ഒരുപേര് പലനാട്
സ്ഥലനാമങ്ങള്‍ ഒഴുകി നടക്കുമ്പോള്‍
••
ഹരിപ്പാടിനു വടക്കുളള കരുവാറ്റ അവിടെമാത്രമല്ല ഉളളത്. അടൂരിനുമുമ്പും ഒരു 'കരുവാറ്റ'യുണ്ട്.
ചെട്ടികുളങ്ങര കൈതതെക്കു കരയുടെ കേന്ദ്രമാണെല്ലോ, ചെട്ടിയാരേത്ത് മുക്ക്. അവിടുത്തെ ആല്‍ത്തറയില്‍ നിന്നാണ് നാലാം കരക്കാരുടെ എതിരേല്പുത്സവം ആരംഭിക്കുന്നത്.
ഒരു 'ചെട്ടിയാരേത്ത്' മണ്ണടി താഴത്ത് മുക്കിനു മുമ്പ് ഉണ്ട്. അവിടെ ഒരു കടവും. കടവില്‍ ഈയിടെ പാലം പൂര്‍ത്തിയായി. ചെട്ടിയാരേത്ത് കടവില്‍ പാലമെന്നാണ് പേര്.
ഒരു 'ചെട്ടിയാരേത്ത്' മണ്ണടി താഴത്ത് മുക്കിനു മുമ്പ് ഉണ്ട്. അവിടെ ഒരു കടവും. കടവില്‍ ഈയിടെ പാലം പൂര്‍ത്തിയായി. ചെട്ടിയാരേത്ത് കടവില്‍ പാലമെന്നാണ് പേര്.
ചെട്ടികുളങ്ങര എന്ന സ്ഥലം, മാവേലിക്കരയില്‍ മാത്രമല്ല. കോഴിക്കോട് തിരുവണ്ണൂര്‍ ക്ഷേത്രത്തിനടുത്തും, തിരുവനന്തപുരത്തും ഉണ്ട്.
കടവൂര്‍ ചെട്ടികുളങ്ങരയിലെ ഒരുകരയാണ്. കൊല്ലം ജില്ലയില്‍ കടവൂര്‍ എന്നപേരില്‍ ഒരു സ്ഥലം തന്നെയുണ്ട്. 'കടവുള്‍ ഊര്' എന്നു സ്ഥലനാമ നിരുക്തി പറയുമ്പോഴും കടവുളള ഊരാണതെന്ന് നേരില്‍ കാണ്ടാല്‍ മനസ്സിലാക്കാം. കടവൂര്‍ ശിവക്ഷേത്രം പ്രസിദ്ധം.
കണ്ണമംഗലം പാലക്കാട്ടെ പ്രസിദ്ധമായ ഒരു ഗ്രാമമാണ്. ചെട്ടികുളങ്ങരയിലെ ഭഗവതിയുടെ പിതൃസ്ഥാനീയനായ ഭഗവാന്‍ വാഴുന്ന ദേശമാണ് കണ്ണമംഗലം. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തും മധുരയിലും മലപ്പുറത്തും കണ്ണമംഗലം എന്ന പേരില്‍ സ്ഥലങ്ങളുണ്ട്. പാണ്ടനാട് ഒരു തൃക്കണ്ണമംഗലവും കൊട്ടാരക്കരയില്‍ 'തൃക്കണ്ണമംഗല്‍' എന്ന സ്ഥലവും ഉണ്ട്.
തട്ടാരമ്പലത്തിനടുത്ത പുതുശ്ശേരി ചെട്ടികുളങ്ങരയമ്മയുടെ മൂലസ്ഥാനമെന്നു കരുതപ്പെടുന്ന സ്ഥലമാണ്. തിരുവല്ലയിലും, പാലക്കാട്ടും പ്രസിദ്ധമായ പുതുശ്ശേരികളുണ്ട്.
കരിപ്പുഴയിലെ മുട്ടം എറണാകുളം ആലുവയിലും തൊടുപുഴയിലുമുണ്ട്. മാത്രമല്ല, നാഗര്‍കോവിലിലും കാണാം ഒരു മുട്ടത്തെ.
കൃഷ്ണപുരം കായംകുളത്തും കുട്ടനാട്ടിലും തൃശൂരും ഉണ്ട്.
രാമപുരം കോട്ടയത്തും കായംകുളം കീരിക്കാട് ഭാഗത്തും ഉണ്ട്. കീരിക്കാട്ടെ രാമപുരം ക്ഷേത്രത്തിന്‍റെ ശരിയായ പേര് ഭരണിക്കാവ് ദേവീ ക്ഷേത്രമെന്നാണെറിയുന്നവര്‍ കുറവാണ്.
ഭരണിക്കാവ് കൊല്ലത്തും
കറ്റാനത്തിനു വടക്കും കാണാം.
ആറാട്ടുപുഴ ആറന്മുളക്കടുത്തും തൃശ്ശൂരും കാണാം.
ചാരുംമൂട്, അടൂർ പോകുന്ന
റൂട്ടിലും തിരുവനന്തപുരത്തും കാണാം.
ഹരിപ്പാടിനടുത്തുളള പള്ളിപ്പാട്ടെ നടുവട്ടം മലപ്പുറത്തുമുണ്ട്.
