മുലച്ചിപ്പറമ്പ് *

ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ചിലപ്പതികാരത്തിന്‍റെ കഥ നൂറ്റാണ്ടുകൾക്കു മുമ്പേ തമിഴ് സംസ്കൃതിയുമായി ലയിച്ചു ചേർന്നിട്ടുളള ഒന്നായിരുന്നു.  സംഘകാലകൃതികളിൽ ഉൾപ്പെടുന്ന 'നറ്റിണൈ' മഹാകാവ്യത്തിൽ മുല പറിച്ചെറിഞ്ഞ് നഗരം ചുടുന്ന നായികയുടെ ചിത്രം വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. തമിഴ് സംസ്കൃതിയുമായി ആഴത്തിൽ ഇഴുകി ചേർന്നിരിക്കുന്നു ഈ വൃത്തത്തെ കുറിച്ച് ആഴത്തിൽ അറിവുള്ള ആളായിരുന്നു ചിലപ്പതികാരത്തിലെ കർത്താവ്. ഈ പ്രഖ്യാത ഇതിവൃത്തത്തിൽ രൂപപ്പെടുത്തിയ കൃതിയായതിനാൽ ചിലപ്പതികാരത്തിന് തമിഴ് സംസ്കൃതിയിൽ വലിയ വേരോട്ടമാണ് ഉണ്ടായത്. കണ്ണകിയോടുള്ള തമിഴ് ജനതയുടെ ആരാധനാ മനോഭാവത്തിന് വേരുകളാഴ്ന്നു കിടക്കുന്നത് നറ്റിണൈയിലാണെന്ന് സാരം. പിന്നീട് ചിലപ്പതികാരത്തിലൂടെ  പ്രസിദ്ധ കഥയെ കൂടുതൽ ഹൃദയങ്ങളിലേക്ക് ഉറപ്പിച്ച് എടുക്കുകയും ചെയ്തതോടെ കണ്ണകി തമിഴകത്തിന്‍റെ ആരാധ്യ ദേവതയായി.

Comments