'ഈരേഴ'
ഓണാട്ടുകരയില്‍ ഒരുകാലത്ത് സുലഭമായിരുന്ന ഒരു നെല്ലിനമായിരുന്ന 'ഈര', 'കൃഷിയിടം' എന്നര്‍ത്ഥമുളള 'ഏല'എന്നിവയില്‍നിന്നാണ് 'ഈരേഴ' എന്ന സ്ഥലനാമം വന്നത്.
ഈര ഏല > ഈരയേല > ഈരേല > ഈരേഴ ആയിത്തീര്‍ന്നു. അല്ലാതെ ഇന്നു പ്രചരിപ്പിക്കപ്പെടുന്നതു പോലെ, 'ഈരേഴന്‍ തോര്‍ത്തി'ല്‍ നിന്നല്ല. ഇന്നും നെല്ലുവിളയുന്ന പാടങ്ങളാല്‍ സമൃദ്ധമാണിവിടം.
പതിനെട്ടാം നൂറ്റാണ്ടിന്‍റെ പഴക്കം പറയാവുന്ന 'കണ്ടിയൂര്‍മറ്റം പടപ്പാട്ടി'ല്‍ ഈ സൂചന കാണാം.
••
'കണ്ണുമൂന്നുള്ളവന്‍
നണ്ണിയേവാഴുന്ന
കണ്മംഗലം വാഴും
വമ്പുചേരും പട'
എന്നിങ്ങനെ കണ്ണമംഗലം കണ്ടിയൂര്‍മറ്റം പടപ്പാട്ടില്‍ രേഖപ്പെട്ടിരിക്കുന്നു.
••
പതിനെട്ടാം നൂറ്റാണ്ടിന്‍റെ ഒടുവിലെങ്കിലും ഈരേഴ എന്ന പേര് നിലവില്‍ വന്നിരിക്കണം. കണ്ടിയൂര്‍മറ്റം പടപ്പാട്ടില്‍ ആ സൂചനയുണ്ട്. ചെട്ടികുളങ്ങര അന്ന് അറിപ്പെടുന്ന ഒരിടമായിട്ടില്ലെന്നും ആ കൃതി അറിവു തരുന്നു.
••
'കണ്ണുമൂന്നുള്ളവന്‍
നണ്ണിയേവാഴുന്ന
കണ്മംഗലം വാഴും
വമ്പുചേരും പട'
എന്നിങ്ങനെ കണ്ണമംഗലം കണ്ടിയൂര്‍മറ്റം പടപ്പാട്ടില്‍ രേഖപ്പെട്ടിരിക്കുന്നു.
••
പതിനെട്ടാം നൂറ്റാണ്ടിന്‍റെ ഒടുവിലെങ്കിലും ഈരേഴ എന്ന പേര് നിലവില്‍ വന്നിരിക്കണം. കണ്ടിയൂര്‍മറ്റം പടപ്പാട്ടില്‍ ആ സൂചനയുണ്ട്. ചെട്ടികുളങ്ങര അന്ന് അറിപ്പെടുന്ന ഒരിടമായിട്ടില്ലെന്നും ആ കൃതി അറിവു തരുന്നു.
ഉണ്ണിയാടീചരിതത്തിലും ഈ ദേശനാമ സൂചനകാണാം. ചെട്ടികുളങ്ങര എന്നത്, 'ശ്രേഷ്ഠിവാപീതടം' എന്ന് സംസ്കൃതീകരിച്ചു പറയാം. അത്തരം പ്രയോഗം ഈ ദേശത്തെക്കുറിച്ച് പരിചയപ്പെട്ടിട്ടുളള ആധികാരിക ഗ്രന്ഥങ്ങളിലൊന്നും കണ്ടിട്ടില്ല. നാട്ടുകാരുടെ പാണ്ഡിത്യ പ്രകടനത്തിനുതകുമെന്നേയുളളൂ. വെറും മേനിനടിക്കല്‍ മാത്രം.
