ഓർമ്മ | S N SADASIVAN

ഡോ. എസ്സ് എൻ സദാശിവൻ - വ്യക്തിയും ജീവിതവും

എംസി നാരായണൻ മാവേലിക്കര ഉളുന്തി സ്വദേശിയായിരുന്നു. രണ്ടു തലമുറയ്ക്കുമുമ്പാണ് അദ്ദേഹവും കുടുംബക്കാരും കല്ലുമലയിലേക്ക് വന്ന് താമസമാകുന്നത്. അദ്ദേഹത്തിൻ്റെ സഹോദരിമാരും ബന്ധുക്കളും പരിസരപ്രദേശത്ത് താമസം ആരംഭിച്ചു.

ധനികനും പ്രമാണിയുമായിരുന്ന എംസി നാരായണൻ എംസിയെന്നപേരിലാണ് മാവേലിക്കരയിലറിയപ്പെട്ടിരുന്നത്. പൊതുരംഗത്തും അദ്ദേഹം ശോഭിച്ചു. കല്ലുമലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരൻ കൂടിയായിരുന്നു എംസി.

പാപ്പിയായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ.  അദ്ധ്യാപികയായിരുന്നു അവർ. ആ ദമ്പതികൾക്ക്  മുന്നു മക്കളായിരുന്നു. രണ്ടാൺമക്കളും ഒരുപെണ്ണും.

മൂത്തമകൻ ശിവാനന്ദൻ. രണ്ടാമൻ സദാശിവൻ. മകളുടെ പേര് സരസമ്മ. മൂന്നു പേരും പഠനത്തിൽ സമർത്ഥരായിരുന്നു.

മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഇംഗ്ലിഷ് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു ശിവാനന്ദനും സദാശിവനും. സഹോദരി സരസമ്മ മലയാള മീഡിയത്തിൽ പഠിച്ചു. മാവേലിക്കര പെൺപളളിക്കൂടത്തിലായിരുന്നു (ഇന്നത്തെ ഏആർ സ്മാരക ഹയർ സെക്കൻ്ററി സ്കൂൾ) അവരുടെ വിദ്യാഭ്യാസം.

സഹോദരന്മാരിൽ മൂത്തയാളായ ശിവാനന്ദൻ ഉപരിവിദ്യാഭ്യാസാനന്തരം വിദേശത്ത് ജോലിക്കായി പരിശ്രമിച്ചു. കുവൈറ്റിൽ അദ്ദേഹത്തിന് മികച്ച ജോലി ലഭിച്ചു. അക്കാലത്ത് അത് ഒരു വലിയ സംഭവമായിരുന്നു.


                 യൗവന കാലത്തെ സദാശിവൻ 

സദാശിവൻ്റെ ഇളയ സഹോദരി സരസമ്മ എസ്സെൻ കോളജിലെ ഉപരിപഠനാർത്ഥം കൊല്ലത്ത് താമസമാക്കി. അദ്ധ്യാപികയായി അവർക്ക് ജോലി ലഭിച്ചു. വിവാഹാനന്തരം അവർ കൊല്ലത്ത് തന്നെ താമസം തുടർന്നു.

സ്കൂൾ കലത്ത് അതി സമർത്ഥഥനായ വദ്യാർത്ഥിയായിരുന്നു സദാശിവൻ. പത്താം ക്ലാസ്സ് പാസ്സാകാൻ പതിനൊന്നു വർഷം പഠിക്കേണ്ടതുണ്ടായിരുന്നു. പരീക്ഷാ സമയത്ത് ബിഎച്ച് സ്കൂൾ മാനേജുമെൻ്റുമായി അദ്ദേഹത്തിൻ്റെ പിതാവ് കടുത്ത വിരോധത്തിലായി. അതിൻ്റെ അനന്തരഫലം അനുഭവിക്കേണ്ടി വന്നത് സദാശിവനായിരുന്നു. ആ സംഭവം സ്കൂളിൽ നിന്നും  പുറത്താക്കുന്നതുവരെയെത്തി.

