ശ്രീനാരായണ ഗുരുവിന് ജാതി ഇല്ല. അദ്ദേഹത്തിന്‍റെ ജീവിതം തന്നെ അതു തെളിയിക്കുന്നുമുണ്ട്.
അദ്ദേഹത്തിന്‍റെ ആദ്യകാല സന്യാസ ശിഷ്യന്മാര്‍ വിവിധ ജാതി / മത വിഭാഗങ്ങളില്‍ നിന്നുളളവരായിരുന്നുവെന്നത് ഗുരുവിന്‍റെ വീക്ഷണവും മാനസികവ്യാസവും പൊതുബോധത്തെ എത്രമാത്രം സ്വാധീനിച്ചുവെന്നതാണ് അടിവരയിടുന്നത്. സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥയും, ശിവലിംഗദാസ സ്വാമിയുമുള്‍പ്പെടെ വിവിധജാതിമതസ്ഥരായവര്‍ ആരാധകരും ഭക്തരും ശിഷ്യരുമൊക്കെയായി ഗുരുവിന്‍റെ പ്രഭാവലയത്തിലേക്കു വരുന്നത് അദ്ദേഹത്തിന്‍റെ ചിന്തയിലും പ്രവര്‍ത്തനത്തിലും ഉടനീളം പ്രതിഫലിച്ചുനിന്ന തികഞ്ഞ മാനവികതയുടെ ആത്മാര്‍ത്ഥമായ ആവിഷ്കാരത്തില്‍ ആകൃഷ്ടരായാണ്. അക്കാലത്തു തന്നെയാണ്, നിസ്വരായ പുലയ വിദ്യാര്‍ത്ഥികളെ അദ്ദേഹം ഏറ്റെടുത്തു സംരക്ഷിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും അവര്‍ക്കായി, സകലേശനായ ദൈവത്തെ സ്തുതിക്കാന്‍ ദൈവദശകം രചിക്കുന്നതും. ഇവയിലൊക്കെക്കൂടി പ്രതിഫലിച്ചു നില്‍ക്കുന്ന മാനവികതയുടെ ആകെത്തുകയാണ് ശ്രീനാരായണ ഗുരുദര്‍ശനമെന്നുപറയാം.

അതുകൊണ്ട് തനിക്ക് ജാതിയില്ലെന്ന് അദ്ദേഹത്തിന് പ്രത്യേകിച്ച്, പ്രഖ്യാപിക്കേണ്ടതുമില്ല.
ഭാരതത്തിന്‍റെ പാരമ്പര്യമനുസരിച്ച്, സന്യാസം ആരംഭിക്കുന്നതുതന്നെ, എല്ലാ ഭൗതികബന്ധങ്ങളെയും മുറിച്ചുകൊണ്ടാണെന്നതും മറക്കരുത്. ആ നിലയ്ക്കും, സാധാരണ ജീവിതം ഉപേക്ഷിച്ച് സന്യാസത്തിലേക്കു കടക്കുന്നതോടെ, സ്വാഭാവികമായും അദ്ദേഹം ജാതി / മതാദി ഭേദബുദ്ധി വെടിഞ്ഞ്, അദ്വൈത ബോധത്തിലേക്ക് ഉണര്‍ന്നിരിക്കും. ഇക്കാരണങ്ങള്‍കൊണ്ടാണ്,ഇതര മത പുരോഹിതന്മാരില്‍നിന്നു വ്യത്യസ്ഥമായി, ഭാരതീയ സന്യാസ പരമ്പരയില്‍ പ്പെടുന്ന ആചാര്യന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും, 'യത്ര വിശ്വം ഭവത്യേക നീഡം', 'തത്ത്വമസി', 'ഏകം സദ്വിപ്രാ ബഹുധാ വദന്തി', 'അവനിവനെന്നറിയുന്നതൊക്കെയോര് ത്താ / ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മ സുഖത്തിനാചരിക്കു / ന്നവയപരന്നു സുഖത്തിനായ് വരേണം', 'ആനോ ഭദ്രാ ക്രതവോയന്തു വിശ്വതഃ' എന്നിങ്ങനെ ചിന്തിക്കാനാകുന്നതും. അതുകൊണ്ടുതന്നെയാണ് ഈ ആചാര്യന്മാര്‍ / ഗുരുക്കന്മാര്‍ മതംമാറ്റത്തിനെതിരായി നിലപാടുകളെടുത്തിട്ടുളളതും മറ്റുള്ളവരെ നിര്‍ബന്ധിച്ച് ഒപ്പം കൂട്ടാത്തതും. കാരണം, മതം, മനുഷ്യനെ കൂടുതല്‍ നന്നായി, നല്ല മനുഷ്യനായി മാറ്റാനുളള ഒരു മാര്‍ഗ്ഗം മാത്രമാണെന്നും, അതുകൊണ്ടുതന്നെ, ഏതു മതമായാലും മനുഷ്യന്‍ നന്നാവുക എന്നതാണ് പ്രധാനമെന്നും അവര്‍ നിഷ്കര്‍ഷിച്ചു (യഥ മതഃ തഥ പഥഃ - ശ്രീബുദ്ധന്‍ ). വാസ്തവത്തില്‍, തന്നെ പരിവര്‍ത്തനം ചെയ്തു മതം മാറ്റാനെത്തിയ പാതിരിയോടാണ് ശ്രീനാരായണ ഗുരു, 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഗുരുവിന്‍റെ ആ മഹാവാക്യം, ഒരേ സമയം, പ്രതിരോധവും ഒപ്പം തന്നെ, ആത്മീയതയിലൂടെയുളള മാനവ വിമോചനത്തിന്‍റെ കാഹളവുമായി മനസ്സിലാക്കപ്പെടാതെ പോയത്, ആ മഹാവാക്യത്തിന്‍റെ പിന്നിലെ ഈറ്റുനോവിന്‍റെ ഊഷ്മാവുമാറാത്ത, ഇന്നും പ്രസക്തമായ, ഇത്തരം ചരിത്ര സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി അതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതുകൊണ്ടുകൂടിയാണ്.