വണിക്കുകളെ, കച്ചവടക്കാരെ, ചെട്ടികള്‍ / ചെട്ടിയാര്‍ എന്നാണ് തമിഴര്‍ പറയുക. നമ്മുടെ പ്രാദേശികര്‍ പറയുംപോലെ, അവര്‍ ഈ ദേശത്തേക്ക് വന്നു എന്നു കരുതാനാവില്ല. കാരണം, ഒരുകാലത്ത്, കേരളം തന്നെ ഇല്ലാതിരുന്ന കാലത്ത്, തമിഴരും നമ്മളും ഒന്നായി പരിഗണിക്കപ്പട്ടു, ഭാഷയും സംസ്കൃതിയും വരെ. 'മദിരാശികള്‍' എന്ന് ഇന്നും ഉത്തരേന്ത്യക്കാര്‍, ആ ഓര്‍മ്മയിലാണ്, നമ്മെ വിളിക്കുന്നത്. മാത്രമല്ല, ഇന്ന് തമിഴരുടെ സ്വന്തമായ പല സംഘകാല കൃതികളും രചിച്ചത് ഇന്നത്തെ കേരളത്തില്‍ വച്ചാണ്. പലരും കരുതുന്നതുപോലെ ഇന്നത്തെ തമിഴ്നാട്ടില്‍ വെച്ചല്ല.
• മഹാശിലാ സംസ്കാരം
2016 ഡിസംര്‍ 8 -ാം തീയതിയിലെ മലയാള മനോരമ ദിനപത്രം മാവേലിക്കര കുറത്തികാട് ചുനക്കരയില്‍ നിന്ന് നന്നങ്ങാടിയുടെ ശേഖരം കിട്ടിയതായി റിപ്പോര്‍ട്ടു ചെയ്തു. ഒരുപക്ഷേ കേരളത്തിന്‍റെ പ്രാചീനതയെക്കുറിച്ച് കൂടുതല്‍ മിഴിവു നല്‍കാന്‍ ചുനക്കരയില്‍ നിന്നുളള ഈ നന്നങ്ങാടിയുടെ കണ്ടെത്തല്‍ ഉപകരിച്ചക്കാം.
സമാനമായി ഒരനുഭവം 2013 ഡിസംബര്‍ 8 ലെ പത്രങ്ങളില്‍ വന്നിരുന്നു. അന്നത്തെ വാര്‍ത്തകള്‍ പറയുന്നതനുസരിച്ച്, ചെന്നിത്തലയിലെ തൃപ്പെരുന്തുറ ക്ഷേത്രത്തിനു സമീപം പുത്തന്‍ ചിറയില്‍ രാജുവിന്‍റെ പറമ്പില്‍ നിന്നും മൂന്നു നന്നങ്ങാടികള്‍ ലഭിച്ചിരുന്നു. ഒരെണ്ണം പൊട്ടിപ്പോയി. ശേഷിച്ചവയോടൊപ്പം പൊട്ടിയ നന്നങ്ങാടിയുടെ ഭാഗങ്ങളും ഇപ്പോള്‍ കായംകുളത്തെ കൃഷ്ണപുരം കൊട്ടാര പൈതൃക മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
ഏതാണ്ട് നാല്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ചെങ്ങന്നൂര്‍ റൂട്ടിലെ കോടുകുളഞ്ഞിയില്‍നിന്ന് നന്നങ്ങാടിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തതായി എ. ശ്രീധരമേനോന്‍ ഉള്‍പ്പെടെയുളള ചരിത്രകാരന്മാര്‍ രേഖപ്പടുത്തിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കായംകുളത്തിനു പടിഞ്ഞാറ് കണ്ടല്ലൂര്‍ പ്രദേശത്തുനിന്നും നന്നങ്ങാടിയുടെ അവശേഷിപ്പുകള്‍ എന്നവിധം വലിയ മണ്‍കലത്തിന്‍റെ ഭാഗങ്ങള്‍ കിട്ടിയിരുന്നതായി ഇപ്പോഴും ചില പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്. ഇന്നത്തെ പാണ്ഡവര്‍കാവ് ബുദ്ധമത പ്രഭാവകാലത്ത് ശ്മശാനമായിരിക്കാനുളള സാധ്യതയുണ്ട്. തമിഴില്‍ 'മരിച്ചവര്‍' എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചുവരുന്ന 'മാണ്ടവര്‍' എന്നതില്‍ നിന്നാവാം,മരിച്ചവരെ അടക്കം ചെയ്തസ്ഥലം എന്ന അര്‍ത്ഥത്തില്‍ 'മാണ്ടവര്‍കാവ്' എന്നു പറഞ്ഞു വന്നത്. 'പാണ്ഡവര്‍കാവ്', പിന്നീട്, അതില്‍നിന്നും ഉണ്ടായതാണെന്നും അനുമാനിക്കാം.
