണ് ലേഖനത്തിനെതിരെ പരാതികള്‍ ഉന്നയിച്ചവരുടെ ആക്ഷേപം.

 
ലേഖനം പ്രസിദ്ധീകരിച്ച വാരികയുടെ പുറംചട്ട. 2021-ല്‍ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധമായ വിശകലനങ്ങളായിരുന്നു വാരികയില്‍ മുഖ്യമായും ഉണ്ടായിരുന്നത്. വളരെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി തൊട്ടുമുമ്പ് 2014-ല്‍ നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം ആഗ്രഹിച്ചിരുന്നു. കുറഞ്ഞത് അഞ്ചു പേര്‍ വിജയിച്ചുകയറുമെന്നു തന്നെ അവര്‍ കരുതി. പക്ഷേ, മെയ് രണ്ടിലെ തെരഞ്ഞെടുപ്പ് ഫലം കടുത്ത നിരാശയാണ് അവര്‍ക്ക് നല്‍കിയത്. ഈഴവര്‍ക്ക് പ്രാധാന്യമുള്ള ബിജെഡിഎസ്സ് തങ്ങളുടെ കാലുവാരിയെന്ന ആരോപണം ബിജെപി നേതാക്കള്‍തന്നെ ഉന്നയിച്ചിരുന്നു. അതിന് മറുപടിയും അതേ നാണയത്തിലുള്ളതായിരുന്നു. ബിജെപിയാണ് തങ്ങളുടെ കാലുവാരിയതെന്ന് അവര്‍ ആരോപിച്ചു.

RSS മുഖപത്രമായ കേസരിവാരികയില്‍ 2021 മെയ് 14 ലക്കത്തിലാണ് ഗുരുഭക്തരുടെ മനസ്സിനെ മുറിവേല്പിക്കുന്ന പരാമര്‍ശമുള്ളത്. ലേഖനം അടുത്ത ലക്കത്തിലും തുടരുമെന്നാണ് എഡിറ്റര്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ വന്നതിനൊപ്പമാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈഴവര്‍ ഇലക്ഷനില്‍ കാലുവാരിയെന്ന അടക്കം പറച്ചിലിനിടയിലാണ് നായരെയും ഈഴവരെയും തമ്മിലടിപ്പിക്കാനുള്ള ഉഗ്ര സ്ഫോടകശേഷിയുള്ള ഗുരു-ശിഷ്യ വിവാദം കുത്തിപ്പൊക്കിയിരിക്കുന്നത്. 

രസകരമൊയ കാര്യം ഈ ലക്കം പ്രിന്‍റു ചെയ്തിട്ടില്ല. പിഡിഎഫ് മാത്രമാണ് പുറത്തുവന്നത്. അതിലാണ് ഈ ദുഷ്ട് ഒളിപ്പിച്ചുകടത്തിയത്. ഹൈന്ദവ ഐക്യം പറയുന്നവര്‍ക്കിടയില്‍ - ഈഴവരെ ബിജെപിയില്‍നിന്നും പരിവാര്‍ സംഘടനകളില്‍ നിന്നും പിണക്കിയകറ്റണമെന്നു കരുതുന്ന ലോബിയുണ്ടെന്നാണ് ആരോപണം. 'ബിജെപി അദ്ധയക്ഷന്‍ കെ. സുരേന്ദ്രനെതിരെയും കേന്ദ്ര സഹമന്തി വി. മുരളീധരനെതിരെയും ഒളിഞ്ഞും തെളിഞ്ഞും ആരോപണമുന്നയിക്കുന്നവരുടെ ജാതിവാലും പരിശോധിക്കപ്പെടേണ്ടതുതന്നെ. അധികാരത്തിന്‍റെ ആനുകൂല്യങ്ങള്‍ പങ്കുവെക്കാതിരിക്കാമല്ലോ.?' - ഇതാണ് കേസരി ലേഖനത്തിനെതിരെ വാളോങ്ങിയവരുടെ വാദമുഖം.

 
'ആയിരം രൂപകൊടുത്ത് കേസരി വരിക്കാരാകുകയും വരിക്കാരാക്കാന്‍ അലയുകയും ചെയ്യുന്ന, ആര്‍എസ്സ്എസ്സിനുവേണ്ടി ചാവേറാവാന്‍ നടക്കുന്ന ഈഴവ-തിയ്യ കഴുതകളേ.. നിന്നെയൊക്കെ നിവര്‍ന്ന നട്ടെല്ലോടെ  നേരേനിര്‍ത്തിയ ഗുരുവിനെ അവമതിക്കുന്ന സവര്‍ണ്ണക്കൂട്ടത്തില്‍ നിന്നും ഇറങ്ങിപ്പോരാന്‍ മടിക്കുന്നതെന്തിന്.? മന:പൂര്‍വ്വം ഗുരുനിന്ദ നടത്തിയ കേസരിയെയും ആര്‍എസ്സ്എസ്സിനെയും ബഹിഷ്കരിക്കുക.'
പ്രതിഷേധക്കാര്‍ വാട്സാപ് വഴി പ്രചരിപ്പിച്ച ഒരു സന്ദേശം ഇപ്രകാരമായിരുന്നു.