പല്ലാരിമംഗലം മാവേലിക്കരയും എറണാകുളത്തുമുണ്ട്. എറണാകുളത്ത് ഒരു പഞ്ചായത്തിന്‍റെ പേരാണ് പല്ലാരിമംഗലം.
കണ്ണൂരിൽ ഓച്ചിറ, മറ്റം, ഭഗവതിപ്പടി എന്നീ സ്ഥലമുണ്ട്. തൃശ്ശൂർ ജില്ലയിൽ ഈരേഴ, കുതിരപ്പന്തി എന്നീ സ്ഥലമുണ്ട്.
ചെട്ടികുളങ്ങരയിലെ കൈത പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കൈതമുക്കായി കാണുന്നുണ്ട്.
പത്തിയൂര്‍ കായംകുളത്തിന്‍റെ മാത്രം സ്വന്തം മെന്നു കരുതാന്‍ വരട്ടെ. കാസർകോട് കുമ്പള എന്ന സ്ഥലത്ത് പത്തിയൂർ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നതായി അറിവിലുണ്ട്. കാസർകോടിന് പോകുമ്പോൾ കുമ്പളയിൽ ഇറങ്ങിയാല്‍ പത്തിയൂർ ഭഗവതി ക്ഷേത്രത്തിലും ശേഷനാഗശ്രേഷ്ഠ ക്ഷേത്രത്തിലും എത്താം.
തട്ടാരമ്പലത്തിനടുത്തുളള പനച്ചമൂട് ഏവൂരിനു വടക്കും കാണാം. തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂരിനടുത്തും പനച്ചമൂടുണ്ട്.
പുതിയകാവ്, കരുനാഗപള്ളിയിലും മാവേലിക്കരയിലും കൊല്ലത്തും ത്രിപ്പൂണിത്തുറയിലും ഉണ്ട്.
നടയ്ക്കാവ്, ഓണാട്ടുകരയ്ക്കുള്ളിൽ തന്നെ 2 എണ്ണം ഉണ്ട്. ചെട്ടികുളങ്ങര കരകളിൽ ഒരെണ്ണവും പിന്നെ ഒന്ന് മാവേലിക്കരയിലും.
മേനാമ്പള്ളി കൊല്ലത്ത് തേവലക്കര - കല്ലട റൂട്ടിലാണ്. തട്ടാരമ്പലത്തിനടുത്ത മറ്റം രണ്ടു കരകളാണ്, മറ്റം തെക്കും മറ്റം വടക്കും. എതിരേല്പുത്സവത്തില്‍ വടക്കര്‍ക്കാണ് ഒന്നാമൂഴം. തൃശ്ശൂരിലും ഒരു 'മറ്റ'മുണ്ട്.
മാവേലിക്കര കോടതിക്കു തെക്ക് ഒരു പുന്നമൂട് ഉണ്ട്. അതുപോലെ, ബാലരാമപുരത്തിനടുത്തോരു 'പുന്നമൂട്' ഉണ്ട്.
പാലക്കാട് ജില്ലയിൽ 'ചെറുകര' എന്നൊരു റെയിൽവേ സ്റ്റേഷൻ ഉണ്ട്. ചെട്ടികുളങ്ങര ചന്തയ്ക്കു തെക്കുഭാഗത്ത് ഒരു ചെറുകരയുണ്ട്. കണ്ണമംഗലം ക്ഷേത്രത്തിലേക്കുളള വഴി ആരംഭിക്കുന്നത് ഈ കവലയിലാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളിയില്‍ ഒരു ചിറക്കടവ് ഉണ്ട്. അവിടത്തെ ചിറക്കടവ് മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കഥ പറഞ്ഞു കേൾക്കുന്നുണ്ട്. അവിടെയുള്ള ചിറയുടെ കടവിനെ ഉദ്ദേശിച്ചാണ് സ്ഥലനാമം ഉണ്ടായത് എന്ന് പഴമക്കാർ പറയുന്നു. ക്ഷേത്ര നിർമാണത്തിനായി മണ്ണെടുത്ത സ്ഥലമാണ് ഇന്നത്തെ 'ചിറ' എന്നാണ് പറയപ്പെടുന്നത്. ആ മണ്ണിട്ട് ഉയർത്തിയ കുന്നിന്റെ മുകളിലാണ് ക്ഷേത്രം എന്ന് കേൾക്കുന്നു. അതുകൊണ്ട് ചിറയുടെ കടവ് 'ചിറക്കടവ്' ആയി മാറി എന്ന് ഒരു പക്ഷം.
മറ്റൊന്ന്, ശബരിമലയിലേക്കുള്ള
പുരാതന പാതയിൽ ഇടത്താവളമായിരുന്നു ചിറക്കടവ്. ക്ഷേത്രത്തിന് സമീപമുള്ള 'കടവ് ', 'ചെറു കടവ് എന്ന് അറിയപ്പെട്ടിരുന്നു എന്നും അത് കാലാന്തരത്തിൽ ചിറക്കടവ് ആയി മാറിയെന്നും അഭിപ്രായമുള്ളവരും ഉണ്ട്.

- Get link
- X
- Other Apps
Comments
Post a Comment