അപ്പര്‍ കുട്ടനാടിന്‍റെ ഭാഗമായ മാവേലിക്കര, കോടുകുളഞ്ഞി തുടങ്ങിയ സ്ഥലങ്ങളില്‍, ജനവാസവും സംസ്കാരവും മഹാശിലായുഗത്തോളംനീണ്ട കാലത്ത് നിലനിന്നിരുന്നു വെന്നതാണ് ഈ കണ്ടെത്തലിലൂടെ അടിവരയിടുന്നത്.
ശവശരീരം അങ്ങനെതന്നെ മറവുചെയ്യുന്ന പ്രൈമറി ബെറിയല്‍, ശേഷക്രിയയുള്‍പ്പെടെയുളള ചടങ്ങുകളോടെ നടത്തുന്ന എക്സ്റ്റന്‍റഡ് ബെറിയല്‍ എന്നിങ്ങനെ രണ്ടു വിധം ശവസംസ്കാര രീതിയാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. മരിച്ച വ്യക്തിയുടെ ആയുധങ്ങളും മറ്റും ഒപ്പം വെച്ചാവും സംസ്കാരം നടത്തുക. പ്രേതബാധയില്‍നിന്നും മറ്റും രക്ഷനേടാനാണ് ഇത്തരം ചടങ്ങുകള്‍ എന്നു കരുതുന്നു. അമ്പും വില്ലും, പരേതന്‍ ഉഫയോഗിച്ച മറ്റായുധങ്ങളും ഇതിലുള്‍പ്പെടും. ഇപ്പോള്‍ ചുനക്കരയില്‍ കണ്ടെത്തിയവയില്‍ ചെമ്പിന്‍റെ ആയുധം ഇല്ലാത്തതിനാല്‍ ഇത് ഇരുമ്പുയുഗത്തെത്തന്നെ അടയാളപ്പെടുത്തുന്നുവെന്നുറപ്പി ക്കാം.
ഏതായാലും, പ്രാദേശിക ചരിത്ര പഠനത്തിനും, കേരളചരിത്ര പഠനത്തിനും മുതല്ക്കൂട്ടായിത്തീര്ന്നിരിക് കുന്നു, ചുനക്കരയില്‍ നിന്നുളള നന്നങ്ങാടിയുടെ കണ്ടെത്തത്തല്‍. ഇവയെപ്പറ്റി കൂടുതല്‍ പഠനങ്ങളും നടക്കേണ്ടതുണ്ട്.
• സംഘകാല ദ്രാവിഡമുദ്രകള്‍
കുറക്കാവ് കുറവരുടെ കാവാണ്, ചക്കുളത്തുകാവ് ചെറുമന്‍റെയും. എങ്ങനെ അത് അവരുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു.? പുതിയ സാമ്പത്തിക നേതൃത്വം അതിന്‍റെ ചുമതലയിലേക്കും ഉടമസ്ഥതയിലേക്കും വന്നത്, അധീശത്വം സ്ഥാപിച്ചെടുത്തത് നമ്മുടെ കണ്‍മുന്നിലല്ലേ.
'ശാല' വിദ്യാകേന്ദ്രമാണ്. അത് നമ്മുടെ സംഘകാല അവസ്ഥയാണ് കാണിക്കുന്നത്. മണ്ണാറശ്ശാല മണ്ണാന്‍റെ വിദ്യാകേന്ദ്രമായിരുന്നു. ഇന്നത്തെ ദുര്‍ബലാവസ്ഥയിലാരിരുന്നില്ല സംഘകാല സമുദായങ്ങള്‍.
