ഹരിപ്പാട് | ഓണാട്ടുകര

രണ്ടാം ചേരസാമ്രാജ്യ പതന സമയത്ത് അതായത് പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം സാമൂഹികമായും സാംസ്കാരികമായും ഒരു തരം നാഥനില്ലാ കളരിയായിരുന്നു കേരളത്തിലെ അവസ്ഥ. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ, ബലമുള്ളവർ അവരവർക്ക് കൈയ്യടക്കാവുന്ന പരിധിയിൽ ദേശവാഴികളായി ഭരണം ആരംഭിക്കുകയും തൊട്ടടുത്ത സമസിദ്ധാന്തക്കാരനെ നിരന്തരം ആക്രമിക്കുകയും അവന്റെ പരിധി കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അന്ന് കേരളത്തിലെ പ്രധാന നാടുവാഴികൾ നീലേശ്വരം, കണ്ണൂര്‍, വള്ളുവനാട്, കൊടുങ്ങല്ലൂര്‍, കൊച്ചി, ഇടപ്പള്ളി, വടക്കുംകൂർ‍, തെക്കുംകൂർ, പുറക്കാട്, ഓടനാട് എന്നിവരും  അവർക്കു മീതേ മലയക്കോനാതിരി, കോലത്തിരി, വേണാട്ടടി എന്നീ രാജാക്കൻമാരുമാണ് ഉണ്ടായിരുന്നത്. ദേശവാഴി നാടുവാഴിക്കും നാടുവാഴി രാജാവിനും കപ്പം നൽകണം. നാണയം സ്വന്തമായി ഉണ്ടാക്കരുത്. രാജാവിനേ അതിനധികാരമുള്ളു. ഇത്തരം ചെറിയ വ്യവസ്ഥകളിൽ ആയിരുന്നു അധികാര വികേന്ദ്രീകരണം നടന്നിരുന്നത് പക്ഷേ  രാജ്യത്ത് വ്യക്തമായ ആധിപത്യം കൈയാളിയിരുന്നത് കേരളത്തിലങ്ങോളമിങ്ങോളം നിരന്നുകിടന്നിരുന്ന നിരവധിദേശങ്ങളിലെ അധിപന്മാരായ മേൽപ്പറഞ്ഞ ദേശവാഴികളായിരുന്നു. ഏതെങ്കിലും രാജാവിന്റെ നാമമാത്രമായ മേൽക്കോയ്മ സ്വീകരിച്ചിരുന്നുവെങ്കിലും  സർവ്വതന്ത്രസ്വതന്ത്രരായിരുന്നു ഇവർ. രാജാക്കന്മാരുടെ അനിയന്ത്രിതമായ അധികാരമൊന്നും അക്കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നില്ല സാമന്തരായ   ദേശവാഴികളോ നാടുവാഴികളോ കൂറില്ലാതെ പ്രവർത്തിച്ചാൽപ്പോലും അവരെ ഒന്നും ചെയ്യുവാൻ രാജാവിന് കഴിയുമായിരുന്നില്ല. ഈ ചുറ്റുപാടുകൾ അടിസ്ഥാനമാക്കി വേണം പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ ലയിപ്പിച്ച ഓടനാട് അല്ലെങ്കിൽ ഓണാട്ടുകര യേപ്പറ്റിയും കാർത്തികപ്പളളിയേപ്പറ്റിയുമുളള ചരിത്രം മനസ്സിലാക്കാന്‍.  പതിനഞ്ചാം നൂറ്റാണ്ടിൽ മാവേലിക്കരയിൽ നിന്നും ഭരണ സൗകര്യാർത്ഥം എരുവയിലേക്ക് തലസ്ഥാനം മാറ്റി ബലം കൂട്ടി നിന്ന  നാട്ടുരാജവംശമാണ് ഓടനാട് എന്ന ഓണാട്ടുകര. ഇവരുടെ അധികാര പരിധിയിൽ ഇന്നത്തെ ചെങ്ങന്നൂർ താലൂക്കിന്റെ ചില ഭാഗങ്ങൾ മാവേലിക്കര താലൂക്ക് കാർത്തികപ്പള്ളി താലൂക്കിലെ രാമപുരം മുതൽ (ചിലർ കാഞ്ഞൂർ എന്നും പറയുന്നുണ്ട്. പക്ഷേ, അന്നീ പ്രദേശങ്ങൾ വനവും തുറസ്സുമായി ആൾപ്പാർപ്പ് കുറഞ്ഞവയായിരുന്നു) തെക്കോട്ട് ഉള്ള സ്ഥലങ്ങളും കരുനാഗപ്പള്ളിത്താലൂക്കിലെ വടക്കൻ പ്രദേശങ്ങളുമുൾപ്പെട്ട സ്ഥലങ്ങളായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ ഹരിപ്പാട് അന്നത്തെ ഓടനാട്ടിൽ നേർകക്ഷി ആയിരുന്നില്ല എന്നർത്ഥം. ഇതിൽ ഇപ്പോൾ തന്നെ ഓടനാട് വേണാടിന്റെ ഭാഗമാണ്. എന്നിട്ടും, 18 ൽ  മാർത്താണ്ഡവർമ്മയ്ക്ക് പിടിച്ചടക്കണ്ടി വന്ന സാഹചര്യം പരിഗണിക്കേണ്ടതുണ്ട്.

