ഹിന്ദു ശബ്ദം

'ഹിന്ദു' ശബ്ദം സെന്‍റ് അവസ്തെയില്‍

  
ഇറാന്‍റെ വേദമായ സെന്‍റ് അവസ്തെയില്‍ നാലിടങ്ങളിലാണ് 'ഹിന്ദു' ശബ്ദം പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ഈ രാജ്യത്തെ കുറിക്കാനും (ഇന്ത്യ) ഇവിടുത്തെ ആളുകളെ കുറിക്കാനും 'ഹിന്ദു' എന്ന് അവസ്തെ പറയുന്നുണ്ട്. വേദത്തില്‍, പുരാണത്തില്‍ ഒരിടത്തും ആവാക്ക് ഉപയോഗിച്ചിട്ടില്ല. പകരം, 'ആര്യ' എന്ന ശബ്ദമാണ് അവര്‍ ഉപയോഗിച്ചത്. 
 
 
വര്‍ഗ്ഗത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച ആ പദത്തെ, പിന്നീട് ബുദ്ധമതത്തിന്‍റെ പ്രഭാവകാലത്ത് 'ശ്രേഷ്ഠന്‍' എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിച്ചു.

 
ആധുനികരില്‍ ശ്രീനാരായണ ഗുരുവും 'ആര്യ'ശബ്ദം ബൗദ്ധരുടെ  അതേയര്‍ത്ഥത്തില്‍ തന്‍റെ കൃതിയില്‍, (സായുജ്യം നല്‍കുമാര്യനും' എന്നിങ്ങനെ വര്‍ഗ്ഗവാചിയല്ലാതെ) പ്രയോഗിച്ചു. 



Comments

Popular posts from this blog

രാമായണപാഠം

ചരിത്രവും ഇരട്ടത്താപ്പും

ചങ്ങമ്പുഴയുടെ നല്ലമുട്ടം