അവഗണിക്കപ്പെട്ട് മണ്ണാറശ്ശാലക്കാവില്‍ കിടക്കുന്ന ഒരു കല്ലിനടിയില്‍ 'പുലത്തറ' എന്നെഴുതിയിരിക്കുന്നത് കണ്ടിട്ടുണ്ട്. ഇന്നത് അവിടെ ഉണ്ടോ എന്നറിയില്ല. രാമപുരം ക്ഷേത്രത്തിലെ 'പുലര്‍ത്തിക്കാവ്', യഥാര്‍ത്ഥത്തില്‍ പുലക്കാവുതന്നെ. ഇന്നത്തെ സാമൂഹികാവസ്ഥയില്‍ നിന്നു നോക്കുമ്പോള്‍ അവിശ്വസനീയമെന്നു തോന്നാം. പക്ഷേ, വാസ്തവം അതാണ്. രണ്ടാം നൂറ്റാണ്ടില്‍ ചൈനയിലേക്ക് പ്രതിനിധിയെ അയച്ച (ഇന്നത്തെ അംബാസഡര്‍) വേടരാജാവിനെ കുറിച്ച് വിദേശസഞ്ചാരികളുടെ കുറിപ്പുകളില്‍ വായിക്കാം. പക്ഷേ, ആധുനിക വിദ്യാഭ്യാസം നല്‍കിയ നോട്ടപ്പാടില്‍ വേടര്‍, അപരിഷ്കൃതരാണ് നമുക്ക്.
• കരിപ്പുഴ തോട്
ഇന്ന് മാലിന്യ വാഹിനിയായിത്തീര്‍ന്നിരിക്കുന്ന ഒന്നാണ് കരിപ്പുഴ തോട്. വളരെ പഴക്കമുളള ഗതാഗത മാര്‍ഗ്ഗമായി കരിപ്പുഴത്തോട് ചരിത്രത്തില്‍ അടയാളപ്പെട്ടു കിടക്കുന്നു. ഡച്ചുകാരുടെ കാലത്തെങ്കിലും തോടുണ്ടായിരുന്നുവെന്ന് കായംകുളത്ത് ആംഗ്ലോഇന്ത്യന്‍ ചര്‍ച്ചിനോടു ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന കുരിശ്ശടിയില്‍ നിന്നും അനുമാനിക്കാം. ഉണ്ണുനീലി സന്ദേശകാലത്ത് നിലവിലുണ്ടായിരുന്ന തട്ടാരമ്പലത്തിനടുത്തുളള ശ്രീപര്‍വ്വതം അങ്ങാടിയിലേക്കുളള യാത്രാമാര്‍ഗ്ഗവും കരിപ്പുഴ തോടായിരുന്നിരിക്കണം. കരിപ്പുഴയിലെ കടവൂര്‍, ചെറിയ തുറമുഖമായി ചരക്കുകളുടെ ക്രയവിക്രയത്തെ സഹായിച്ചിരിക്കാം. കായംകുളം അന്നേ പേരെടുത്ത കമ്പോളമായിരുന്നുവെന്ന് വിദേശീയരായ അനേകം പേരുടെ സഞ്ചാരക്കുറിപ്പുകള്‍ സൂചന തരുന്നു.പത്തിയൂര്‍ പഞ്ചായത്തിലെ, പഴയ കീരിക്കാട് പ്രവൃത്തിയില്‍പ്പെട്ട, നാടുവാഴി പാരമ്പര്യമുളള വട്ടപ്പറമ്പില്‍ വല്യത്താന്മാരുടെ കൈവട്ടകയിലായിരുന്നപ്പോള്‍ നാട്ടതിരിനു ചുറ്റും തീര്‍ത്തിരുന്ന കിടങ്ങുകള്‍ യോജിപ്പിച്ചായിരിക്കാം തോട് ഗതാഗത യോഗ്യമാക്കിയതെന്നാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല നല്‍കുന്ന സൂചന (വട്ടപ്പറമ്പില്‍ വല്യമ്മ പേജ് 238, DC Books). ധര്‍മ്മരാജാവിന്‍റെ ഭരണ കാലത്ത്, ഉത്തര കേരളത്തിലെ ഹൈദരുടെയും തുടര്‍ന്നുളള, ടിപ്പുവിന്‍റെയും ആക്രമണത്തെ ഭയന്ന് മാവേലിക്കര, കരുവാറ്റ , ചെന്നിത്തല, എണ്ണക്കാട് പ്രദേശങ്ങളില്‍ അഭയം പ്രാപിച്ച ചിറക്കല്‍ സ്വരൂപത്തില്‍ നിന്നും രാജകുമാരിമാരെ തിരുവിതാംകൂറിലേക്ക് ദത്തെടുത്ത ശേഷം, കൊട്ടാര നിവാസികള്‍ക്കുളള സഞ്ചാര സൗകര്യാര്‍ത്ഥമാണ് കരിപ്പുഴ തോട് നിര്‍മ്മിച്ചതെന്നും അനുമാനമുണ്ട്. ഈ തോടു കടന്നാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ചെട്ടികുളങ്ങര ദേശത്തേക്കു വന്നതെന്നാണ് ഐതിഹ്യ പ്രസിദ്ധി.
