ചങ്ങമ്പുഴയുടെ നല്ലമുട്ടം
നാട്ടറിവും കേട്ടറിവും
ചങ്ങമ്പുഴ കൃഷ്ണപിളളയും നമ്മുടെ നാടും
ചങ്ങമ്പുഴ ഏവൂര്‍ ഗ്രന്ഥശാല സന്ദര്‍ശന പുസ്തകത്തില്‍ എഴുതിയ കുറിപ്പ്

വളളികുന്നത്തെ ആദ്യത്തെ ഗ്രന്ഥശാല പരമേശ്വരവിലാസം ഗ്രന്ഥശാലയായിരുന്നു.
മലയാളരാജ്യം പത്രത്തിന്‍റെ ചുമതലക്കാരനായിരുന്ന പോക്കാട്ട് പരമേശ്വരന്‍പിളള വളളികുന്നത്ത് നിര്‍മ്മിച്ച വീട്ടിലെ ഒരു മുറിയാണ് ലൈബ്രറിയ്ക്കായി മാറ്റിവെച്ചത്.
ചങ്ങമ്പുഴ കൃഷ്ണപിളളയായിരുന്നു ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അദ്ദേഹം അക്കാലത്ത് കായംകുളത്ത് തീര്‍ത്ഥം പൊഴിച്ചാലുമ്മൂടിനടുത്തുളള എക്സല്‍ എന്നപേരില്‍ നടന്നിരുന്ന ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം വളളികുന്നത്ത് ഉദ്ഘാടകനായി എത്തുന്നത്. ഏവൂര്‍ ദേശസേവിനി ഗ്രന്ഥശാലയില്‍ അക്കാലത്ത് ചങ്ങമ്പുഴ സന്ദര്‍ശനം നടത്തിയതായി അവിടുത്തെ രേഖകളില്‍ കാണാം. സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം എഴുതിയ കുറിപ്പ് അവിടെയുണ്ട്.
കവിയും കാക്കിക്കുള്ളിലെ കലാകാരനുമായിരുന്ന പൊലിസ് മേധാവി നല്ലമുട്ടം പത്മനാഭപിള്ള ചങ്ങമ്പുഴയുടെ അടുത്ത സുഹൃത്തും
അഭ്യുദയകാംഷിയുമായിരുന്നു. ചങ്ങമ്പുഴയുടെ അമ്മയുടെ അഭ്യര്‍ത്ഥനപ്രകാരം പത്മനാഭപിള്ള ഒരിക്കല്‍ കവിയെ ഇടപ്പള്ളി സ്റ്റേഷനില്‍ വിളിച്ച് ഉപദേശിക്കുന്നതോടെയാണ് അവരുടെ ബന്ധം തുടങ്ങുന്നത്. കവിഹൃദയമുള്ള നല്ലമുട്ടം ചങ്ങമ്പുഴയെ സ്നേഹപൂര്‍വ്വം ശാസിക്കാന്‍ സ്വാതന്ത്ര്യമുള്ള ജ്യേഷ്ഠ സഹോദരനായിത്തീരാന്‍ അധിക സമയം വേണ്ടിവന്നില്ല. പില്ക്കാലത്ത് പലപ്പോഴും കവിതയിലൂടെത്തന്നെ സംവദിച്ചിരുന്നു അവര്‍. സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന പുസ്തകത്തില്‍ നല്ലമുട്ടത്തിന് ചങ്ങമ്പുഴ എഴുതിയ കവിതയിലുള്ള മറുപടി ഉള്‍പ്പെടുന്നു.
•
ഒരു പുസ്തകത്തിന്‍റെ ലേ ഔട്ടിൽ പോലും ചങ്ങമ്പുഴ എത്ര മാത്രം ശ്രദ്ധിച്ചിരുന്നു. ചങ്ങമ്പുഴയുടെ നിർദ്ദേശങ്ങൾ കാണുക:

Comments
Post a Comment