പഠനം മുടങ്ങി വീട്ടിൽ നിന്ന അദ്ദേഹത്തെ, വിടുതൽ സർട്ടിഫിക്കറ്റുവാങ്ങി എംസി കൊച്ചി സംസ്ഥാനത്തുളള ഒരു സ്കൂളിൽ ചേർത്തു. മെഡൽ വാങ്ങിയാണ് അവിടെ സദാശിവൻ പരീക്ഷ പാസായത്. തുടർന്ന്  മൂത്ത ജ്യേഷ്ഠൻ ഇടപെട്ട് മദ്രാസ്സിൽ കൊണ്ടുപോയി പഠിപ്പിച്ചു. അതിൽ അച്ഛൻ്റെ നിർബന്ധവുമുണ്ടായിരുന്നു. ഇൻ്റർ മീഡിയറ്റും മികച്ച റാങ്കോടെെ അദ്ദേഹം പൂർത്തിയാക്കി.

പൂനെ സർവ്വകലാശാലയിൽ നിന്ന് ബി.എ. (ഹോണേഴ്സ്), ധനതത്വശാസ്ത്രത്തിൽ എം.എ., നിയമ ബിരുദം, ഡോക്റ്ററേറ്റ് എന്നിവ കരസ്ഥമാക്കി.

                 1972കളിലെ എസ്സ് എൻ സദാശിവൻ 

കേരളത്തിൽ പൊതുഭരണം പഠിപ്പിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ്റെ സ്ഥാപനത്തിനായി പ്രവർത്തിച്ചു. ഇന്ത്യയിലെ സിവിൽ സർവീസ് പഠനകേന്ദ്രങ്ങളായ ലാൽ ബഹാദൂർശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പ്രഫസറായി സേവനം അനുഷ്ഠിച്ചു.

                      സദാശിവൻ്റെ കല്ലുമലയിലെ വീട്

കല്ലുമലയിലെ പഴയ ചന്തക്കടുത്ത് റോഡുവക്കിൽ ഇന്നു കാണുന്ന കുടുബവീട് പണികഴിപ്പിച്ചത് മൂത്ത മകൻ ശിവാനന്ദനാണ്. ശിവാനന്ദ മന്ദിരം എന്ന്  വീടിനു പേരിട്ടു. വായനശാലയിൽ എന്നു പറഞ്ഞാൽ മാത്രമേ ആളുകൾ ഇന്നും ആ വീടറിയൂ.

പുസ്‌തകങ്ങള്‍:

  • Party and democracy in India, Tata McGraw-Hill: New Delhi (1977) - a revision of Sadasivan's thesis submitted to the University of Poona in 1963
  • District administration: A national perspective, Indian Institute of Public Administration: New Delhi (1988) - editor
  • Dynamics of public policy, Indian Journal of Public Administration. Vol. 31, no. 4 (Oct.-Dec. 1985))
  • District administration: A national perspective : National seminar on district administration : Selected papers and summaries, Indian Institute of Public Administration: New Delhi (1988) - co-authored with Indian Institute of Public Administration
  • Citizen and administration, Indian Institute of Public Administration: New Delhi (1984)
  • Productivity and efficiency in administration, Phoenix Publishing House: New Delhi (2002)
  • Administration and social development in Kerala : a study in administrative sociology, Indian Institute of Public Administration: New Delhi (1988)
  • Aspects of Kerala's administration, Indian Institute of Public Administration: Trivandrum (1980) - editor
  • Political and administrative integration of princely states - With special reference to Kerala State, India, Mittal Publications (2005)
  • River disputes in India: Kerala rivers under siege, Mittal Publications: New Delhi (2005)
  • A Social History of India, A.P.H. Publishing: New Delhi (2000) This book analyses Indian history from the standpoint of the former religious face of India, the Buddhism and shatters the beliefs and myths propagated by Brahmanic institutions.His views on Pulayanarkotta has been mentioned in The Hindu His opinions on various historical aspects, such caste systems, have been debated and cited.
  • Case studies in public administration, Trivandrum Kerala Regional Branch Indian Institute of Public Administration (1983)

Sadasivan also co authored/written chapters of few books on public administration.


Comments