•
ഖാണ്ഡവ വനം
••
പുരാണ പസിദ്ധമായ കുരുക്ഷേത്രം ദല്‍ഹിക്കും അംബാലയ്ക്കും ഇടകയ്ക്കാണ്. താനേശ്വറില്‍ നിന്ന് 1.6 കി.മീ ദൂരം. ഇതിന്‍റെ തെക്കുഭാഗത്താണത്രേ മഹാഭാരത പ്രസിദ്ധമായ ഖാണ്ഡവ വനം.
യമുനയുടെ പടിഞ്ഞാറന്‍ കരയില്‍ ഇന്ദ്രപ്രസ്ഥം നിര്‍മിക്കാന്‍ തെളിച്ചെടുത്ത വനമത്രേ ഖാണ്ഡവം. തക്ഷകനും മറ്റുമുള്ള നാഗകുലത്തിന്റെ സ്ഥലമായിരുന്നു ഖാണ്ഡവപ്രസ്ഥം. അത് യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥമാക്കി. ധൃതരാഷ്ട്രര്‍ രാജ്യത്തെ രണ്ടാക്കി വിഭജിച്ചതില്‍ ഖാണ്ഡവപ്രസ്ഥമാണ് യുധിഷ്ഠിരൻ തിരഞ്ഞെടുത്തത്. ഖാണ്ഡവപ്രസ്ഥം ഇന്ദ്രപ്രസ്ഥമാക്കിയതിലുള്ള വിരോധമാണ് തക്ഷകന്‍ ദുര്യോധനന്റെ പക്ഷത്തു ചേരാനും പരീക്ഷിത്തിനെ കൊല്ലാനും മറ്റും കാരണമായത്. തക്ഷശില, താഷ്കന്റ്, തര്‍ക്കി ഇതൊക്കെ തക്ഷക കുലവുമായി ബന്ധമുള്ള പദങ്ങളത്രേ.
കുത്തിയോട്ടം:അറിയേണ്ടതും അഴിയേണ്ടതുമായ സമസ്യകള്‍
••
ബുദ്ധമതം മധ്യതിരുവിതാം കൂറില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നുവെന്നത് ചരിത്ര സമ്മതിയുളള വസ്തുതയാണ്. ടി. ഗോപിനാഥ റാവുവിന്‍റെ ആര്‍ക്കിയോളജിക്കല്‍ സീരീസില്‍ ( TAS Vol.2,3) ചെട്ടികുളങ്ങരയുടെ ബുദ്ധമത പാരമ്പര്യം, കെട്ടുകാഴ്ചകള്‍ , അനുഷ്ഠാനങ്ങള്‍ ,വിശിഷ്യ, ഗുരുതി,കുത്തിയോട്ടം ,എന്നിവയിലെ സ്വാധീനം തുടങ്ങിയവ വിശ്വസനീയവും പ്രബലവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ (വീട്ടു മഹിമയല്ല)വിശദീകരിക്കുന്നുണ്ട്.
••
ബുദ്ധമതം മധ്യതിരുവിതാം കൂറില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നുവെന്നത് ചരിത്ര സമ്മതിയുളള വസ്തുതയാണ്. ടി. ഗോപിനാഥ റാവുവിന്‍റെ ആര്‍ക്കിയോളജിക്കല്‍ സീരീസില്‍ ( TAS Vol.2,3) ചെട്ടികുളങ്ങരയുടെ ബുദ്ധമത പാരമ്പര്യം, കെട്ടുകാഴ്ചകള്‍ , അനുഷ്ഠാനങ്ങള്‍ ,വിശിഷ്യ, ഗുരുതി,കുത്തിയോട്ടം ,എന്നിവയിലെ സ്വാധീനം തുടങ്ങിയവ വിശ്വസനീയവും പ്രബലവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ (വീട്ടു മഹിമയല്ല)വിശദീകരിക്കുന്നുണ്ട്.
