'കല്‍ക്കിയെ തേടുന്ന വാമനബുദ്ധികള്‍' എന്ന മുഖപ്രസംഗമാണ് (കേരളകൗമുദി ദിനപത്രം, സെപ്തംബര്‍ 16) ഈ കുറിപ്പിനു പ്രേരണ.
മുഖപ്രസംഗത്തിലെ രണ്ടാംപകുതിയിലെ ആശയങ്ങളോടും നിരീക്ഷണങ്ങളോടും യോജിക്കുമ്പോള്‍ത്തന്നെ, ആദ്യഭാഗത്തെ പുരാണസംബന്ധമായ ചിലനിരീക്ഷണത്തോട് വിയോജിക്കുകയാണ്.
ഒന്നാമതായി, മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന പൊതുബോധത്തെ മുഖപ്രസംഗത്തില്‍ വിവേചനബുദ്ധികൂടാതെ എടുത്തുപയോഗിച്ചിരിക്കുന്നു.മഹാ ബലിയുടെ ചരിത്രം കോറിയിടുന്ന ഭാഗവത പുരാണപ്രകാരം വാമനന്‍ അദ്ദേഹത്തെ ചവിട്ടിത്താഴ്ത്തുകയല്ല. മറിച്ച്, വാമനമൂര്‍ത്തിയുടെ സത്യം അറിയുന്ന മഹാബലി, 'ആ പിഞ്ചുപാദങ്ങള്‍ തന്‍റെ മൂര്‍ദ്ധാവില്‍ വെച്ച് അനുഗ്രഹിക്കണം' എന്ന് വാമനനോട് അഭ്യര്‍ത്ഥിക്കുന്നതായാണ് കാണുന്നത്.
മുഖപ്രസംഗത്തില്‍,'ദ്രാവിഡനായ ഒരു അവര്‍ണ്ണനെ സ്ഥാനഭ്രഷ്ടനാക്കാനുളള കുത്സിത ശ്രമത്തിന്‍റെ അനന്തര ഫലമാണ് വാമനാവതാരം' എന്ന് നിരീക്ഷിക്കുന്നു (ഖണ്ഡിക 2, വാക്യം 4).ഇതും ശരിയായ കാഴ്ചപ്പാടിനെയല്ല, ഭാഗവത പുരാണ പരിചയക്കുറവോ പൊതുബോധത്തെ അന്ധമായി പിന്തുടണമെന്ന മുന്‍വിധിയെയോ മാത്രമാണ് വെളിവാക്കുന്നത്. കാരണം, ബലിയുടെ വംശാവലി ആരംഭിക്കുന്നതുതന്നെ, ബ്രഹ്മാവില്‍നിന്നാണ്.
ബ്രഹ്മാവിന്റെ മകൻ മരീചി. അദ്ദേഹത്തിന്‍റെ മകനും സപ്തർഷിമാരിൽ പ്രധാനിയുമായ കശ്യപ മഹർഷി. കശ്യപമഹർഷിക്ക് രണ്ട് പത്നിമാർ. ദിതിയും അദിതിയും.
ഇത്രയും ശ്രദ്ധിച്ചു മനസിലാക്കിവേണം മഹാബലിയുടെ ദ്രാവിഡ ബന്ധത്തെ വിലയിരുത്താന്‍.
നേരത്തെ സൂചിപ്പിച്ച, അദിതി /കശ്യപമഹർഷി ദാമ്പത്യത്തിൽ വാമനൻ എന്ന മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരം ജന്മമെടുത്തു. കാശ്യപമഹര്‍ഷിക്ക്
ദിതിയുമായുളള ദാമ്പത്യത്തിൽ ഹിരണ്യകശിപുവെന്ന മകന്‍ ജനിച്ചു. ആ ഹിരണ്യകശിപുവിന്റെ മകനായി നാരായണ ഭക്തനായ പ്രഹ്ളാദനും, പ്രഹ്ളാദന്റെ മകനായി വിരോചനനും പിറവി കൊണ്ടു. ശേഷം, വിരോചനന്റെ മകനായി മഹാബലിയും ജന്മം കൊണ്ടു.
ദിതിയുമായുളള ദാമ്പത്യത്തിൽ ഹിരണ്യകശിപുവെന്ന മകന്‍ ജനിച്ചു. ആ ഹിരണ്യകശിപുവിന്റെ മകനായി നാരായണ ഭക്തനായ പ്രഹ്ളാദനും, പ്രഹ്ളാദന്റെ മകനായി വിരോചനനും പിറവി കൊണ്ടു. ശേഷം, വിരോചനന്റെ മകനായി മഹാബലിയും ജന്മം കൊണ്ടു.
