കുടുംബ പരദേവതാ സങ്കൽപവും ഗ്രമദേവതയും

മക്കത്തായം അനുസരിച്ച്‌ അച്ഛന്റെ കുടുംബ ദേവതയും മരുമക്ക സമ്പ്രദായമനുസരിച്ച്‌ അമ്മയുടേ കുടുംബ ദേവതയുമാണു പരദേവത. അതായത്‌ തറവാട്ടിൽ കാരണവന്മാരാൽ പ്രതിഷ്ഠിച്ച്‌ ഉപാസിച്ചുവന്ന മൂർത്തികൾ ഉണ്ടെങ്കിൽ ആ മൂർത്തിയാണു പരദേവത. കുലദേവത അതായത്‌ തന്റെ കുലത്തിന്റെ ദേവത എന്നും പറയും. തറവാട്ടിലെ പഴമക്കാർക്കറിയാം.

ഒരു മൂർത്തിയേയും കുടിവെച്ച്‌ ആരാധിച്ചിട്ടില്ലാത്ത കുടുംബമാണെങ്കിൽ തറവാട്‌ ഏതു ഗ്രാമത്തിലാണോ ആ ഗ്രാമദേവത തന്നെയായിരിക്കും പരദേവത. അടിമക്കാവുണ്ടെങ്കിൽ ആ ദേവതയാണു പരദേവത. 

ഇതൊന്നും അറിയില്ലെങ്കിൽ, പ്രശ്നചിന്തയിലൂടെ ആ മൂർത്തി ആരാണെന്ന് കണ്ടുപിടിക്കാനുള്ള മാർഗ്ഗങ്ങളുമുണ്ട്‌.

Comments