ഇന്നു പ്രബലരായി കാണുന്ന പലജാതികളും മുഖ്യധാരയിലേക്ക് വരുന്നതോ, രൂപം കൊളളുന്നതു പോലുമോ, കേവലം 200 കൊല്ലങ്ങള്‍ക്കപ്പുറത്തു മാത്രമാണ് ( പദ്മനാഭമേനോന്‍, കൊച്ചിരാജ്യ ചരിത്രം). സാമൂതിരി കൊച്ചിയിലെ പുലയരെ സൈന്യത്തില്‍ ചേര്‍ക്കുകയും നായര്‍ പദവി നല്‍കിയിരുന്നു. പടയാളി എന്നാണ് നായര്‍ എന്നതിന്‍റെ അര്‍ത്ഥം. കേവലം തൊഴില്‍ നാമം മാത്രമായിരുന്നു അത്. ഇന്ന് ആ തൊഴില്‍ ചെയ്യുന്നില്ലെങ്കിലും ജാതിയായി ആ പദവി സമൂഹത്തില്‍ മാറിയിരിക്കുന്നു. സാമൂതിരി നായര്‍ പദവി നല്‍കിയ മറ്റാളുകളും പുലയരെപ്പോലെ തന്നെ നായരില്‍ അന്തര്‍ ഭവിച്ചിരിക്കുന്നു(കൊച്ചി രാജ്യ ചരിത്രം).
ഏതാണ്ട്, പത്താം നൂറ്റാണ്ടോടെയാണ്, ജാതിരഹിതമായ സംഘകാലത്തെ ഐന്തിണ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ജീവസമൂഹം ചാതുര്‍ വര്‍ണ്ണ്യത്തിലേക്ക് തിരിയുന്നത്. ശങ്കരാചാര്യരുടെ പ്രഭാവമാണ് അതിനു നിമിത്തമായത്. അതോടെ , സംഘകാല മതമായ ബുദ്ധമതത്തില്‍ നിന്ന് ഹൈന്ദവ വിശ്വാസത്തിന്‍റെ പാതയിലേക്ക് സന്തോഷത്തോടെ തിരികെ വരാന്‍ തയ്യാറായവരും ബുദ്ധമതത്തില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചവരും ഉണ്ടായിരുന്നു. അങ്ങനെ, ബുദ്ധ ധര്‍മ്മം വിട്ടവര്‍, ആ മതത്തെ ഉപേക്ഷിക്കാത്തവരെ നീചരായും ,തങ്ങള്‍ സ്വയം ശ്രേഷ്ഠരായും കരുതി. അവരോട് അകലം പാലിച്ചു. അയിത്തം രൂപം കൊളളുന്നത് അങ്ങനെയാണ് (ചട്ടമ്പിസ്വാമികള്‍,പ്രാചീന കേരളം).
ചട്ടമ്പി സ്വാമികളുടെ ഈ നിരീക്ഷണത്തെ ഈ.എം.എസ്സും ശരിവക്കുന്നുണ്ട് (കേരളം മലയാളികളുടെ മാതൃഭൂമി).
കുത്തിയോട്ടം നരബലിയുടെ ബാക്കിപത്രമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബുദ്ധമതത്തിന്‍റെ ജീര്‍ണ്ണാവസ്ഥയിലാണ് ഇത്തരം ആചാരഭ്രംശങ്ങള്‍ അതിലേക്കു വരുന്നത്. ഹീനയാന ബുദ്ധമതക്കാരിലാണ് ഇത്തരം അനാചാരങ്ങള്‍ പിന്തുടര്‍ന്നവര്‍ ഉണ്ടായിരുന്നത്. അതിന്‍റെ ശേഷിപ്പാണ് കേരളത്തിലെ ഭഗവതീക്ഷേത്രങ്ങളിലെ കുത്തിയോട്ടം ( ബുദ്ധമത സ്വാധീനം കേരളത്തില്‍). ചരിത്ര കാരനായ കേശവന്‍ വാളുത്താട്ടും (ജൈനമതം കേരളത്തില്‍), ഡോ. രാജന്‍ ഗുരുക്കളും , ഡോ.എം.ആര്‍ രാഘവവാര്യരും (കേരള ചരിത്രം,വളളത്തോള്‍ വിദ്യാപീഠം) ഇതിനെ ശക്തമായി പിന്തുണക്കുന്നവരാണ്.
