• ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍
'കണ്ണമംഗലം'
ദേശപുരാണവിചാരം
കണ്വമഹര്‍ഷി തപസ്സു ചെയ്ത ദേശമാകയാല്‍ ഈ പ്രദേശം കണ്ണമംഗലം എന്നറിയപ്പെട്ടു എന്നത് പരക്കെ പ്രചരിച്ചിരിക്കുന്ന ഒരു വിശ്വാസമാണ്.
ആ വിശ്വാസത്തില്‍ നിന്നാണ്,
'കണ്വമാമുനി പണ്ടു തപം ചെയ്ത
പുണ്യഭൂമിയെന്നോതുന്നു വിജ്ഞന്മാര്‍,
ശിഷ്യമുഖ്യനാം ശാര്‍ങരവന്‍ തന്‍റെ
പേരിനോടൊത്ത ഗേഹവുമുണ്ടിതില്‍'
'ശ്രീമഹാദേവ കേശാദിപാദങ്ങള്‍
നിത്യവും കണ്ടു പൂജിച്ചു മാമുനി
ദേവദേവ പ്രതിഷ്ഠയും ചെയ്തിഹ
കണ്വമംഗലം സാര്‍ത്ഥകമായിതേ'
എന്നിങ്ങനെ ഒരു ഭക്തന്‍ പേരിന്‍റെ നിഷ്പത്തി എഴുതുന്നത്.
കണ്ണമംഗലത്ത് ഒരു വീടിന്‍റെ പേര് 'ശാര്‍ങ്ങത്ത്' എന്നായിരുന്നു. ഇന്നും ആ വീട്ടുപേര്‍ നിലവിലു ണ്ടുതാനും. കണ്വമഹര്ഷിക്കൊപ്പമുണ്ടായിരുന് ന ശിഷ്യന്‍, ശാര്‍ങധരന്‍ താമസിച്ച വീടായതിനാലാണ് ശാര്‍ങ്ങത്ത് ഭവനം എന്ന പേരുവന്നതെന്നും വാമൊഴിവഴക്കമുണ്ട്. 'മാങ്കോട്ട്'' എന്നൊരു വീട്ടുപരും ഈ വാദക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അക്കാരണങ്ങള്‍ കൊണ്ട് കണ്വമുനി ഇവിടെ ഒരുകാലത്ത് താമസിച്ചിരുന്നു വെന്നര്‍ത്ഥമില്ല.
ഉണ്ണുനീലി സന്ദേശകാലത്ത് തട്ടാരമ്പലത്തിനു സമീപമുളള ശ്രീപര്‍വ്വതം അങ്ങാടിയിലേക്ക് ചരക്കു വളളങ്ങളും മറ്റും എത്തുന്നത് കരിപ്പുഴയിലെ കടവൂര്‍ വഴിയായിരുന്നതിനാല്‍, രാജാവിന്‍റെ നിര്‍ദ്ദേശാനുസരണം ഭടന്മാരുടെ ശ്രദ്ധക്കും നിരീക്ഷണത്തിനും 'കണ്ണായസ്ഥല' (പധാനപ്പെട്ട) മെന്ന നിലയില്‍ തിരഞ്ഞെടുത്ത പ്രദേശമായതിനാല്‍ കണ്ണമംഗലം എന്ന ദേശനാമം രൂപ്പെട്ടുവെന്ന് വേറൊരു വ്യാഖ്യാനം.
എന്നാല്‍ ഇവരണ്ടും പരിഗണിക്കാവുന്ന അഭിപ്രായങ്ങളല്ല.
സാധാരണയായി ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ ഉളള സ്ഥലങ്ങളിലാണ്, 'കണ്ണ' ശബ്ദം ദേശനാമത്തോടു ചേര്‍ന്നു വരാറുളളത്. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടു മുതലെങ്കിലും കണ്ണമംഗലം എന്ന പേര് മാറ്റം കൂടാതെ നിലവിലുണ്ട്. കണ്ടിയൂര്‍മറ്റം പടപ്പാട്ട് അതു തെളിയിക്കുന്നു.
'കണ്ണുമൂന്നുളളവന്‍ നണ്ണിയേവാഴുന്ന
കണ്‍മംഗലം വാഴും വന്മചേരുംപട' എന്നിങ്ങനെ കണ്ണമംഗലം കണ്ടിയൂര്‍ മറ്റം പടപ്പാട്ടില്‍ രേഖപ്പെട്ടിരിക്കുന്നു.
'കണ്ണുമൂന്നുളളവന്‍' (മുക്കണ്ണന്‍) എന്ന് കവി പറയുന്നതില്‍നിന്നും, മുക്കണ്ണന്‍ മംഗലം (മംഗളകരിയായി ഐശ്വര്യം) ചൊരിഞ്ഞു വാഴുന്ന ദേശം എന്ന അര്‍ത്ഥത്തിലാവണം, 'കണ്ണമംഗലം' എന്ന പേര് സ്ഥലനാമമായത് എന്നനുമാനിക്കാം. ഇവിടെ, 'കണ്ണന്‍' സവിശേഷതയുളള കണ്ണുളളവന്‍ തന്നെ. മൂന്നു കണ്ണ് എന്നതാണിവിടെ സ്ഥലനാമത്തിലേക്കു നയിച്ച സവിശേഷത.
സ്ഥലനാമ വിശ്ലേഷണത്തിലൂടെ ചരിത്രത്തെ മനസിലാക്കാനുളള ശാസ്ത്രീയ പദ്ധതിയാണ് Toponymy. ലഭ്യമായ ചരിത്രം /തെളിവുകള്‍ വെച്ച് ശാസ്ത്രീയമായി നിഗമനങ്ങളിലത്തുന്നു. പുതിയവ കണ്ടെത്തുമ്പോള്‍ നിഗമനം മാറണം. എങ്കിലേ അത് ശാസ്ത്രീയമാവൂ.
■ ഹരികുമാര്‍ ഇളയിടത്ത്
- Get link
- X
- Other Apps
Comments
Post a Comment