കേസരി ലേഖനത്തിനെതിരെ ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. മാധ്യമം ദിനപത്രം അതേപ്പറ്റി വാര്‍ത്തകൊടുത്തു. അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് ചിലര്‍ ചോദ്യം ഉന്നയിച്ചിരുന്നു. അതിന് വര്‍ക്കല സ്വദേശിയും ഡോ. എംഎസ്സ് ജയപ്രകാശ് ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രവര്‍ത്തകനായ സുരേഷ് എഴുതിയ മറുപടി: '2009-ല്‍ കേരള വിദ്യാഭ്യാസവകുപ്പ് ഏഴാം ക്ലാസ്സിലെ വിദ്ധ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ സോഷ്യല്‍സ്റ്റഡീസ് പാഠപുസ്തകത്തില്‍ ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണഗുരുവിന്‍റെ ഗുരുവായിരുന്നു എന്ന് അച്ചടിച്ചിരുന്നു. അതിനെതിരെ പത്മശ്രീ വെള്ളായണി അര്‍ജ്ജുനന്‍, ചരിത്രകാരനായ ഡോ. എംഎസ്സ് ജയപ്രകാശ്, പ്രൊഫ. ജമീല പ്രകാശം, എസ്സ് സുവര്‍ണ്ണകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റുപടിക്കല്‍ ശക്തമായ സമരപരിപാടികള്‍  സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കേരള കൗമുദി ദിനപത്രം പ്രസ്തുത വാര്‍ത്തയെ തമസ്കരിച്ചുവെന്നതാണ് വാസ്തവം. അന്ന് മാധ്യമം ദിനപത്രം സമരത്തെ ശക്തമായി അനുകൂലിച്ചു.'

മറ്റു പത്രങ്ങളെപ്പോലെയല്ല കേസരി. അതിന് ആര്‍എസ്സ്എസ്സിന്‍റെ മുഖപത്രമെന്ന മതിപ്പ് എതിരാളികള്‍ നല്‍കുന്നുണ്ട്. ആ നിലയ്ക്ക് അതില്‍ വരുന്ന വീക്ഷണങ്ങള്‍ ലേഖകന്‍റെ മാത്രം ആവിഷ്കാരമല്ല. പത്രത്തിന്‍റെ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കുന്നവ മാത്രമായിരിക്കും അതില്‍ പ്രസിദ്ധീകരിക്കപ്പെടുക എന്ന് മാലോകര്‍ കരുതുന്നുണ്ട്. 


ലേഖനം രണ്ടാം ഭാഗം കവര്‍ (2021 മെയ് 21)

അവര്‍ക്ക് ആര്‍എസ്സ്എസ്സ് എന്ന സംഘടനയുടെ മുഖപത്രത്തില്‍ ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിന്‍റെ ഗുരുവാണെന്ന തരത്തില്‍ എഴുതുന്ന ലേഖനവിഷയത്തില്‍ മാത്രം ആവിഷ്കാരം കാണാന്‍ ആവില്ല. അതിന്‍റെ ഭംഗി അവര്‍ക്ക് ഒട്ടും ആസ്വദിക്കാനാവില്ല. കാരണം, ന്യായീകരിക്കുന്ന നമ്മുടെയത്ര ബുദ്ധിവികാസം സാധാരണക്കാരായ അവര്‍ക്കില്ലല്ലോ.! അതിനാല്‍ ശ്രദ്ധിക്കേണ്ടത് അവരല്ല, നമ്മളാണ്‌.


ലേഖനം മൂന്നാം ഭാഗം കവര്‍ (2021 മെയ് 28)






മാധ്യമം ദിനപത്രം ഫോളോ അപ്. വെള്ളാപ്പള്ളിയുടെ പ്രതികരണം (മെയ് 23, ഞായറാഴ്ച)


പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത. (2021 മെയ് 22 ശനിയാഴ്ച)


കേസരി വാരികയില്‍ വന്ന പ്രതിഷേധത്തിനു കാരണമായ ലേഖനഭാഗവുമായി നവമാധ്യമങ്ങളില്‍ പ്രചരിച്ച ആദ്യത്തെ പോസ്റ്റ്.


ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിച്ച ഒരു പോസ്റ്റ്.


കേസരി പത്രാധിപര്‍ ഡോ. എന്‍. ആര്‍ മധുവുമായി പരിവാര്‍ പ്രവര്‍ത്തകനും ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ ഭാരവാഹിയുമായ കോഴിക്കോട് സ്വദേശി നടത്തിയ ടെലിഫോണ്‍ സംഭാഷണയാണ് ഇത്. (മുകളില്‍)

പ്രതികരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും  ഫലശ്രുതിപോലെ പത്രാധിപക്കുറിപ്പോടെ 2021മെയ് 28 ലക്കത്തില്‍ ലേഖനത്തിന്‍റെ കാഴ്ചപ്പാടിനെതിരെ ഒരു വായനക്കാരന്‍റെ പ്രതികരണം നല്‍കിയിരിക്കുന്നു. പേജ് ചുവടെ:











Comments