ശാങ്കര ദര്‍ശനത്തിന്‍റെ ശക്തമായ ഒഴുക്കിലും, ഈഴവരും മറ്റു പിന്നാക്കക്കാരുമാണ് ബുദ്ധമതത്തില്‍ ഉറച്ചു നിന്നത്. എന്നല്ല, കേരളത്തിലെ ബുദ്ധമതത്തിന്‍റെ ശക്തിയും ആ സമൂഹമായിരുന്നു. 'ഈഴവരുടെ' പര്യായമായി 'ബുദ്ധമതക്കാരന്‍' എന്ന പ്രയോഗം കുഞ്ചന്‍ നമ്പ്യാരുടെ കൃതികളില്‍ കാണാം. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടുകള്‍ വരെയെങ്കിലും ഈഴവന്‍ ശക്തമായ ബുദ്ധമത വിശ്വാസത്തിന്‍റെ വഴിയിലായിരുന്നന്നാണിതു കാണിക്കുന്നത്. 'കുത്തിയോട്ടം = ഈഴവരുടെ കല' എന്ന് കേരള സാഹിത്യ അക്കാദമി 1964 ല്‍ പ്രസിദ്ധീകരിച്ച ഒരു പ്രാചീന അനുഷ്ഠാന കലാനിഘണ്ടു പറയുന്നത് അതുകൊണ്ട് കൂടിയാവണം.
കേരളത്തിലെ ശാക്തേയാരാധനാസമ്പദായത്തെ വളര്‍ത്തിയതും പൊലിപ്പിച്ചതും ആദ്യം ബുദ്ധമതക്കാരും, പിന്നീട് ദ്രാവിഡപാരമ്പര്യം പിന്തുടര്‍ന്ന പിന്നാക്കക്കാരായി തരംതാഴ്ത്തപ്പെട്ട കീഴാള(?) ജനതയാണ്. സംഘകാലത്തെ പിന്നീട് ബൗദ്ധക്കാവുകളാണ് ഭദ്രകാളീക്ഷേത്രങ്ങളായി പരിണമിച്ചത് (ശ്രീധരമേനോന്‍). ചെട്ടികുളങ്ങര ഇത്തരം ഒരു ബൗദ്ധക്കാവാണെന്ന പക്ഷേക്കാരനാണ് ചരിത്രകാരനും പുരാശാസ്ത്രജ്ഞനുമായ ഡോ. എം.ജി ശശിഭൂഷണ്‍ സമര്‍ത്ഥിക്കുന്നത് (കേരളത്തിലെ ദേവതാസങ്കല്പം).
ബൗദ്ധക്കാവുകള്‍ സമൂഹത്തിലെ ഉന്നതരാല്‍ അധികാരമാളുന്ന സങ്കേതങ്ങളായതെങ്ങനെയെന്നതിന് നമ്മുടെ കണ്‍മുന്നിലെ തെളിവുകളായി ചക്കുളത്തുകാവും കുറക്കാവുമൊക്കെയുണ്ട്.
കുറക്കാവ് കുറവരുടെ കാവാണ്. ചക്കുളം പറയരുടേതും. ശാര്‍ക്കരയും പഴവീടും, ചോറ്റാനിക്കരയും, ആറ്റുകാലും, ചെട്ടികുളങ്ങരയും എല്ലാം ഓരോ വിശുദ്ധ ഐതിഹ്യങ്ങളാല്‍ ഇന്നും പ്രാക്തന ജനതയുമായി ജൈവബന്ധം പുലര്‍ത്തുന്നവയാണ്. എന്നാല്‍ പില്‍ക്കാലത്ത് അവയുടെ സംരക്ഷകരായി വന്നവര്‍ ആ ക്ഷേത്രങ്ങളില്‍ നിന്നും യഥാര്‍ത്ഥ അവകാശിയെ അയിത്തം പറഞ്ഞ് അകറ്റി നിര്‍ത്തുകയും, അവര്‍ അധികാരികള്‍ ആയിത്തീരുകയും ചെയ്തു. ഇന്നത്തെ പല പമുഖ ദേവീക്ഷേത്രങ്ങളും പില്‍ക്കാലത്ത് ഹൈന്ദവ വിശ്വാസത്തിന്‍റെ വഴിയിലേക്ക് മടങ്ങിവന്നവരുടേതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ പരിണാമത്തിലൂടെ അടിസ്ഥാന ജനതയുടെ കലയും കവര്‍ന്നെടുക്കപ്പെട്ടു.
