ബാബറി പളളി
ബാബരിയിലെ മലയാളി ടച്ച്..
1949 ൽ തർക്ക സ്ഥാനത്തിൽ കണ്ടെടുത്ത ശ്രീരാമ - സീതാ വിഗ്രഹങ്ങൾ സരയൂ നദിയിൽ വലിച്ചെറിയാനുളള പ്രധാനമന്ത്രി നെഹ്റുവിൻ്റെ ആവശ്യം തള്ളിക്കളഞ്ഞത് ഫൈസാബാദിലെ അന്നത്തെ ജില്ലാ കളക്ടറും കൈനകരി സ്വദേശിയുമായ കെ കെ നായർ. ഭാര്യ ശകുന്തളാ നായരുടെ പിന്തുണയോടെ ഹിന്ദുമഹാസഭ അന്നാണ് തർക്കമന്ദിരത്തിൽ ആദ്യപൂജ നടത്തിയത്. നെഹ്റുവിൻ്റെ ഉത്തരവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ജി ബി പന്തിലേക്ക് എത്തുമ്പോഴേക്കും ശകുന്തളാ നായരുടെ നേതൃത്വത്തിൽ ഹിന്ദുമഹാസഭ മന്ദിരം കയ്യടക്കിയിരുന്നു. വിഗ്രഹങ്ങൾ എടുക്കാൻ ശ്രമിച്ചാൽ തർക്കസ്ഥലത്ത് കലാപമുണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്ത് മന്ദിരം കളക്ടർ സീൽ ചെയ്തു പൂട്ടി.
കെ കെ നായരും ഭാര്യ ശകുന്തളയും
കെ കെ നായരാണ് അയോധ്യയിലെ ആദ്യ കർസേവകൻ എന്നാണ് മുൻ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ് ബോളെ തൻ്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. രണ്ടാമത്തെ കർസേവകൻ തർക്ക ഭൂമിയിലെ കെട്ടിടം തുറന്നു കൊടുത്ത രാജീവ് ഗാന്ധിയും. മൂന്നാമത്തെ കർസേവകൻ 1992ലെ തർക്ക കെട്ടിടം തകർക്കുന്നതു ഫലപ്രദമായി തടയാൻ ശ്രമിക്കാതിരുന്ന ആ സമയത്തു അധികാരത്തിലിരുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗും നാലാം കർസേവകൻ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവും ആണെന്ന് ഗോഡ് ബോളെ കുറ്റപ്പെടുത്തുന്നു.
Comments
Post a Comment