പക്ഷേ, അപ്പോൾ ഹരിപ്പാട് എവിടെ എന്ന പുതിയ ചോദ്യം ഉയര്‍ന്നു വരും. ആ ചരിത്രം പറയുമ്പോൾ അതിനൊപ്പം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. എന്നാലേ ഹരിപ്പാടിന്റെ ചരിത്രം പൂർണ്ണമായി വ്യക്തമാകുകയുള്ളു.
ചേരൻമാർ ഇവിടം ഭരിക്കുമ്പോൾ തന്നെ ജൂത, കൃസ്ത്യൻ മതവിശ്വാസികളായ വിദേശികൾ കേരളത്തിൽകച്ചവടത്തിനെത്തിയിരുന്നു. (അഞ്ചുവണ്ണം മണിഗ്രാമം എന്നിവ) അന്ന് ഹരിപ്പാടിന്റെ ഏകദേശ ജ്യോഗ്രഫി എന്നത് ചെറിയ ചെറിയ ഗ്രാമങ്ങളും അവയെ ചുറ്റപ്പെട്ട വലിയ നിലങ്ങളും ആയിരുന്നു.  നഗര ഹൃദയം എല്ലായിടത്തെയും പോലെ ജലഗതാഗത സാമീപ്യ സ്ഥലം എന്ന നിലക്ക് ഡാണാപ്പടിയും. ഇന്നത്തെ ഹരിപ്പാട് എന്നത് അന്ന് നിലമായിരുന്ന പ്രദേശവുമാണ് (ക്ഷേതം നിലംനികത്തി പണിതതാണെന്ന് പഴമക്കാരോട് ചോദിച്ചാലറിയാം)

പിന്നീട് രാജവെമ്പാലയായ ബ്രാഹ്മണർ അപ്പോൾ നീർക്കോലിയേപ്പോലെ വിഷ രഹിതമുഖത്തോടെ കേരളത്തിലേക്ക് കടന്നു തുടങ്ങുന്നതേയുള്ളു. , പട്ടികജാതി / വര്‍ഗ്ഗങ്ങള്‍ ഒഴികെ കേരളത്തിലെ ബാക്കി എല്ലാവരും വരത്തരായതിനാൽ (നരവംശശാസ്ത്ര പ്രകാരം നൈഗ്രിസ് എന്നോ മറ്റോ വരും വർഗ്ഗം) അവരവരുടെ വിശ്വാസങ്ങളെയും ദൈവങ്ങളേയുമാണ് ആരാധിച്ചിരുന്ന എല്ലാം പ്രാകൃത ദൈവ രൂപങ്ങൾ കാറ്റ്, തീയ്, പാമ്പ് തുടങ്ങി പേടിപ്പിക്കുന്നതെല്ലാം ദൈവമായിരുന്നു. അന്ന് ഇപ്രദേശങ്ങളിലെ പ്രധാന മതം ( മതം എന്ന അനുഷ്ഠാന ചട്ടക്കൂടുള്ള ആദ്യത്തേത്. കൃസ്തുവിനു മുമ്പ് 257 ലെ അശോക ചകവർത്തിയുടെ കല്ലെഴുത്ത് തെളിവ്) ബുദ്ധമതമായിരുന്നു. (ബുദ്ധമതം അന്നത്തെ പ്രധാന സഞ്ചാര മാർഗ്ഗമായിരുന്ന ജലയാത്രാ സൗകര്യമുള്ള സ്ഥലങ്ങളിലാണ് പടർന്ന് വികസിച്ചത്  അവർ സമാധാന മതമായിരുന്നതും, രണ്ടാം ചേരൻമാർ കുലം മുടിഞ്ഞപ്പോൾ മുതൽ ഈ നാട്ടിൽ അരങ്ങേറിയ അരാജകാവസ്ഥ നാടിനെ രാഷ്ട്രീയവും സാംസ്കാരികവുമായ തകർച്ചയിലേക്കെത്തിച്ചതും ഈ സമയം വൈദിക സമ്പ്രദായം