കുറക്കാവ് കുറവരുടെ കാവാണ്. ചക്കുളം പറയരുടേതും. ശാര്‍ക്കരയും പഴവീടും, ചോറ്റാനിക്കരയും, ആറ്റുകാലും, ചെട്ടികുളങ്ങരയും എല്ലാം ഓരോ വിശുദ്ധ ഐതിഹ്യങ്ങളാല്‍ ഇന്നും പ്രാക്തന ജനതയുമായി ജൈവബന്ധം പുലര്‍ത്തുന്നവയാണ്. എന്നാല്‍ പില്‍ക്കാലത്ത് അവയുടെ സംരക്ഷകരായി വന്നവര്‍ ആ ക്ഷേത്രങ്ങളില്‍ നിന്നും യഥാര്‍ത്ഥ അവകാശിയെ അയിത്തം പറഞ്ഞ് അകറ്റി നിര്‍ത്തുകയും, അവര്‍ അധികാരികള്‍ ആയിത്തീരുകയും ചെയ്തു. ഇന്നത്തെ പല പമുഖ ദേവീക്ഷേത്രങ്ങളും പില്‍ക്കാലത്ത് ഹൈന്ദവ വിശ്വാസത്തിന്‍റെ വഴിയിലേക്ക് മടങ്ങിവന്നവരുടേതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ പരിണാമത്തിലൂടെ അടിസ്ഥാന ജനതയുടെ കലയും കവര്‍ന്നെടുക്കപ്പെട്ടു.
ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്ലേഷിച്ചു പഠിക്കുമ്പോള്‍, പില്‍ക്കാലത്ത് കീഴാളരായി മുദ്രയടിക്കപ്പെട്ടവരുടെ പൊക്കിള്‍കൊടി ബന്ധം വ്യക്തതയോടെ മനസ്സിലാക്കാന്‍ കഴിയും.
ആദ്യകാലത്ത് ,ഒരു പക്ഷേ ,ആദ്യമായി ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഈ അനുഷ്ഠാനകല അവതരിപ്പിക്കാന്‍ കാരണക്കാര്‍ കോമലേഴത്ത് കുടുംബ ക്കാരാണെന്നത് സുവിദിതമാണ്. മുതുകുളം ഭാഗത്തു നിന്നുളള കലാകാരന്മാരെ കൊണ്ടുവന്ന് കോമലേഴത്ത് ക്ഷേത്രത്തോടു ചേര്‍ന്ന് പണ്ടുണ്ടായിരുന്ന ചാവടിയില്‍ വെച്ച് കുട്ടികളെ കുത്തിയോട്ടം പഠിപ്പിച്ചതായി കുടുംബ രേഖകളും ചരിത്രവും വ്യക്തമാക്കുന്നുണ്ട്.
• സംബന്ധം തുടങ്ങിയ അനചാരങ്ങള്‍ വരുത്തിയ മാനക്കേടും ധാര്‍മ്മികമായ അധഃപതനവും എത്രയോ വലുതായിരുന്നുവെന്ന് അതു ബോധ്യപ്പെടുത്തിത്തരും. കാര്‍ത്തികപ്പളളി നാടുവാഴിയുടെ ഒരു വിളംബരം പറയുന്നത്, ഇന്നത്തെ ഒരു സവര്‍ണ്ണ ജാതിയില്‍ നിന്ന് ഭരണാധികാരികള്‍ക്ക് സ്വമനസാലെ മാനം നല്‍കാന്‍ തയ്യാറാകാത്ത പെണ്‍കുട്ടികള്‍ വാളിനിരയാകേണ്ടവരാണെന്നാണ് ( പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം,പി. ഭാസ്കരനുണ്ണി, കേരള സാഹിത്യ അക്കാദമി). എത്ര ആഴമേറിയ സാംസ്കാരിക അപചയത്തിലൂടെയാണ് പൂര്‍വ്വികര്‍ കകന്നു വന്നതെന്നു മനസ്സിലാക്കിത്തരാന്‍ വസ്തു നിഷ്ഠമായ ചരിത്ര പഠനത്തിനു കഴിയും.
• ഹരികുമാര്‍ ഇളയിടത്ത്
Comments
Post a Comment