• ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍
'ഈരേഴ'
ഓണാട്ടുകരയില്‍ ഒരുകാലത്ത് സുലഭമായിരുന്ന ഒരു നെല്ലിനമായിരുന്ന 'ഈര', 'കൃഷിയിടം' എന്നര്‍ത്ഥമുളള 'ഏല'എന്നിവയില്‍നിന്നാണ് 'ഈരേഴ' എന്ന സ്ഥലനാമം വന്നത്.
ഈര ഏല > ഈരയേല > ഈരേല > ഈരേഴ ആയിത്തീര്‍ന്നു. അല്ലാതെ ഇന്നു പ്രചരിപ്പിക്കപ്പെടുന്നതു പോലെ, 'ഈരേഴന്‍ തോര്‍ത്തി'ല്‍ നിന്നല്ല. ഇന്നും നെല്ലുവിളയുന്ന പാടങ്ങളാല്‍ സമൃദ്ധമാണിവിടം.
പതിനെട്ടാം നൂറ്റാണ്ടിന്‍റെ പഴക്കം പറയാവുന്ന 'കണ്ടിയൂര്‍മറ്റം പടപ്പാട്ടി'ല്‍ ഈസൂചന കാണാം.
'കണ്ണുമൂന്നുള്ളവന്‍
നണ്ണിയേവാഴുന്ന
കണ്മംഗലം വാഴും
വമ്പുചേരും പട'
എന്നിങ്ങനെ കണ്ണമംഗലം കണ്ടിയൂര്‍മറ്റം പടപ്പാട്ടില്‍ രേഖപ്പെട്ടിരിക്കുന്നു.
ചെട്ടികുളങ്ങര എന്നത്, ശ്രേഷ്ഠിവാപീതടം' എന്ന് സംസ്കൃതീകരിച്ചു പറയാം. അത്തരം പ്രയോഗം ഈ ദേശത്തെക്കുറിച്ച് പരിചയപ്പെട്ടിട്ടുളള ആധികാരിക ഗ്രന്ഥങ്ങളിലൊന്നും കണ്ടിട്ടില്ല. നാട്ടുകാരുടെ പാണ്ഡിത്യ പ്രകടനത്തിനുതകുമെന്നേയുളളൂ. വെറും മേനിനടിക്കല്‍മാത്രം.
വണിക്കുകളെ, കച്ചവടക്കാരെ, ചെട്ടികള്‍ / ചെട്ടിയാര്‍ എന്നാണ് തമിഴര്‍ പറയുക. നമ്മുടെ പ്രാദേശികര്‍ പറയും പോലെ, അവര്‍ ഈ ദേശത്തേക്ക് വന്നു എന്നു കരുതാനാവില്ല. കാരണം, ഒരുകാലത്ത്, കേരളം തന്നെ ഇല്ലാതിരുന്നകാലത്ത്, തമിഴരും നമ്മളും ഒന്നായി പരിഗണിക്കപ്പട്ടു. ഭാഷയും സംസ്കൃതിയും വരെ. 'മദിരാശികള്‍' എന്ന് ഇന്നും ഉത്തരേന്ത്യക്കാര്‍, ആ ഓര്‍മ്മയിലാണ്, നമ്മെ വിളിക്കുന്നത്.മാത്രമല്ല, ഇന്ന് തമിഴരുടെ സ്വന്തമായ പല സംഘകാല കൃതികളും രചിച്ചത് ഇന്നത്തെ കേരളത്തില്‍ വച്ചാണ്.
പതിനെട്ടാം നൂറ്റാണ്ടിന്‍റെ ഒടുവിലെങ്കിലും ഈരേഴ എന്ന പേര് നിലവില്‍ വന്നിരിക്കണം. കണ്ടിയൂര്‍മറ്റം പടപ്പാട്ടില്‍ ആ സൂചനയുണ്ട്. ചെട്ടികുളങ്ങര അന്ന് അറിപ്പെടുന്ന ഒരിടമായിട്ടില്ലെന്നും ആ കൃതി അറിവു തരുന്നു.
ഉണ്ണിയാടീചരിതത്തിലും ഈ ദേശനാമ സൂചനകാണാം
• ഹരികുമാര്‍ ഇളയിടത്ത്
Comments
Post a Comment