രാമായണത്തെക്കുറിച്ച് രണ്ടു കുറിപ്പുകൾ ഒന്ന് ' മാനിഷാദ': മാനവികതയുടെ താക്കോൽ മാനവികതയുടെ കവിഞ്ഞൊഴുക്കാണു രാമായണം. പ്രണയ ലീലകളിൽ ഏർപ്പെട്ടിരുന്ന ഇണപ്പക്ഷികളുടെ വേർപാടിൽ മനം വെന്തുപോയ ഒരു മനുഷ്യൻ്റെ കണ്ണീരിൽ കുതിർന്ന വിലാപമാണ് യഥാർത്ഥത്തിൽ രാമായണത്തിൽ നിറഞ്ഞു നില്ക്കുന്നത്. മനുഷ്യരുടെതുപോലുമല്ല, വെറും പക്ഷികളുടെ, 'വേർപാട് ഉണ്ടാക്കിയ വേദന'യാണതെന്ന് പ്രത്യേകം ഓർക്കണം. ആ സംഭവം ഋഷി കവിയെ ആകെ ഉലയ്ക്കുകയും, നമുക്കറിയുന്നതു പോലെ, അദ്ദേഹം കട്ടാളനീതിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ധാർമികതയിൽ ഊന്നിയുള്ള ആ ചോദ്യം ശാപവചസ്സായാണ് ദിഗന്തങ്ങളിൽ മുഴങ്ങിയത്. അതാണ്, 'മാ നിഷാദ'. യഥാർത്ഥത്തിൽ ആ ശാപ വാക്കുകളുടെ വിപുലീകരണം കൂടിയാണ് രാമായണം. രാമായണം രചിക്കാനിടയയതിനെ കുറിച്ചുള്ള ഐതിഹ്യവും ഇതിനെ സാധൂകരിക്കുന്നു. ആ അർത്ഥത്തിൽ രാമായണം ക്രൗഞ്ച മിഥുനങ്ങൾക്കുള്ള കവിയുടെ സ്മാരകവുമാണ്. മാ നിഷാദ പ്രതിഷ്ടാം ത്വ മഗമത് ശാശ്വതീ സമാ ...
കുത്തിയോട്ടത്തിന് ഐതിഹ്യം സൃഷ്ടിച്ച കഥ പാരമ്പര്യജ്ഞാനം ഗവേഷണത്തിന്റെ താളി ലേക്ക് കടക്കുമ്പോൾ, അത് ഒരു രേഖയല്ല, പൈതൃകമാണ്. അതിനെ സംരക്ഷിക്കാനും തെളിമയോടെ കൈമാറാനും കഴിയാത്തവർ ഗവേഷണത്തിന് യോഗ്യരല്ല. പൈതൃകത്തെ വഷളാക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നത് സംസ്കാരത്തെ മുറിവേൽപ്പിക്കുന്ന അതിക്രമമാണ്. പാരമ്പര്യ ജ്ഞാനം അലസമായി കൈകാര്യം ചെയ്യുന്നവർ അറിവിൻ്റെ ശോഭ തല്ലി കെടുത്താൻ ശ്രമിക്കുന്നു. ഗവേഷണത്തിന്റെ പ്രഭയിൽ അവർക്ക് സ്ഥാനമില്ല. കേട്ടതൊന്നും നേരെ വിശ്വസിക്കാതെ, “എന്തുകൊണ്ട്?”, “എങ്ങനെ?”, “സത്യം ഏത്?” എന്ന ചോദ്യങ്ങൾ ചോദിച്ച്, തെളിവുകൾ ശേഖരിച്ചു, നിരീക്ഷിച്ച്, വസ്തുതകൾ പരിശോധിച്ച്, ഒടുവിൽ കൃത്യമായ അറിവിലെത്തുന്ന പ്രക്രിയയാകണം ഗവേഷണം. കുത്തിയോട്ടത്തെക്കുറിച്ച് ഒരു ഉല്പത്തി പുരാവൃത്തം നിലവിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ചിലതെല്ലാം സന്ദർഭാനുസരണം ചില ആശാന്മാർ പറഞ്ഞുണ്ടാക്കിയതാണ്. അതിലൊന്നാണ് 'ഹാലാസ്യ മാഹാത്മ്യ'വുമായി ഈ കലയെ ബന്ധപ്പെടുത്തുന്ന കഥ. ആ ഗ്രന്ഥത്തിൽ അത്തരം ഒരു കഥയുണ്ടോ എന്ന് പരിശോധിക്കാതെയാണ് പലരും അതേപ്പറ്റി പറയുകയും എഴുതുകയും ചെയ്തിട്ടുള്ളത്. എന്നാൽ, എന്തുകൊണ്...
'വായന'യുടെ നേതൃത്വത്തിൽ, 'ഓർമ്മകളുടെ നാട്ടുവഴികൾ', 'നിശാശലഭം' എന്നീ പുസ്തകങ്ങളെക്കുറിച്ച് ഏ.ആർ. സ്മാരകത്തിൽ ഇന്ന് നടന്ന ചർച്ച സാർത്ഥകമായിരുന്നു. രചയിതാക്കളെ യഥാവിധി ഉൾക്കൊള്ളുകയും വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യുന്നതിൽ അവതാരകരായ ഇരുവരും വിജയിച്ചു എന്ന് പറയാം. ചർച്ചയിൽ ഇടപെട്ട് സംസാരിച്ച ശ്രീ. മുരളി കരിമ്പിൻപുഴയും ശ്രീമതി സരോജിനി ഉണ്ണിത്താനും പുസ്തകങ്ങളുടെ ആന്തരിക സൗരഭ്യം ശ്രോതാക്കൾക്ക് പകർന്നുതന്നു. അതുവഴി പുസ്തകങ്ങൾ മുൻകൂർ വായിച്ചിട്ടില്ലാത്തവർക്കുപോലും ചർച്ച ഏറെ ഉപകാരപ്രദമായി. ‘ഓർമ്മകളുടെ നാട്ടുവഴികൾ’ ഒരേസമയം ഓർമ്മയും പ്രാദേശികചരിത്രവും പങ്കുവെയ്ക്കുന്ന കൃതിയാണ്. ‘നിശാശലഭം’ കാല്പനിക രചനയായിരിക്കുമ്പോഴും പിന്നിട്ട അസംസ്കൃത ഭൂതകാലത്തെ അതിൽ ആർക്കൈവുചെയ്തിരിക്കുന്നു. ആ നിലയ്ക്ക് ഈ രണ്ടു പുസ്തകങ്ങളും പരസ്പരം പൂരകങ്ങളായി അനുഭവപ്പെട്ടു. മഹാബലിയും മാവേലിയും രണ്ടാണെന്ന നിരീക്ഷണം ഉചിതമാണ്. പുരാണത്തിലെ മഹാബലിയെയും നാട്ടുവഴക്കത്തിലെ മാവേലിയെയും ചേർത്ത് നെയ്തെടുത്ത ആഖ്യാനങ്ങളാണ് ഓണത്തെക്കുറിച്ച് കേരളീയർ പലപ്പോഴും ആവർത്തിക്കുന്നത്. അതിനാൽ തന്നെയാണ് ആ ആഖ്യാ...
Comments
Post a Comment