ഇതില്‍ കശ്യപമഹർഷിയുടെ ആദ്യ തലമുറയായ വാമനന്‍ ആര്യനും, ബ്രാഹ്മണനും, വെളുത്തവനും; നാലാം തലമുറയായ മഹാബലി ദ്രാവിഡനും, കറുത്തവനും, ദളിതനുമാകുന്നതെങ്ങനെ?
ബ്രിട്ടീഷുകാരുടെ വിഭജന സിദ്ധാന്തത്തിന്, ആര്യ/ ദ്രാവിഡ ഭേദത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ലതന്നെ.
ബ്രിട്ടീഷുകാരുടെ വിഭജന സിദ്ധാന്തത്തിന്, ആര്യ/ ദ്രാവിഡ ഭേദത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ലതന്നെ.
ഇനി ഓണത്തിന്‍റെ വാമന ബന്ധത്തെകുറിച്ച് അല്പം പറയട്ടെ.
നന്മകളുടെ പൊന്‍ തിരുവോണം കേരളീയരുടേത് മാത്രമല്ലെന്ന് സംഘകാല സാഹിത്യം സാക്ഷ്യപ്പെടുത്തുന്നു.
ഏ.ഡി നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട, സംഘ സാഹിത്യത്തിലെ പത്തുപാട്ടുകളില്‍ ഒന്നായ മധുരൈകാഞ്ചിയില്‍,
'രാക്ഷസന്മാരെ അടക്കിയവനും, കൃഷ്ണ വര്‍ണ്ണനുമായ വിഷ്ണു വാമനമൂര്‍ത്തിയായി ഭൂമിയിലവതരിച്ച ആ നല്ല നാളാണ് ഓണം'എന്നത്രേ കവി നിര്‍ണ്ണയം.
'രാക്ഷസന്മാരെ അടക്കിയവനും, കൃഷ്ണ വര്‍ണ്ണനുമായ വിഷ്ണു വാമനമൂര്‍ത്തിയായി ഭൂമിയിലവതരിച്ച ആ നല്ല നാളാണ് ഓണം'എന്നത്രേ കവി നിര്‍ണ്ണയം.
മധുരൈകാഞ്ചിയില്‍
പറയുന്നു:
'കണങ്കൊള്‍ അവുണര്‍ ക്കടന്ത പോലന്താള്‍ മായോന്‍ മേയ ഓണനാള്‍..'
പറയുന്നു:
'കണങ്കൊള്‍ അവുണര്‍ ക്കടന്ത പോലന്താള്‍ മായോന്‍ മേയ ഓണനാള്‍..'
വാമനജയന്തിനാളിലാണ് പ്രാചീന തമിഴകം ഓണം കൊണ്ടാടിയിരുന്നതെന്നാണ് ഇതു നല്‍കുന്ന സൂചന. ഒരുകാലത്ത് തമിഴിനോടു ചേര്‍ന്നു കിടന്നതിനാലാവാം കേരളത്തിലും ഈ ആഘോഷം വേരുപിടിച്ചത്.
ഓണക്കാലത്ത് നാം തീര്‍ക്കുന്ന അത്തപ്പൂക്കളത്തില്‍ പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പന്‍ വാമനമൂര്‍ത്തിയാണെന്ന് അറിയാത്ത മലയാളികളുണ്ടാവുമോ..!
ഓണം മാവേലിയുടെ ഓര്‍മ്മകള്‍ പകര്‍ന്നു വെക്കുന്നതോടൊപ്പം, വാമനമൂര്‍ത്തിയെയും അനുഭവിപ്പിക്കുന്നു വെന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍, അജ്ഞാത കര്‍തൃത്ത്വത്തോടെ കേരളത്തില്‍ ഹൃദയപ്രതിഷ്ഠ നേടിയ 'മാവേലിനാടു വാണീടും കാലം' എന്നാരംഭിക്കുന്ന നാടന്‍ പാട്ടിന്‍റെ സ്വാധീനം വാമനനെ അപ്രസക്തനാക്കി മഹാബലിയായ മാവേലിക്ക് കേരളക്കരയില്‍ പ്രാചൂര്യം നേടിക്കൊടുത്തിരിക്കാമെന്ന സാധ്യതയും നാം മറന്നുകൂടാ.
■ ഹരികുമാര്‍ ഇളയിടത്ത്
Comments
Post a Comment