ഭാരതത്തിന്‍റെ പാരമ്പര്യമനുസരിച്ച്, സന്യാസം ആരംഭിക്കുന്നതുതന്നെ, എല്ലാ ഭൗതികബന്ധങ്ങളെയും മുറിച്ചുകൊണ്ടാണെന്നതും മറക്കരുത്. ആ നിലയ്ക്കും, സാധാരണ ജീവിതം ഉപേക്ഷിച്ച് സന്യാസത്തിലേക്കു കടക്കുന്നതോടെ, സ്വാഭാവികമായും അദ്ദേഹം ജാതി / മതാദി ഭേദബുദ്ധി വെടിഞ്ഞ്, അദ്വൈത ബോധത്തിലേക്ക് ഉണര്‍ന്നിരിക്കും. ഇക്കാരണങ്ങള്‍കൊണ്ടാണ്,ഇതര മത പുരോഹിതന്മാരില്‍നിന്നു വ്യത്യസ്ഥമായി, ഭാരതീയ സന്യാസ പരമ്പരയില്‍ പ്പെടുന്ന ആചാര്യന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും, 'യത്ര വിശ്വം ഭവത്യേക നീഡം', 'തത്ത്വമസി', 'ഏകം സദ്വിപ്രാ ബഹുധാ വദന്തി', 'അവനിവനെന്നറിയുന്നതൊക്കെയോര്
അവനവനാത്മ സുഖത്തിനാചരിക്കു / ന്നവയപരന്നു സുഖത്തിനായ് വരേണം', 'ആനോ ഭദ്രാ ക്രതവോയന്തു വിശ്വതഃ' എന്നിങ്ങനെ ചിന്തിക്കാനാകുന്നതും. അതുകൊണ്ടുതന്നെയാണ് ഈ ആചാര്യന്മാര്‍ / ഗുരുക്കന്മാര്‍ മതംമാറ്റത്തിനെതിരായി നിലപാടുകളെടുത്തിട്ടുളളതും മറ്റുള്ളവരെ നിര്‍ബന്ധിച്ച് ഒപ്പം കൂട്ടാത്തതും. കാരണം, മതം, മനുഷ്യനെ കൂടുതല്‍ നന്നായി, നല്ല മനുഷ്യനായി മാറ്റാനുളള ഒരു മാര്‍ഗ്ഗം മാത്രമാണെന്നും, അതുകൊണ്ടുതന്നെ, ഏതു മതമായാലും മനുഷ്യന്‍ നന്നാവുക എന്നതാണ് പ്രധാനമെന്നും അവര്‍ നിഷ്കര്‍ഷിച്ചു (യഥ മതഃ തഥ പഥഃ - ശ്രീബുദ്ധന്‍ ). വാസ്തവത്തില്‍, തന്നെ പരിവര്‍ത്തനം ചെയ്തു മതം മാറ്റാനെത്തിയ പാതിരിയോടാണ് ശ്രീനാരായണ ഗുരു, 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഗുരുവിന്‍റെ ആ മഹാവാക്യം, ഒരേ സമയം, പ്രതിരോധവും ഒപ്പം തന്നെ, ആത്മീയതയിലൂടെയുളള മാനവ വിമോചനത്തിന്‍റെ കാഹളവുമായി മനസ്സിലാക്കപ്പെടാതെ പോയത്, ആ മഹാവാക്യത്തിന്‍റെ പിന്നിലെ ഈറ്റുനോവിന്‍റെ ഊഷ്മാവുമാറാത്ത, ഇന്നും പ്രസക്തമായ, ഇത്തരം ചരിത്ര സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി അതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതുകൊണ്ടുകൂടിയാണ്.
എന്നാല്‍, ശ്രീനാരായണ ഗുരുവിന്‍െറ പേരില്‍, അക്കാലത്ത് ആലുവ അദ്വൈതാശ്രമത്തിന്‍റെ ചുമതലക്കാരനായിരുന്ന ശ്രീനാരായണ ചൈതന്യ സ്വാമിയാണ്, 'നമുക്കു ജാതിയില്ല' എന്ന പരസ്യം ചെയ്തത്. 1916ല്‍ ആയിരുന്നു അത്. ഇന്നേവര്‍ക്കും അറിയാവുന്നതുപോലെ, കാലടി ശ്രീരാമകൃഷ്ണ മഠത്തിന്‍റെ മുഖപത്രമായ പ്രബുദ്ധകേരളം മാസികയുടെ 1091 ഇടവം 15 ലക്കത്തിലാണ പ്രസ്തുത പരസ്യം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇതിന് ശ്രീനാരായണ ഗുരുവിന്‍റെ അറിവോ സമ്മതമോ അതിന് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
ആലുവ അദ്വൈതാശ്രമത്തിന്‍െറ പേരില്‍ നടന്ന അവകാശത്തര്‍ക്കം കോടതിയില്‍ ജയിക്കാന്‍ വേണ്ടി, ഗുരു നിര്‍ദ്ദേശം കൂടാതെയാണ് ശ്രീനാരായണ ചൈതന്യ സ്വാമികള്‍ പരസ്യം ചെയ്തത്.
- Get link
- X
- Other Apps

Comments
Post a Comment