പേറി വന്നവർക്ക് നന്നായി മുതലെടുക്കാനവസരമായി ദേശവാഴികളുടെ പൗരോഹിത്യത്തിൽ തുടങ്ങി ഏറിയ സ്ഥലങ്ങളിലും ക്രമേണ നായർ പടയാളികളുടെ കരബലം കവർന്ന് ദേശവാഴിയെത്തന്നെ തല്ലിയോടിച്ച്  സ്വയം യജമാനനായി പ്രഖ്യാപിച്ച് കേരളത്തില്‍ ജന്മിസമ്പ്രദായം അവർ ആവിർ‍ഭവിപ്പിച്ചു വ്യവസ്ഥാപിത മതാനുഷ്ഠാനക്രമത്തിന്റെ അഭാവത്തിൽ ഇവർ പുരോഹിത സ്ഥാനത്തു നിന്ന്  ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഹൈന്ദവസമൂഹം കെട്ടിപ്പടുത്തത് ഇക്കാലത്തായിരുന്നു. മതകാര്യങ്ങളിലും സമുദായത്തിലും ബ്രാഹ്മണര്‍ നായർ യോദ്ധാക്കളുടെയും രാജാക്കന്മാരുടെയും സഹായത്തോടുകൂടി നേടിയ സ്വാധീനത ബലമാക്കി  സമുദായത്തെ പരസ്പരം ബന്ധമില്ലാത്ത പല തട്ടുകളായി വിഭജിക്കുകയും ആദിമ-ഗോത്രജനവിഭാഗങ്ങളെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അധഃസ്ഥിതരുമായി കല്പിക്കുകയും ചെയ്തു. ഇതിനിടയിൽ അഞ്ചുവണ്ണക്കാരും മണിഗ്രാമക്കാരും പടയ്ക്കും ചിലവിനും കാശ് ദേശവാഴിക്കു നൽകി പള്ളിക്കും മത വികസനത്തിന്നും അനുമതി നേടലും നടത്തി. (ഇത്രയും പൊതുവിൽ കേരളം മുഴുവൻ നടന്ന സാമൂഹിക മാറ്റമാണ്). അന്നത്തെ കരിമ്പാലി ദേശവും (ഹരിപ്പാട്) കീഴ്പ്പെടുത്തി കൂട്ടത്തിലാക്കിയ വട്ടമനക്കോട്ട എന്ന ബെട്ടിമന്നയെന്ന ഇന്നത്തെ വെട്ടുവേനി ദേശവും കാർത്തികപ്പള്ളി സ്വരൂപത്തിനു കീഴിൽ സ്വതന്ത്ര ദേശമായി നിലകൊണ്ടെങ്കിലും കപ്പം കാർത്തികപ്പള്ളി കായംകുളം വഴി വേണാട് എത്തുമായിരുന്നു എന്നാൽ 17 പകുതിക്ക് രാജാവായ മാർത്താണ്ഡവർമ്മ 17 മുക്കാലിന് കായംകുളത്തിനോട് തോറ്റ് ഒരു സന്ധി ഉണ്ടാക്കി. (പേര് ______??| ഓർമ്മയില്ല)  വീണ്ടും 18 ന് തൊട്ടുമുമ്പ് കായംകുളത്തിനെ തോൽപ്പിച്ചു വേണാടിനോടു ചേർത്തു എതിർപ്പു കാണിച്ച കാർത്തികപ്പളളിയേയും പിടിച്ചുകെട്ടി സ്വോഭാവികമായും ഹരിപ്പാട് തിരുവിതാംകൂറിലായി
ഇപ്പോൾ ഓണാട്ടുകരയിലും.

Comments