മുതുകുളം ജഗദമ്മ

ആദ്യത്തെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മുതുകുളം സ്വദേശിനി
മലയാള സിനിമയിലെ ആദ്യത്തെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി നീണ്ട നാളത്തെ അന്വേഷണത്തിനുശേഷം ഉത്തരം കണ്ടെത്തിയിരിക്കുന്നു, മുതുകുളം ജഗദമ്മ. 1950ൽ ഉദയായുടെ ബാനറിൽ പുറത്തിറങ്ങിയ "ജീവിത നൗക" എന്ന ഹിറ്റ് സിനിമയിൽ നായികയായ ബി. എസ്. സരോജയ്‌ക്ക്‌ വേണ്ടിയാണ് ജഗദമ്മ ശബ്ദം നൽകിയത്. അതിന് അന്നവർക്ക് പ്രതിഫലമായി ലഭിച്ചത് 50 രൂപാ. മുതുകുളം രാഘവൻപിള്ളയുടെ  തിരക്കഥയിൽ ആണ് ഈ സിനിമ നിർമ്മിച്ചത്. മലയാളത്തിലെ ആദ്യത്തെ ശബ്ദിക്കുന്ന സിനിമയായ ബാലന്റെ തിരക്കഥ രചിച്ചത് മുതുകുളം രാഘവൻപിള്ള ആണ്. അങ്ങനെ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ രണ്ട് നാഴികക്കല്ലുകളെ സംഭാവന ചെയ്യുന്നതിനുള്ള ഭാഗ്യം മുതുകുളം എന്ന കൊച്ചു ഗ്രാമത്തിന് ലഭിച്ചു. മുതുകുളത്തിന്റെ വരദാനം ആയ മലയാള സിനിമയുടെ ഗന്ധർവൻ പി. പദ്മരാജൻ, ഈ നാഴികക്കല്ലുകളിൽ ഉയർന്നു നിൽക്കുന്ന മേഘ സ്തംഭം ആണ്.

കടപ്പാട് : മലയാള മനോരമ വാർഷിക പതിപ്പ് 2019


മുതുകുളം തെക്ക് കണ്ണമ്പള്ളിൽ      വീട്ടിലെയാണ് ഈ അമ്മ .


കോട്ടയത്ത് വടവാതുക്കൽ എന്ന സ്ഥലത്താണ് ഇപ്പോൾ താമസം. MRF ടയർ കമ്പനിക്കടുത്ത്. വിശപ്പിൻ്റെ വിളി, വേലക്കാരി,  നല്ലതങ്ക, ജീവിതനൗക എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഏഴു മക്കൾ ഉണ്ടായിരുന്നു. ഇന്നും മുതുകുളത്തെ വിശേഷങ്ങളിൽ പങ്കെടുക്കാനെത്തുമെന്ന് ഈ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകൾ രാജേശ്വരി അറിയിച്ചു.

മലയാള സിനിമയിലെ ആദ്യത്തെ ഡബ്ബിങ് ആർട്ടിസ്റ്റ്: മുതുകുളം ജഗദമ്മ
-----------
1951-ൽ ഇറങ്ങിയ "ജീവിതനൗക" എന്ന സിനിമയിൽ 'ലക്ഷ്മി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ബി. എസ്. സരോജ (തമിഴ്‌നാട്ടിലെ സേലത്താണ് സരോജ ജനിച്ചത്; വളർന്നത് ചെന്നൈയിലാണ്) എന്ന നടിക്ക് ശബ്ദം കൊടുത്തത്തത്, മുതുകുളം ജഗദമ്മയാണ്. ആ ഒരു സിനിമക്ക് മാത്രമേ ശബ്ദം കൊടുത്തിട്ടുളളു.

'ബാലൻ', 'ജ്ഞാനാംബിക' എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദചിത്രങ്ങളുടെയും ആദ്യ ഹിറ്റ് ചിത്രമായ 'ജീവിത 'ഉൾപ്പെടെ പത്തിലേറെ ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിച്ച, നിരവധി നാടകങ്ങൾ രചിച്ച, പിന്നീട് നടൻ എന്ന നിലയിൽ പ്രസിദ്ധനായ മുതുകുളം രാഘവൻപിള്ളയുടെയും മലയാള സാഹിത്യ - സിനിമാ ലോകത്തെ വസന്തമായിരുന്ന പി. പദ്മരാജന്റെയും നാട്ടുകാരി.

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി പറയുന്നു:

"മലയാള സിനിമയിലെ ആദ്യത്തെ ഡബ്ബിങ് ആർട്ടിസ്റ്റ് ആണെന്നത് ഇവർക്ക് അറിയില്ലായിരുന്നു;  ആദ്യത്തെ ശബ്ദതാരം ഈ അമ്മയാണ് എന്ന ചരിത്രം ഞാൻ പറയുമ്പോഴാണ് ഈ അമ്മ അറിയുന്നത്. മക്കളും പേരക്കുട്ടികളുമൊക്കെയായി കോട്ടയത്ത് താമസം.."


2018 ൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയിൽ നിന്നാണ് ജഗദമ്മ  കോട്ടയത്ത് ഉള്ളതായി കേരള സമൂഹം  അറിയുന്നത്. ഇപ്പോള്‍ അവര്‍ കോട്ടയത്തുണ്ടോ എന്നതിനെപ്പറ്റി അറിയില്ല

Comments