കായംകുളം വാള്‍

കായംകുളം വാള്‍

മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇന്നത്തെ രൂപത്തില്‍ പുനര്‍നിര്‍മ്മിച്ചതെന്നാണ് നാം പഠിക്കുക. താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാനാണെന്നും നാം മന:പാഠമാക്കിയിട്ടുണ്ട്. അതുപൊലെ, 'ഇരുതലമൂര്‍ച്ചയുളളവാള്‍' കായംകുളം രാജാവിനും അളവില്ലാത്ത കീര്‍ത്തി നേടിക്കൊടുത്തു.

ഇങ്ങനെ, ചരിത്രം എപ്പോഴും രാജാക്കന്മാരുടെയോ വിജയികളുടെയോ പക്ഷം ചേര്‍ന്നാവും അവതരിപ്പിക്കപ്പെടുക. മേല്‍ച്ചൊന്ന എല്ലാ അപൂര്‍വ്വ സൃഷ്ടികളുടെയും പിന്നില്‍ നിശബ്ദരായി വിയര്‍പ്പൊഴുക്കി സര്‍ഗ്ഗാത്മക സൗരഭ്യം സാക്ഷാത്കരിച്ച് ചരിത്രത്തില്‍ വിസ്മൃതരായിപ്പോയ യഥാര്‍ത്ഥ ശില്പികളെ ആരുമോര്‍ക്കാറില്ല.

ചിത്രങ്ങള്‍: 1,2. കായംകുളം രാജാവിന് കീര്‍ത്തിപകര്‍ന്ന കായംകുളം വാളിന്‍റെ നിര്‍മ്മാണം കുശലതകൊണ്ട് നാടറിഞ്ഞ കാട്ടുവള്ളില്‍ കൊല്ലന്മാരുടെ ആലയോടുചേര്‍ന്ന ഉപാസനാമൂര്‍ത്തികളുടെ ഇരിപ്പിടം.

3, 4.കായംകുളം വാള്‍. ശില്പഭംഗിയാര്‍ന്ന രണ്ടുതരം പിടികള്‍. സര്‍ഗ്ഗവൈഭവത്തിന്‍റെ സൂക്ഷ്മത തുളുമ്പി നില്‍ക്കുന്ന ചിത്രണം.

5. തിരുവിതാംകൂറിന്‍റെ ഔദ്യോഗിക ശംഖുമുദ്ര. കായംകുളം മാര്‍ത്താണ്ഡവര്‍മ്മയുടെ അധീനതയിലായ ശേഷം ഇവരുടെ കഴിവുകളെ അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു.













 

Comments